For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവനാരാ? ആരോടും മിണ്ടില്ല, ചിമ്മിനി പോലെ പുക വിടുന്നുവെന്ന് കജോള്‍; ആ മനസ് അജയ് ദേവ്ഗണ്‍ കീഴടക്കി!

  |

  ബോളിവുഡിലെ നടിമാരില്‍ ആരാധകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നൊരു ചിരിയാണ് കജോള്‍. സ്‌ക്രീനിലെ നായികയ്ക്ക് അതുവരെ കണ്ട ഭാവങ്ങളായിരുന്നില്ല കജോള്‍ പകര്‍ന്നത്. സ്‌ക്രീനിന് പുറത്തെ കജോളും വ്യത്യസ്തയാണ്. തന്റെ അഭിപ്രായങ്ങള്‍ യാതൊരു മറയുമില്ലാതെ തുറന്നു പറയുന്ന വ്യക്തിയാണ് കജോള്‍. അഞ്ജലി ആയും സിമ്രന്‍ ആയുമെല്ലാം ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ നായകമാരെ സമ്മാനിച്ച സൂപ്പര്‍താരത്തിന്റെ ജന്മദിനമാണ് ഇന്ന്.

  മനംകവര്‍ന്ന ചുരുളന്‍മുടിക്കാരി; മറീനയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍ കാണാം

  വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തുവെങ്കിലും ഇടയ്ക്കിടയ്ക്ക് വരുന്ന ശക്തമായ കഥാപാത്രങ്ങളിലൂടെ തന്നിലെ നടിയെ ഇന്നും മികവോടെ തന്നെ അടയാളപ്പെടുത്താന്‍ കജോളിന് സാധിക്കുന്നുണ്ട്. 2019 ല്‍ പുറത്തിറങ്ങിയ അജയ് ദേവ്ഗണിന്റെ ചിത്രം തന്‍ഹാജിയിലും കജോളുണ്ടായിരുന്നു. 1995ല്‍ പുറത്തിറങ്ങിയ ഹല്‍ചല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇന്നത്തെ താരദമ്പതികള്‍ ആദ്യമായി കണ്ടു മുട്ടുന്നത്. ആ പ്രണയകഥയിലേക്ക്.

  തങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ കജോള്‍ മനസ് തുറക്കുന്നുണ്ട്. ആദ്യമായി കാണുന്നതിന്‌റെ പത്ത് മിനുറ്റ് മുമ്പ് തന്നെ താന്‍ അജയ് ദേവ്ഗണിനെ വഴക്ക് പറഞ്ഞിട്ടുണ്ടെന്നാണ് കജോള്‍ പറയുന്നത്. കജോളിന്റെ തന്നെ വാക്കുകളില്‍ ആ പ്രണയകഥ പിന്നീട് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഞങ്ങള്‍ ആദ്യമായി കാണുന്നത് 25 കൊല്ലം മുമ്പ് ഹല്‍ചലിന്റെ സെറ്റിലാണ്. ഞാന്‍ ഷൂട്ടിന് റെഡിയായിരുന്നു. എന്‌റെ ഹീറോ എവിടെ എന്ന് ചോദിച്ചപ്പോള്‍ അവിടെയൊരു മൂലയില്‍ ഇരിക്കുകയായിരുന്നു അജയ്, ആരോ എനിക്കവനെ ചൂണ്ടിക്കാണിച്ചു തന്നു. ആദ്യമായി കാണുന്നതിന് പത്ത് മിനുറ്റ് മുമ്പ് തന്നെ ഞാന്‍ അവനെ വഴക്ക് പറയുകയായിരുന്നു കജോള്‍ പറയുന്നു.

  ഒരിക്കല്‍ കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയിലും തങ്ങളുടെ പ്രണയത്തെക്കുറിച്ചും അജയ് ദേവ്ഗണിനെക്കുറിച്ച് തുടക്കത്തിലുണ്ടായിരുന്ന ധാരണകളെ കുറിച്ചുമെല്ലാം കജോള്‍ മനസ് തുറന്നിരുന്നു. ആരാണ് ഇയാള്‍? എന്ത് വ്യക്തിത്വമാണ് ഇവന്റേത്? ഒരു മൂലയില്‍ ഇരുന്ന് ചിമ്മിനിയിലെന്ന പോലെ പുക ഊതി വിടുകയാണ്. ആരോടും സംസാരിക്കുകയുമില്ല എന്നായിരുന്നു അജയിയെക്കുറിച്ച് കജോളിന്റെ ആദ്യ ധാരണകള്‍. എന്നാല്‍ പിന്നീട് അത് മാറി. ഇരുവരും നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു.

  ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. സുഹൃത്തുക്കളായി. ആ സമയം ഞാന്‍ മറ്റൊരാളെ ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അവനും പ്രണയമുണ്ടായിരുന്നു. എന്റെ അന്നത്തെ കാമുകനെക്കുറിച്ച് ഞാന്‍ അവനോട് പരാതിപ്പെടുക വരെ ചെയ്തിട്ടുണ്ടെന്നാണ് കജോള്‍ പറയുന്നത്. പിന്നീട് ഇരുവരും തങ്ങളുടെ പ്രണയങ്ങളില്‍ ബ്രേക്ക് അപ്പുകളിലൂടെ കടന്നു പോവുകയും ചെയ്തു. തങ്ങള്‍ക്കിടയില്‍ ഫോര്‍മല്‍ ആയൊരു പ്രൊപ്പോസല്‍ നടന്നിട്ടില്ലെന്നാണ് കജോള്‍ പറയുന്നത്.

  ''ഞങ്ങള്‍ രണ്ടാളും പ്രൊപ്പോസ് ചെയ്തിട്ടില്ല. ഞങ്ങള്‍ ഒരുമിക്കാന്‍ ഉള്ളവരാണെന്ന് മനസിലാക്കുകയായിരുന്നു. ഞങ്ങള്‍ തിരിച്ചറിയുന്നതിന് മുമ്പ് തന്നെ കൈകോര്‍ക്കലില്‍ നിന്നും ഒരുപാട് മുന്നോട്ട് പോയിരുന്നു. ഞങ്ങള്‍ ഡിന്നറുകളും യാത്രകളുമെല്ലാം ഒരുപാട് ചെയ്യുമായിരുന്നു. അവന്‍ ജുഹുവിലായിരുന്നു താമസിച്ചിരുന്നത്. ഞാന്‍ സൗത്ത് ബോംബെയിലും. അതുകൊണ്ട് ഞങ്ങളുടെ റിലേഷന്‍ഷിപ്പ് പകുതിയും കാറിലായിരുന്നു കജോള്‍ പറയുന്നു. അതേസമയം തന്റെ സുഹൃത്തുക്കള്‍ അജയ് ദേവ്ഗണിന്റെ കാര്യത്തില്‍ ആശങ്കപ്പെട്ടിരുന്നുവെന്നും എന്നാല്‍ തന്നോട് അവന്‍ പെരുമാറിയത് വ്യത്യസ്തമായിരുന്നുവെന്നത് മാത്രമാണ് താന്‍ പരിഗണിച്ചിരുന്നതെന്നും കജോള്‍ പറയുന്നു.

  1999 ഫെബ്രുവരി 24നായിരുന്നു അജയ് ദേവ്ഗണും കജോളും വിവാഹിതരാകുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. വിവാഹ തീരുമാനം അറിയിച്ചപ്പോള്‍ തന്റെ പിതാവ് നാല് ദിവസത്തോളം തന്നോട് സംസാരിച്ചിരുന്നില്ലെന്നും കജോള്‍ പറയുന്നു. കരിയറില്‍ ശ്രദ്ധിക്കാനായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹവും സമ്മതിച്ചു. തങ്ങളുടെ വിവാഹത്തെക്കുറിച്ചും രസകരമായ ഓര്‍മ്മകള്‍ കജോളിന് പങ്കുവെക്കാനുണ്ട്.

  പ്രൊപ്പോസലൊന്നുമുണ്ടായിരുന്നില്ല. ജീവിതം ഒരുമിച്ച് പങ്കിടണമെന്ന് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മനസിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു വിവാഹം. മാധ്യമങ്ങളോട് പറഞ്ഞത് മറ്റൊരു വേദിയിലാണെന്നായിരുന്നു. ഞങ്ങളുടെ മാത്രം ദിവസമാക്കി മാറ്റണമായിരുന്നു. പഞ്ചാബി ആചാര പ്രകാരവും മറാത്തി ആചാര പ്രകാരവുമാണ് വിവാഹം നടന്നത്. ചടങ്ങ് നടക്കുമ്പോള്‍ പൂജാരിയോട് വേഗം തീര്‍ക്കാന്‍ അജയ് പറയുന്നുണ്ടായിരുന്നു. കൈക്കൂലി വരെ ഓഫര്‍ ചെയ്തിരുന്നുവെന്നും കജോള്‍ പറയുന്നു.

  കജോളിനും അജയ് ദേവ്ഗണിനും രണ്ട് മക്കളാണുള്ളത്. നൈസയും യുഗും. ഞങ്ങള്‍ കുട്ടികളെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. കഭി ഖുഷി കഭി ഗമ്മിനിടെ ഞാന്‍ ഗര്‍ഭിണിയായിരുന്നു. സിനിമ റിലീസാകുമ്പോള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു. സിനിമയ്ക്ക് നല്ല ദിവസമായിരുന്നു. പക്ഷെ എനിക്ക് സന്തോഷമുണ്ടായിരുന്നില്ല. അതിന് ശേഷം മറ്റൊരു മിസ് കാര്യേജ് കൂടി എനിക്കുണ്ടായി. ബുദ്ധിമുട്ടായിരുന്നു ആ സമയം. പക്ഷെ പതിയെ എല്ലാം ശരിയായി. ഞങ്ങളുടെ കുടുംബത്തിലേക്ക് നൈസയും യുഗും വന്നുവെന്നാണ് കജോള്‍ പറയുന്നത്.

  Ajay Devgn to make Biopic on Baba Ramdev | Filmibeat Malayalam

  അതേസമയം അജയ് തന്നെ കൂടുതല്‍ ശാന്തയാക്കിയെന്നാണ് കജോള്‍ പറയുന്നത്. തന്റെ ജീവിതത്തിലേക്ക് സന്തുലിത കൊണ്ടു വന്നു. തങ്ങള്‍ രണ്ട് വ്യത്യസ്ത വ്യക്തികളാണെങ്കിലും ഒരേ കാര്യങ്ങളിലാണ് വിശ്വസിക്കുന്നതെന്നും കജോള്‍ പറയുന്നു. ഒരാളെ പ്രണയിക്കുക എന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ബഹുമാനിക്കുക എന്നതും. ഞാന്‍ അവനെ ബഹുമാനിക്കുന്നു. അതാണ് തങ്ങളുടെ ബന്ധത്തെ ഇപ്പോഴും നിലനിര്‍ത്തുന്നതെന്നും കജോള്‍ പറയുന്നു.

  1992 ല്‍ പുറത്തിറങ്ങിയ ബേഖുദി എന്ന ചിത്രത്തിലൂടെയായിരുന്നു കജോളിന്റെ അരങ്ങേറ്റം. പിന്നീട് ബാസീഗര്‍, കരണ്‍ അര്‍ജുന്‍, ഹല്‍ചല്‍, ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, മിന്‍സാര കനവ്, ഗുപ്ത്, കുച്ച് കുച്ച് ഹോത്താ ഹെ, ഹം ആപ്‌കെ ദില്‍മെ രെഹ്‌തേ ഹേ, കഭി ഖുഷി കഭി ഗം, ഫന, കഭി അല്‍വിദ ന കെഹ്ന, ഫന, മൈ നെയിം ഈസ് ഖാന്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ബോളിവുഡിലെ എക്കാലത്തേയും മികച്ച താരജോഡികളിലൊന്നാണ് ഷാരൂഖ് ഖാനും കജോളും. നെറ്റ്ഫ്‌ളിക്‌സിന്റെ ത്രിഭംഗ ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. ഹിന്ദിയ്ക്ക് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് കജോള്‍.

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  തന്റെ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ ബോളിവുഡിന്റെ സ്വന്തം നായികയ്ക്ക് ജന്മദിനാശംസകള്‍.

  Read more about: kajol ajay devgn
  English summary
  The Love Story Of Kajol And Ajay Devgn Is Perfect Fairytale Here Is How The Actress Recalls It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X