ആദ്യ കാഴ്ചയില്‍ തോന്നിയ ക്രഷ്, നാളെ ഒരുമിച്ച് ജീവിക്കാനുള്ള വീടൊരുങ്ങുന്നു...; രണ്‍ബീര്‍-ആലിയ പ്രണയകഥ
ബോളിവുഡിലെ താരജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടേയും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. രണ്‍ബീറും ആലിയയും ഉടനെ വിവാഹം കഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനിടെ ഇരുവരും ആദ്യമായി ഒരുമിച്ച ചിത്രമായ ബ്രഹ്‌മാസ്ത്രയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയെ വെല്ലുന്ന രണ്‍ബീറിന്റേയും ആലിയയുടേയും പ്രണയ കഥ വായിച്ചറിയാം.
രണ്‍ബീറിനോട് തനിക്ക് ചെറുപ്പത്തില്‍ തന്നെ ക്രഷ് ഉണ്ടായിരുന്നുവെന്ന് മുമ്പും പലപ്പോഴായി ആലിയ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്‍ബീറിനെ ആലിയ ആദ്യമായി കാണുന്നത് 2005 ല്‍് പുറത്തിറങ്ങിയ ബ്ലാക്ക് എന്ന സിനിമയ്ക്കായി ഓഡിഷന്‍ ചെയ്തപ്പോഴായിരുന്നു. രണ്‍ബീര്‍ ചിത്രത്തിന്റെ സംവിധാകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ആ സമയത്ത്.

ഔദ്യോഗികമായി രണ്‍ബീറും ആലിയയും ആദ്യമായി പരിചയപ്പെടുന്നത് നടക്കാതെ പോയൊരു സിനിമയുടെ ഒരുക്കത്തിനിടെയായിരുന്നു. ആലിയയെ നായികയാക്കി ബന്‍സാലി ബാലിക വധു എന്നൊരു സിനിമ ചെയ്യാനിരിക്കുകയായിരുന്നു. ഈ സമയത്തായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. ''സഞ്ജയ് സാര്‍ എനിക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. ഫോട്ടോഷൂട്ട് അടക്കമുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. രണ്‍ബീര്‍ ബന്‍സാലിയുടെ അസിസ്റ്റന്റ് ആയിരുന്നു. രണ്‍ബീറിന്റെ തോളില്‍ തല വച്ച് കിടക്കുന്ന എന്റെ ഒരു ചിത്രം എന്റെ പക്കലുണ്ട്. ആ പ്രായത്തില്‍ എങ്ങനെയാണ് അങ്ങനെ തോന്നിയത് എന്ന് എനിക്ക് അറിയില്ല. വല്ലാതെ നാണം തോന്നിയത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. എന്തോ ആ സിനിമ നടന്നില്ല. സിനിമ വേണ്ടെന്ന് ബന്‍സാലി സാര്‍ തീരുമാനിക്കുകയായിരുന്നു'' ആലിയ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ആലിയയും സിനിമയില്‍ അരങ്ങേറി. രണ്ടു പേരും സൂപ്പര്‍ താരങ്ങളായി മാറുകയും ചെയ്തു. 2017 ല്‍ രണ്‍ബീറിനേയും ആലിയയേയും നായകനും നായികയുമാക്കി അയാന്‍ മുഖര്‍ജി സിനിമയൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബ്രഹ്‌മാസ്ത്രയെന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും അടുക്കാന്‍ ആരംഭിക്കുന്നത്. ബള്‍ഗേറിയയിലെ ചിത്രീകരണ സമയത്തിനിടെയായിരുന്നു രണ്‍ബീറും ആലിയയും അടുക്കുന്നത്. അധികം വൈകാതെ തന്നെ രണ്‍ബീറും ആലിയയും പ്രണയത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറയുകയായിരുന്നു. പിന്നീട് 2018 ല്‍ രണ്‍ബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെ ആ പ്രണയം അവര്‍ പരസ്യമാക്കുകയും ചെയ്തു.

പിന്നാലെ തന്നെ രണ്‍ബീറിന്റേയും ആലിയയുടേയും പ്രണയത്തെ അവരുടെ കുടുംബങ്ങളും അംഗീകരിക്കുകയായിരുന്നു. ആലിയയുടെ അച്ഛന്‍ മഹേഷ് ഭട്ടാണ് രണ്‍ബീറും ആലിയയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് ആദ്യമായി പരസ്യമായി സംസാരിച്ചത്. ''തീര്‍ച്ചയായും അഴര്‍ പ്രണയത്തിലാണ്. അത് മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. എനിക്ക് രണ്‍ബീറിനെ ഇഷ്ടമാണ്. അവന്‍ നല്ല പയ്യനാണ്. തങ്ങളുടെ ബന്ധത്തെ എങ്ങോട്ട് കൊണ്ടു പോകണമെന്നത് അവര്‍ തീരുമാനിക്കേണ്ടതാണ്. അത് വിവാഹം എന്ന തീരത്തിലേക്ക് ആണെങ്കില്‍ പോലും അവര്‍ തന്നെയാണ് തീരുമാനിക്കണ്ടത്'' എന്നായിരുന്നു മഹേഷ് ഭട്ട് പറഞ്ഞത്. രണ്‍ബീറിന്റേയും ആലിയുടേയും കുടുംബങ്ങള്‍ തമ്മിലുള്ള നല്ല ബന്ധമാണുള്ളത്. രണ്‍ബീറിന്റെ അമ്മ നീതു കപൂറും ആലിയയും വളരെ അടുപ്പമാണുള്ളത്. ഇപ്പോള്‍ ഇരു കുടുംബങ്ങളും ഒരുമിച്ച് ഡിന്നറിന് പോകുന്നതും മറ്റും സ്ഥിരമായി മാറിയിരിക്കുകയാണ്. രണ്‍ബീറിന്റെ പിതാവ് ഋഷി കപൂറിന്റെ മരണ സമയത്ത് താരകുടുംബത്തിന് ആശ്വാസം പകരാനായി ആലിയ എത്തിയിരുന്നു.

ഇപ്പോഴിതാ രണ്‍ബീറും ആലിയയും വിവാഹ ശേഷം ഒരുമിച്ച് ജീവിക്കാനായി വീടുണ്ടാക്കുകയാണ്. വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനായി രണ്‍ബീറും ആലിയയും നീതു കപൂറുമെല്ലാം എത്തുന്നതിന്‍്െറ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.


Click it and Unblock the Notifications