ഷാരൂഖിന് മുന്നില്‍ ഗൗരി വച്ച ഒരേയൊരു നിയമം; സിനിമാഭിനയം ഇഷ്ടപ്പെടാത്ത ഷാരൂഖ്; കാരണം ഇതാ

ബോളിവുഡിലെ പവര്‍ കപ്പിളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. മൂന്ന് പതിറ്റാണ്ട് പിന്നിട്ട ദാമ്പത്യ ജീവിതത്തില്‍ ഷാരൂഖ് ഖാനും ഗൗരിയും പര്‌സപരം താങ്ങും തണലുമാകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. സിനിമയിലേക്ക് എത്തുന്നതിന് മുമ്പായിരുന്നു ഷാരൂഖ് ഖാന്റെ വിവാഹം. ഒന്നുമില്ലാതിരുന്ന കാലം മുതല്‍ ബോളിവുഡിന്റെ കിങ് ഖാനിലേക്കുള്ള ഷാരൂഖിന്റെ വളര്‍ച്ചയിലുടനീളം ഗൗരി കൂടെയുണ്ടായിരുന്നു.

അതേസമയം ഷാരൂഖ് ഖാന്റെ ഭാര്യ എന്ന നിലയില്‍ മാത്രമല്ല ഗൗരിയെ ഇന്ന് ലോകം അറിയുന്നത്. ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട് ഗൗരി. ഷാരൂഖ് ഖാന്റെ സിനിമാ ജീവിതത്തിന് പിന്തുണയായി ഗൗരി നില്‍ക്കുന്നത് പോലെ തന്നെ ഗൗരിയുടെ പ്രൊഫഷണല്‍ ജീവിതത്തിന് എല്ലാ വിധ പിന്തുണയുമായി ഷാരൂഖ് ഖാനും കൂടെ നില്‍ക്കുന്നത് കാണാം.

 Shahrukh Khan

പരസ്പരം ട്രോളാനും കളിയാക്കാനുമൊന്നും യാതൊരു മടിയുമില്ലാത്ത ദമ്പതികളുമാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. 2018 ല്‍ മുംബൈയില്‍ ഒരു റസ്‌റ്റോറന്റ് ഗൗരി ഡിസൈന്‍ ചെയ്തിരുന്നു. അതിന്റെ ലോഞ്ചില്‍ പങ്കെടുക്കാന്‍ ഗൗരിയ്‌ക്കൊപ്പം ഷാരൂഖ് ഖാനുമെത്തിയിരുന്നു. ഷാരൂഖ് ഖാനോട് താന്‍ വച്ചിരിക്കുന്ന ഒരേയൊരു നിയമം എന്താണെന്ന് അന്ന് ഗൗരി പറഞ്ഞിരുന്നു.

''ഞാന്‍ ഡിസൈന്‍ ചെയ്ത റസ്റ്റോറന്റുകള്‍ മാത്രമേ സന്ദര്‍ശിക്കാന്‍ പാടുള്ളൂ എന്നൊരു നിയമം ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്'' എന്നാണ് ഗൗരി പറഞ്ഞത്. ''ഞാന്‍ ഗൗരി ഡിസൈന്‍ ചെയ്ത റസ്റ്റോറന്റുകളില്‍ മാത്രമേ പോകാറുള്ളൂ, അവിടെ എനിക്ക് ഫ്രീയായി ഭക്ഷണം കിട്ടും. അത് കാരണം ഇവിടങ്ങളിലാണ് ഞാന്‍ പാര്‍ട്ടി നടത്താറുള്ളത്. എനിക്ക് ഈ ഡിസൈന്‍ ഇഷ്ടമായി. ബാത്ത് റൂമും ഇഷ്ടപ്പെട്ടു'' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.

ഷാരൂഖ് ഖാന്റെ കരിയറിലെ വളര്‍ച്ചിയിലും ഗൗരിയുടെ പങ്ക് വളരെ വലുതാണ്. എന്നാല്‍ ഒരിക്കല്‍ ഷാരൂഖ് ഖാന്‍ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നതും വസ്തുതയാണ്. നടന്‍ വിവേക് വസ്വാനിയാണ് ആ കഥ ഒരിക്കല്‍ പങ്കുവച്ചത്.

 Shahrukh Khan

''ഷാരൂഖ് ഖാന്റെ എന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അമ്മ മരിച്ച ശേഷം മുംബൈയിലേക്ക് തിരികെ വന്ന അവന്‍ എന്നോട് പറഞ്ഞു ഒരു സിനിമ ചെയ്യണം എന്ന്. ഞാന്‍ സമ്മതിച്ചു. അതുവരെ അവന്‍ ടിവിയില്‍ മാത്രമായിരുന്നു അഭിനയിച്ചിരുന്നത്. സിനിമയ്ക്ക് എതിരായിരുന്നു. കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത്, സിനിമയില്‍ മറ്റ് പെണ്‍കുട്ടികളെ കെട്ടിപ്പിടിക്കേണ്ടി വരും അത് വേണ്ടെന്ന് ഗൗരി പറഞ്ഞിട്ടുണ്ട് എന്നാണ്. നീ വാ നമുക്ക് നോക്കാമെന്ന് ഞാന്‍ പറഞ്ഞു'' എന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരിക്കല്‍ ഗൗരി തങ്ങളുടെ മൂത്ത മകന്‍ ആര്യനെ പ്രസവിച്ച സമയത്തെക്കുറിച്ച് ഷാരൂഖ് ഖാന്‍ മനസ് തുറന്നിരുന്നു. ''ലേബറില്‍ ആയിരിക്കുമ്പോള്‍ ഒരു സ്ത്രീ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നെനിക്ക് അറിയില്ലായിരുന്നു. അവര്‍ക്കൊപ്പം ബ്രീത്ത് ചെയ്യണം എന്ന് കേട്ടിട്ടുണ്ട്. പക്ഷെ അവള്‍ ബ്രീത്ത് ചെയ്യുകയായിരുന്നില്ല, അസാധാരണമായി നിലവിളിക്കുകയായിരുന്നു. സിനിമയില്‍ കാണിക്കുന്നത് പോലയേയല്ല'' എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X