For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നമുക്ക് മുന്നിൽ വരുന്നവയിൽ നിന്ന് നല്ലതും ചീത്തയും വേർതിരിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്': സണ്ണി ലിയോൺ

  |

  ഇന്ത്യയൊട്ടാകെ വലിയ ആരാധകവൃന്ദമുള്ള നടിയാണ് സണ്ണി ലിയോൺ. 2011ൽ ബിഗ് ബോസിലെത്തി അവിടെ നിന്ന് ബോളിവുഡിൽ നിറസാന്നിധ്യമായ സണ്ണി ഇന്ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിരവധി ആരാധകരുള്ള സണ്ണി, സ്ക്രീനിലെ തന്റെ പ്രകടനത്തിന് പുറമെ നിലപാടുകളും കാഴ്ചപ്പാടുകളും വ്യക്തിജീവിതവും കൊണ്ടെല്ലാം ആരാധകരുടെ കയ്യടി നേടാറുണ്ട്.

  എന്നാല്‍ പോൺ സിനിമാ മേഖലയിൽ നിന്നെത്തിയ സണ്ണിയ്ക്ക് കരിയറിന്റെ തുടക്കകാലത്ത് കടുത്ത വിമര്‍ശനങ്ങളും അവഗണനകളും നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ ഭൂതകാലത്തിന്റെ പേരില്‍ സിനിമ മേഖലയ്ക്ക് പുറമെ സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ നിന്നു പോലും സണ്ണിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാൽ അതിലൊന്നും തളരാതെ തന്റെ ഉറച്ച നിലപാടുകളും വിമർശകരെ പോലും ആരാധകരാക്കി മാറ്റുന്ന വ്യക്തിത്വവും കൊണ്ട് സണ്ണി ലിയോൺ ആരാധക മനസുകളിൽ നിറഞ്ഞു നിൽക്കുകയാണ്.

  ഹിന്ദിയിൽ മാത്രം ഇതിനോടകം ഇരുപതിലധികം സിനിമകളിൽ അഭിനയിച്ച സണ്ണി ലിയോണിന്റെ ആദ്യ ചിത്രം ജിസം 2 ആയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് ജിസം 2 ഇറങ്ങിയിട്ട് പത്ത് വർഷം പൂർത്തിയായി. ബോളിവുഡിൽ തന്റെ 11-ാം വർഷത്തിലേക്ക് കടന്ന സണ്ണി, കഴിഞ്ഞ 10 വർഷം അതിശയിപ്പിക്കുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും നൽകിയിട്ടില്ലെന്നാണ് പറയുന്നത്. മുന്നോട്ടുള്ള വർഷങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. ഇ ടൈംസിനോടാണ് താരത്തിന്റെ പ്രതികരണം.

  Also Read: ചിത്രങ്ങളിലെല്ലാം രൺബീറിന് ഗൗരവമാണലോ എന്ന് ചോദ്യം; ആലിയയുടെ മറുപടി ഇങ്ങനെ!

  "ഞാൻ ഈ 10 വർഷം പൂർത്തിയാക്കി എന്നതാണ് ഈ 10 വർഷം പൂർത്തിയാക്കിയതിന്റെ പ്രാധാന്യം. അദ്ഭുതപ്പെടുത്തിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്, അവ സംഭവിച്ചുകൊണ്ടിരിക്കുന്നു. വ്യത്യസ്ത വേഷങ്ങൾ ചെയ്യാനും വ്യത്യസ്ത ആളുകൾക്കൊപ്പം പ്രവർത്തിക്കാനും എനിക്ക് അവസരങ്ങൾ ലഭിച്ചു. അടുത്ത പത്തു വര്ഷങ്ങൾക്കായി ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്" സണ്ണി ലിയോൺ പറഞ്ഞു.

  ഈ പത്ത് വർഷങ്ങൾക്കിടെ ഏക് പഹേലി ലീല, മസ്തിസാദെ, ഷൂട്ടൗട്ട് അറ്റ് വദാല തുടങ്ങി സണ്ണിയുടെ നിരവധി ചിത്രങ്ങളാണ് ശ്രദ്ധനേടിയത്. എന്നാൽ ഏറെ ബുദ്ധിമുട്ടുകളും വെല്ലുവിളികളും നിറഞ്ഞ സാഹചര്യങ്ങളിലൂടെ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് സണ്ണി പറയുന്നത്. നമുക്ക് മുന്നിൽ വരുന്ന നല്ലതിനെയും ചീത്തയെയും വേർതിരിക്കുക എന്നതാണ് ചിലപ്പോൾ ഏറ്റവും ബുദ്ധിമുട്ടെന്നും സണ്ണി പറയുന്നു.

  Also Read: അന്ന് അവർ എന്നോട് നീ ഷാരൂഖ് ഖാൻ ഒന്നുമല്ലെന്ന് പറഞ്ഞു, ഇന്ന് അദ്ദേഹത്തിന്റെ സിനിമയിൽ ഞാൻ; 'ഡാർലിംഗ്‌സ്' താരം

  "ചിലപ്പോൾ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം നിങ്ങളുടെ മുന്നിൽ വരുന്ന കാര്യങ്ങളിൽ നിന്ന് നല്ലതും ചീത്തയും വൃത്തികെട്ടതും വേർതിരിക്കുക എന്നതാണ്. നെഗറ്റീവുകളെ മറികടക്കുന്നതും ബുദ്ധിമുട്ടാണ്. നിങ്ങളെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന, പുതിയ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതും ബുദ്ധിമുട്ടാണെന്ന് ഞാൻ കരുതുന്നു. എനിക്ക് ഈയിടെ നല്ല ചില പ്രോജക്ടുകൾ ലഭിച്ചു, എല്ലാം മികച്ചതാണെന്ന് ഞാൻ കരുതുന്നു."

  "ഞാൻ ഇവിടെ ചെയ്ത ആദ്യത്തെ കുറച്ച് പ്രോജക്റ്റുകൾ എന്നെ സംബന്ധിച്ചിടത്തോളം വലിയ നാഴികക്കല്ലുകളായിരുന്നു. അതാണ് എനിക്ക് ഇവിടെ നല്ല തുടക്കം നൽകിയത്. ഒടുവിൽ, എന്റെ ജീവചരിത്രവും ഏക് പഹേലി ലീല പോലുള്ള സിനിമകളും ഗാനങ്ങളും ടെലിവിഷൻ ഷോകളും ആ യാത്രയ്ക്ക് ഉത്തേജനം നൽകി. ബയോപിക്കിൽ ഞാൻ അഭിമാനിക്കുന്നു. ഇപ്പോൾ, അനുരാഗ് കശ്യപിനൊപ്പം ഒരു പ്രോജക്ട് വരുന്നുണ്ട്, ഇത് എന്റെ കരിയറിലെ 11-ാം വർഷത്തിനുള്ള ഏറ്റവും മികച്ച തുടക്കമാണത്" സണ്ണി ലിയോൺ പറഞ്ഞു.

  Also Read: 'ഒഴിവു സമയങ്ങളിൽ ഞാൻ എന്നെ സ്വയം ലാളിക്കുന്നത് ഇങ്ങനെ': രസകരമായ ട്വീറ്റുമായി ഷാരൂഖ് ഖാൻ

  ഭാവിയെ കുറിച്ചുള്ള ചിന്തകളും സണ്ണി പങ്കുവച്ചു, "എന്റെ ഭാവി കഴിഞ്ഞ 10 വർഷത്തെ പോലെ അതിശയകരമാവുകയാണെങ്കിൽ, തീർച്ചയായും ഞാൻ ആ സമയത്തിനായി കാത്തിരിക്കുകയാണ്. നിങ്ങൾ കഠിനാധ്വാനം ചെയ്യുകയും നിങ്ങൾ ചെയ്യുന്ന ജോലിയോട് സത്യസന്ധത പുലർത്തുകയും ചെയ്താൽ നിങ്ങൾക്ക് എല്ലായ്പ്പോഴും മുകളിലേക്ക് നീങ്ങാൻ കഴിയും. "

  "ആളുകൾ നിങ്ങളുടെ പ്രവർത്തികൾ ശ്രദ്ധിക്കും, എല്ലാം സംഭവിക്കും. എല്ലാം എനിക്ക് എളുപ്പത്തിൽ വന്നതായി തോന്നിയേക്കാം, പക്ഷേ ഒന്നും ഒരിക്കലും എളുപ്പം വരുന്നതല്ല, ഒന്നും എനിക്ക് എളുപ്പമായിരുന്നില്ല. ഞാൻ ഇപ്പോൾ അനുരാഗിനൊപ്പമുള്ള ചിത്രത്തിനായി കാത്തിരിക്കുകയാണ്; അത് ലോകവുമായി പങ്കിടാൻ കാത്തിരിക്കുകയാണ്." സണ്ണി ലിയോൺ പറഞ്ഞു.

  Read more about: sunny leone
  English summary
  The most difficult thing sometimes is to sift through the good, the bad from the things that come your way says Sunny Leone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X