നാല് ദിവസം കൊണ്ട് 47 കോടി നേടി ദ കശ്മീര്‍ ഫയല്‍സ്; നല്ല സിനിമയെന്ന് മോദിയും

ബോക്‌സ് ഓഫീസില്‍ ശ്രദ്ധേയമായ കുതിപ്പ് നടത്തി ദ കശമീര്‍ ഫയല്‍സ്. മാര്‍ച്ച് 11 ന് തീയേറ്ററുകളിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേക് അഗ്നിഹോത്രിയാണ്. റിലീസ് ചെയ്ത് നാല് ദിവസം പിന്നിട്ടപ്പോള്‍ ദ കശ്മീര്‍ ഫയല്‍സ് നേടിയിരിക്കുന്നത് വലിയ വിജയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാലാം ദിവസമായി തിങ്കളാഴ്ച മാത്രം സിനിമ നേടിയത് 16. 25 കോടിയാണ്. നാല് ദിവസത്തിനകം തന്നെ സിനിമ 47.85 കോടി നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വരും ദിവസങ്ങളിലും ഈ മുന്നേറ്റം നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

The Kashmir Files

ആദ്യ ദിവസം ചിത്രം നേടിയത് 3.55 കോടിയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ചിത്രം കൂടുതല്‍ സ്വീകാര്യത നേടുകയായിരുന്നു. അതേസമയം ചിത്രത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും പ്രധാന മന്ത്രിയില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. എംപിമാരോട് ചിത്രം കാണാന്‍ പ്രധാനമന്ത്രി തന്നെ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കശ്മീരില്‍ നിന്നുമുള്ള പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

വന്‍ താരതിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ഭാഷ ശുംബലി, ചിന്‍മയ് മണ്ഡേല്‍ക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. തേജ് നാരായണ്‍ അഗര്‍വാള്‍, അഭിഷേക് അഗര്‍വാള്‍, പല്ലവി ജോഷി, വിവേക് അഗ്നിഹോത്രി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

ദ കശമീര്‍ ഫയല്‍സ് നല്ല സിനിമയാണെന്നും എല്ലാ എംപിമാരും സിനിമ കാണണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതുപോലെയുളള സിനിമകള്‍ ഇനിയും ഉണ്ടാകണമെന്നും മോദി പറഞ്ഞു. നേരത്തെ ചിത്രം കാണാന്‍ പോലീസുകാര്‍ക്ക്് അവധി നല്‍്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഗുജറാത്ത്, കര്‍ണാടക സര്‍ക്കാരുകള്‍ ചിത്രത്തിന്് നികുതിയിളവും പ്രഖ്യാപിച്ചിരുന്നു. അതേസമയം ചിത്രം സംസാരിക്കുന്ന രാഷ്ട്രീയത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.

Recommended Video

ഞാൻ ശ്രീവിദ്യയെ cast ചെയ്തതിന് കാരണമുണ്ട് | FilmiBeat Malayalam

More from Filmibeat

Read more about: anupam kher
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X