വിവാദങ്ങള്‍ വിള്ളലുണ്ടാക്കി! ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും പിരിയുന്നുവോ?
ഈയ്യടുത്ത് ബോളിവുഡിലെ പിടിച്ചുലച്ച വിവാദമായിരുന്നു രാജ് കുന്ദ്രയ്‌ക്കെതിരെയുള്ള കേസ്. നീലച്ചിത്ര നിര്‍മ്മാണത്തിനായിരുന്നു രാജ് കുന്ദ്ര അകത്തായത്. ബോളിവുഡിലെ മുന്‍നിര നായികയായ ശില്‍പ ഷെട്ടിയും ഭര്‍ത്താവ് കൂടിയാണ് ബിസിനസുകാരനായ രാജ് കുന്ദ്ര. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ക്ക് സുപരിചിതമാണ്. അതുകൊണ്ട് തന്നെ രാജിനെതിരെയുള്ള കേസും വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. ശില്‍പയ്‌ക്കെതിരെ ഈ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
കേസിന് പിന്നാലെ രാജ് കുന്ദ്രയുമായുള്ള വിവാഹ ബന്ധം വേര്‍ പെടുത്താന്‍ ഒരുങ്ങുകയാണ് ശില്‍പ ഷെട്ടി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ് കുന്ദ്രയുടെ ബിസിനസും പണവുമായി യാതൊരു ബന്ധവും ശില്‍പയ്ക്കില്ലെന്നും രണ്ട് കുട്ടികളേയും കൊണ്ട് ശില്‍പ തന്റെ വീട്ടിലേക്ക് താമസം മാറുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശില്‍പയുടെ ഒരു സുഹൃത്തിനെ ഉദ്ധരിച്ചായിരുന്നു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം വ്യാജമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

രാജ് കുന്ദ്ര പുറത്ത് വന്നതിന് ശേഷവും ശില്‍പയും രാജും ഒരുമിച്ച് ക്ഷേത്രദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു. ഇതോടെയാണ് വിവാഹ മോചന വാര്‍ത്തകള്‍ അവസാനിച്ചത്. എന്നാല്‍ ഇപ്പോഴിതാ വീണ്ടും വിവാഹ മോചന വാര്‍ത്തകള്‍ ഉയര്‍ന്നിരിക്കുകയാണ്. രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും പിരിയുന്നതായാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ പറയുന്നത്. ഇതോടെ ചില മാധ്യമങ്ങളും ഇരുവരും പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ മറ്റൊന്നാണ്. ശില്‍പയും രാജ് കുന്ദ്രയും പിരിയുന്നതിനെക്കുറിച്ച് ഇതുവരേയും തീരുമാനിച്ചിട്ടില്ല. 2009 ല്‍ ഇരുവരും വിവാഹിതരാകുന്നത് ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു. രാജിനെതിരെ ഉയര്‍ന്നു വന്ന കേസ് ശില്‍പയെ തളര്‍ത്തിയിരുന്നുവെങ്കിലും അത് അവര്‍ക്കിടയിലെ ബന്ധത്തെ തകര്‍ത്തിട്ടില്ലെന്നും ഇരുവരും വിവാഹ ജീവിതവുമായി മുന്നോട്ട് പോവുക തന്നെയാണെന്നുമാണ് രാജിന്റേയും ശില്‍പയുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്.
വിവാഹ മോചനവാര്‍ത്തകള്‍ തള്ളിക്കളയുന്നതായിരുന്നു കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് നടത്തിയ ക്ഷേത്ര ദര്‍ശനം. ഹിമാചല്‍ പ്രദേശിലെ പ്രശസ്തമായ ക്ഷേത്രത്തിലാണ് ശില്‍പയും രാജും ഒരുമിച്ച് എത്തിയത്. മക്കളും കൂടെയുണ്ടായിരുന്നു. നേരത്തെ തന്റെ കര്‍വ്വ ചൗത്ത് ആഘോഷങ്ങളുടെ ചിത്രവും ശില്‍പ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും വിവാഹ മോചന വാര്‍ത്തകള്‍ വ്യാജമാണെന്നുമാണ്.
നേരത്തെ രാജ് അകത്തായതിന് പിന്നാലെ ശില്‍പയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോള്‍ ആക്രമണമുണ്ടായിരുന്നു. ഈ സമയം ശില്‍പ താന്‍ വിധി കര്‍ത്താവായി എത്തുന്ന റിയാലിറ്റി ഷോയില്‍ നിന്നും പിന്മാറുകയും ചെയ്തിരുന്നു. എന്നാല്‍ ശില്‍പയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തുകയുണ്ടായി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ശില്‍പ ഷെട്ടി റിയാലിറ്റി ഷോയിലേക്ക് തിരികെ വരികയും ചെയ്തു. സിനിമയില്‍ നിന്നും കുറേനാളുകളായി വിട്ടു നില്‍ക്കുകയായിരുന്ന ശില്‍പ ഷെട്ടി ഈയ്യടുത്ത് തിരികെ വന്നിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹംഗാമ 2വിലൂടെയായിരുന്നു ശില്‍പയുടെ തിരിച്ചുവരവ്.


Click it and Unblock the Notifications