അച്ഛനുമായുള്ള ലിപ്പ് ലോക്ക്, ആലിയ സഹോദരിയല്ല, രഹസ്യ സന്തതി; പൂജ ഭട്ട് നേരിട്ട വിവാദങ്ങള്‍
ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് പൂജ ഭട്ട് ബിഗ് ബോസ് ഒടിടി സീസണ്‍ 2വിലേക്ക് എത്തുന്നത്. പൂജയെ പോലെ ബോളിവുഡിലെ മുന്‍നിരയിലുള്ള, താരകുടുംബത്തില്‍ നിന്നുമുള്ളൊരാള്‍ ബിഗ് ബോസിന്റെ ഭാഗമാകുന്നത് ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു. ആദ്യ ആഴ്ച തന്നെ ശ്രദ്ധ നേടാനും പൂജയ്ക്കായി. തന്റെ ജീവിതത്തിലെ വിവാദങ്ങളെക്കുറിച്ചും മറ്റും പൂജ തുറന്ന് സംസാരിച്ചു.
വിവാദങ്ങള്‍ക്ക് ഒരു കുറവുമില്ലാത്ത കരിയറാണ് പൂജയുടേത്. മുന്‍നിര നായികയും സംവിധായകയുമൊക്കെയായിരിക്കുമ്പോഴും എന്നും പൂജയുടെ പേര് വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. പൂജയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദമാണ് അച്ഛന്‍ മഹേഷ് ഭട്ടിനെ ചുംബിച്ച സംഭവം.

മഹേഷ് ഭട്ടിന്റെ ആദ്യ വിവാഹത്തിലെ മകളാണ് പൂജ ഭട്ട്. ഒരു മാസികയുടെ കവര്‍ ചിത്രത്തിലാണ് ലിപ്പ് ലോക്ക് ചെയ്യുന്ന പൂജയുടേയും മഹേഷിന്റേയും ചിത്രം അച്ചടിച്ചുവരുന്നത്. ഇത് വലിയ വിവാദമായി. ഒടുവില്‍ കാര്യങ്ങള്‍ ശാന്തമാക്കാന്‍ മഹേഷ് ഭട്ട് പത്രസമ്മേളനം വിളിച്ചു ചേര്‍ത്തു. എന്നാലത് കൂടുതല്‍ വലിയ വിവാദമായി മാറി. തന്റെ മകളല്ലായിരുന്നുവെങ്കില്‍ പൂജയെ താന്‍ വിവാഹം കഴിക്കുമായിരുന്നു എന്ന മഹേഷ് ഭട്ടിന്റെ പ്രസ്താവനയാണ് വിവാദം ആളിക്കത്തിച്ചത്.
ഒരിക്കല്‍ ആലിയ ഭട്ടിന്റെ യഥാര്‍ത്ഥ അമ്മ പൂജയാണെന്ന് ചിലര്‍ ആരോപിച്ചിരുന്നു. തന്റെ ജീവിതത്തില്‍ കേട്ട ഏറ്റവും മോശം ഗോസിപ്പ് ഇതാണെന്നാണ് ആലിയ പറഞ്ഞത്. മഹേഷിന്റെ രണ്ടാം ഭാര്യയിലെ മകളാണ് ആലിയ. വളരെ അടുത്ത ബന്ധമാണ് ആലിയയും പൂജയും തമ്മിലുള്ളത്. 2003 ലാണ് പൂജ ഭട്ട് വിവാഹിതയാകുന്നത്. ഇതിന് മുമ്പ് നടന്‍ രണ്‍വീര്‍ ഷോരെയും പൂജയും ലിവിംഗ് റിലേഷന്‍ഷിപ്പിലായിരുന്നു.
പൂജ തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും പൂജ മദ്യത്തിന് അടിമയാണെന്നും രണ്‍വീര്‍ ആരോപിച്ചിരുന്നു. ഭട്ട് കുടുംബം തന്നെ പിആര്‍ ഏജന്‍സികളുടെ സഹായത്തോടെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായും രണ്‍വീര്‍ ആരോപിച്ചിരുന്നു. പിന്നീടാണ് പൂജ ഭട്ട് മനീഷ് മഖീജയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ നീണ്ട നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിയാന്‍ തീരുമാനിച്ചു. ഇതേക്കുറിച്ച് ബിഗ് ബോസില്‍ പൂജ മനസ് തുറന്നിരുന്നു.

''ഞാന്‍ 11 വര്‍ഷത്തോളം വിവാഹിതയായിരുന്നു. പിന്നെ ഞങ്ങള്‍ക്ക് തോന്നി എന്തോ ശരിയല്ലെന്ന്. ഒരു നുണയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ജീവിതത്തില്‍ ഒരു അവസരമേ ലഭിക്കുകയുള്ളൂ. അദ്ദേഹം നല്ലൊരു മനുഷ്യനാണ്'' എന്നാണ് മുന്‍ ഭര്‍ത്താവിനെക്കുറിച്ച് പൂജ പറഞ്ഞത്. തനിക്ക് കുട്ടികള്‍ വേണ്ടെന്നാണ് ആഗ്രഹമെന്നും പൂജ പറയുന്നുണ്ട്. കുട്ടികളെ ഇഷ്ടമാണെങ്കിലും ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ താല്‍പര്യമില്ലെന്നാണ് പൂജ പറഞ്ഞത്.
മദ്യപാന ശീലം പൂജയെ വളരെ മോശം അവസ്ഥയിലേക്കാണ് എത്തിച്ചത്. ഒടുവില്‍ മദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ പൂജ തീരുമാനിക്കുന്നത് തന്റെ 44-ാം വയസിലാണ്. തന്നെ മദ്യപയെന്ന് പലരും വിളിച്ചിട്ടുണ്ട്. എന്നാല്‍ താനിന്ന് മദ്യത്തില്‍ നിന്നും മുക്തി നേടിയ വ്യക്തിയാണെന്നാണ് പൂജ പറയുന്നത്. സിനിമയില്‍ നിന്നും വിട്ടു നിന്ന പൂജ ഈയ്യടുത്താണ് തിരികെ വന്നത്. ആലിയയുടെ സഡക്ക് 2 ആയിരുന്നു തിരിച്ചുവരവ് ചിത്രം. പിന്നാലെ ബോംബെ ബീഗംസിലൂടെ ഒടിടിയിലും പൂജ സാന്നിധ്യം അറിയിച്ചു.


Click it and Unblock the Notifications











