For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉടനെ അടിച്ച് പിരിയുമെന്ന് ബെറ്റ് വച്ചവര്‍, ഹാട്രിക് സിക്‌സ് അടിച്ചാല്‍ കെട്ടാമെന്ന് ശര്‍മിള; ആ പ്രണയകഥ

  |

  ക്രിക്കറ്റും ബോളിവുഡും എന്നും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന രണ്ട് മേഖലകളാണ്. മിക്കപ്പോഴും ഈ രണ്ട് മേഖലകളേയും ബന്ധിപ്പിക്കുക പ്രണയമായിരിക്കും. പ്രണയിക്കുകയും വിവാഹം കഴിക്കുകയുമൊക്കെ ചെയ്ത ഒരുപാട് ക്രിക്കറ്റ്-ബോളിവുഡ് ജോഡികളുണ്ട്. അക്കൂട്ടത്തില്‍ ആദ്യത്തെ ജോഡിയാണ് മന്‍സൂര്‍ അലി ഖാനും ശര്‍മിള ടാഗോറും. സിനിമ പോലെ തന്നെ മനോഹരമായൊരു പ്രണയ കഥയാണ് ഇരുവരുടേതും.

  Also Read: 'സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞ ദിവസങ്ങൾ', ഒരുപാട് ദൂരം പോകാനുണ്ട്, വിവാഹവാർഷിക ദിനത്തിൽ എലീനയും രോഹിത്തും

  ഒരു പൊതു സുഹൃത്ത് വഴിയാണ് മന്‍സൂര്‍ അലി ഖാനും ശര്‍മിളയും പരിചയപ്പെടുന്നത്. തുടക്കത്തില്‍ തന്നെ മന്‍സൂറിനെ ഇഷ്ടപ്പെട്ടുവെങ്കിലും നാല് വര്‍ഷം എടുത്താണ് താരം യെസ് പറഞ്ഞത്. ആ പ്രണയ കഥ വിശദമായി വായിക്കാം വിശദമായി.

  വായില്‍ വെള്ളിക്കരണ്ടിയുമായിട്ടായിരുന്നു മന്‍സൂറിന്റെ ജനനം. പട്ടൗഡി കുടുംബത്തിന്റെ പിന്തുടര്‍ച്ചക്കാരനായിട്ട്. അച്ഛന്‍ ഇഫ്തിഖര്‍ അലി ഖാനെ പോലെ തന്നെ ക്രിക്കറ്റിനോടായിരുന്നു മന്‍സൂറിന് താല്‍പര്യം. ഇന്ത്യന്‍ ടീമിലെത്തുകയും ഇന്ത്യയുടെ നായകനായി മാറുകയും ചെയ്തു മന്‍സൂര്‍. ഇന്ത്യ കണ്ട എറ്റവും മികച്ച താരങ്ങളില്‍ ഒരാളും എക്കാലത്തേയും മികച്ച നായകന്മാരില്‍ ഒരാളുമായി മാറുകയായിരുന്നു അദ്ദേഹം.

  Also Read: കമ്മട്ടിപ്പാടത്തോടെ എന്നിലെ നടൻ ഇല്ലാതായിട്ടില്ല, മാർക്കറ്റുള്ളവർ മാത്രം ജീവിച്ചാൽ മതിയോ; മണികണ്ഠൻ പറയുന്നു

  ഈ സമയത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു ശര്‍മിള. ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. 1976 ഡിസംബര്‍ 27 നാണ് ശര്‍മിളയും മന്‍സൂറും വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും മൂന്ന് മക്കളാണുള്ളത്. സെയ്ഫ് അലി ഖാനും സബ അലി ഖാനും സോഹ അലി ഖാനും. സെയ്ഫും സോഹയും അമ്മയുടെ പാതയിലൂടെ സിനിമയിലെത്തുകയായിരുന്നു. ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുകയും ചെയ്തു സെയ്ഫ് അലി ഖാന്‍.

  ഒരിക്കല്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ മന്‍സൂറിന്റെ മരണത്തെക്കുറിച്ച് ശര്‍മിള മനസ് തുറന്നിരുന്നു. '' ടൈഗറിന്റെ മരണത്തോടെ ജീവിതം മൊത്തം മാറി. ഞങ്ങള്‍ 47 കൊല്ലം ഒരുമിച്ചുണ്ടായിരുന്നു. ഇതില്‍ 43 കൊല്ലം ഭാര്യയും ഭര്‍ത്താവുമായിരുന്നു. എന്റെ 21-ാം ജന്മദിനത്തിന് ആഴ്ചകള്‍ മുമ്പാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. എന്റെ കുടുംബം വലിയ ക്രിക്കറ്റ് പ്രിയരായിരുന്നു. അങ്ങനെയാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്'' താരം പറയുന്നു.

  Also Read: പബ്ലിക് ആയി ഉമ്മ വെക്കാന്‍ തോന്നിയാല്‍ ചെയ്യണം; ആളുകളുടെ ആറ്റിറ്റ്യൂഡാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സ്വാസിക

  ക്രിക്കറ്റ് താരങ്ങളുടേയും സിനിമാ താരങ്ങളുടേയും ദാമ്പത്യ ജീവിതം അധികനാള്‍ നീണ്ടു നില്‍ക്കില്ല എന്ന ചിന്തയുണ്ടായിരുന്ന കാലത്തായിരുന്നു ഇരുവും വിവാഹം കഴിക്കുന്നത്. മതവും അവര്‍ക്കിടയിലൊരു വെല്ലുവിളിയായിരുന്നു. ബംഗാളിയായിരുന്നു ശര്‍മിള. മന്‍സൂര്‍ ആകട്ടെ നവാബ് കുടുംബവും. വിവാഹത്തിനായി ശര്‍മിള മതം മാറി ആയിഷ സുല്‍ത്താനയാവുകയായിരുന്നു. അതേസമയം ഇരുവരുടേയും വിവാഹം ജീവിതം അധികനാള്‍ നീണ്ടു പോകില്ലെന്ന് ചിലര്‍ വാതുവെക്കുക വരെ ചെയ്തിരുന്നുവെന്നാണ് രസകരമായ വസ്തുത.

  പക്ഷെ എല്ലാ വെല്ലുവിളികളേയും അതിജീവിക്കാനും ഏറെ കാലം ഒരുമിച്ച് ജീവിക്കാനും അവര്‍ക്ക് സാധിച്ചു. രസകരമായ മറ്റൊരു കഥ, വിവാഹത്തിനായി ഒരു ഉപാധി വച്ചിരുന്നു ശര്‍മിള എന്നതാണ്. ഹാട്രിക് സിക്‌സ് അടിച്ചാല്‍ കല്യാണം കഴിക്കാം എന്നായിരുന്നു താരത്തിന്റെ നിബന്ധന. ആ വാക്ക് മന്‍സൂര്‍ പാലിക്കുകയും ചെയ്തുവെന്നാണ് കഥ. എന്തായാലും അവര്‍ ഒരുമിച്ചു.

  രാജ്യം കണ്ട ഇതിഹാസ താരങ്ങളില്‍ ഒരാളായ തന്റെ ഭര്‍ത്താവിന്റെ ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് ഒരിക്കല്‍ ശര്‍മിള മനസ് തുറന്നിരുന്നു.

  ''നിര്‍മ്മാതാവും സംവിധായകനും ആരെന്ന് ആശ്രയിച്ചിരിക്കും. നല്ല കഥയാണ്. എല്ലാ ട്വിസ്റ്റുകളുണ്ട്. അച്ഛന്റെ മരണം, കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു, 60 ല്‍ നിന്നും 30 ലേക്ക് എത്തിയ ആവറേജ്, ചെറുപ്രായത്തില്‍ തന്നെ നേരിടേണ്ടി വന്ന വലിയ തിരിച്ചടി. പിന്നീടുള്ള തിരിച്ചുവരവ്. ഒരു കണ്ണുമാത്രം വച്ച് അദ്ദേഹം ഉണ്ടാക്കിയ ഇംപാക്ട് മറ്റാര്‍ക്കും സാധിക്കാത്തതായിരുന്നു. കണ്ണ് പോയ ശേഷം ബാറ്റ് ചെയ്യുക മാത്രമല്ല ഫില്‍ഡും ചെയ്തു. രണ്ട് കണ്ണുമുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം എന്തൊക്കെ നേടുമായിരുന്നുവെന്ന് അറിയില്ല''

  തന്റെ അച്ഛന്‍ ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് പിന്നീട് സെയ്ഫും സംസാരിച്ചിരുന്നു. ബയോപിക്കുകള്‍ ഒരുപാടിറങ്ങുന്ന ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്. അങ്ങനെയിരിക്കെ ഓണ്‍ ഫീല്‍ഡിലും ഓഫ് ഫീല്‍ഡിലും വ്യത്യസ്തനായിരുന്ന, ഇതിഹാസ താരത്തിന്റെ ജീവിതം ഒരുനാള്‍ സിനിമയാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

  ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് 77 കാരിയായ ശര്‍മിള ടാഗോര്‍. മികച്ച നടിക്കുള്ളതടക്കം രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് അവര്‍. മോസം എന്ന ചിത്രത്തിലൂടെയാണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ബ്രേക്ക് കേ ബാത്ത് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  Read more about: sharmila tagore
  English summary
  The Love Story Of Mansoor Ali Khan Pattaudi And Sharmila Tagore Which Is A Fairy Tale
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X