ഇലിയാന ഗര്‍ഭിണി, അബോര്‍ഷന്‍ ചെയ്തു; ഇതൊക്കെ എവിടുന്ന് അറിയുന്നുവെന്ന് നടി

താരങ്ങളെ സംബന്ധിച്ച് ഒരിക്കലും മാറ്റി നിര്‍ത്താന്‍ സാധിക്കാത്തതാണ് ഗോസിപ്പുകള്‍. നടിമാരാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. ഓരോ ദിവസവും ഓരോ തരത്തിലുള്ള ഗോസിപ്പുകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. മിക്കതും അല്‍പ്പനേരത്തിനുള്ളില്‍ തന്നെ മുനയൊടിഞ്ഞ് അപ്രതക്ഷ്യമാവുകയും ചെയ്യും. ഇതില്‍ പ്രണയം മുതല്‍ പ്ലാസ്റ്റിക് സര്‍ജറി വരെ ഉള്‍പ്പെടും.

ഇപ്പോഴിതാ തന്നെ കുറിച്ച് കേട്ട ഗോസിപ്പുകളെ കുറിച്ച് നടി ഇലിയാന ഡിക്രൂസ് മനസ് തുറക്കുകയാണ്. ആന്‍ഡ്രു നീബോണുമായി പ്രണയത്തിലായിരുന്ന കാലത്തായിരുന്നു ഇലിയാനയെ കുറിച്ചുള്ള ഏറ്റവും വലിയ ഗോസിപ്പ് പ്രചരിക്കുന്നത്. ഇലിയാന ഗര്‍ഭിണിയാണെന്നായിരുന്നു അന്ന് പ്രചരിച്ചിരുന്നത്. പിന്നീട് ഇലിയാന തന്നെ ഇത് നിഷേധിച്ച് രംഗത്ത് വന്നിരുന്നു.

Ileana Dcruz

ഇപ്പോഴിതാ ബോളിവുഡ് ഹങ്കാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്നെ കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തയെ കുറിച്ച് ഇലിയാന മനസ് തുറന്നിരിക്കുകയാണ്. ഞാന്‍ ഗര്‍ഭിണിയായിരുന്നുവെന്നും അബോര്‍ഷന്‍ ചെയ്തുവെന്നും ആരോ പറഞ്ഞു. ആളുകള്‍ എന്തൊക്കയോ ആണ് എഴുതി വിടുന്നത്. ഇതൊക്കെ ഇവിടുന്ന് കിട്ടുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. എന്നായിരുന്നു ഇലിയാന പറഞ്ഞത്.

2018 ലായിരുന്നു ഇലിയാന ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. പിന്നീട് ഗര്‍ഭിണിയല്ല എന്ന പോസ്റ്റിലൂടെയാണ് ഈ വാര്‍ത്തകള്‍ക്ക് ഇലിയാന തന്നെ വിരാമമിട്ടത്. താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പോലും പ്രചരിച്ചിരുന്നുവെന്നാണ് ഇലിയാന പറയുന്നത്. ഒരിക്കലും പോലും അത്തരത്തിലൊന്നിന് താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്.

മലയാളത്തിന്റെ 'ബോളിവുഡ് സുന്ദരി'; കലക്കന്‍ ഫോട്ടോഷൂട്ടുമായിസാനിയ ഇയ്യപ്പന്‍

Recommended Video

Ileana D'cruz Poses Naked in a Bathhub - Filmibeat Malayalam

അതേസമയം ഈയ്യടുത്താണ് ഇലിയാനയുടെ ദ ബിഗ് ബുള്‍ റിലീസ് ചെയ്തത്. അഭിഷേക് ബച്ചന്‍ നായകനായ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു റിലീസ് ചെയ്തത്. എന്നാല്‍ ചിത്രത്തിന് വേണ്ടത്ര ശോഭിക്കാന്‍ സാധിച്ചില്ല. ഹര്‍ഷദ് മെഹ്തയുടെ ജീവിതകഥ പറഞ്ഞ സിനിമ സംവിധാനം ചെയ്തത് കൂക്കി ഗുലാട്ടിയായിരുന്നു.

Read more about: ileana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X