ഇതിനൊക്കെ ഉത്തരം നല്‍കി മടുത്തു! വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ ചര്‍ച്ചയായി പ്രിയങ്കയുടെ വാക്കുകള്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യ മത്സരത്തിലൂടെ സിനിമയിലേക്ക് എത്തിയ പ്രിയങ്ക ഇന്ന് ഗ്ലോബല്‍ ഐക്കണ്‍ ആണ്. ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയങ്ക ഇന്ന്. അഭിനയത്തില്‍ മാത്രമല്ല നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് പ്രിയങ്ക. ഗായികയായും ശ്രദ്ധ നേടിയിരുന്നു പ്രിയങ്ക. സിനിമ പോലെ തന്നെ സംഭലബഹുലമായ പ്രിയങ്കയുടെ വ്യക്തിജീവിതവും എന്നും ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്.

പ്രിയങ്കയും പോപ്പ് ഗായകന്‍ നിക്ക് ജൊനാസും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായി മാറിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെങ്ങും നിക്കും പ്രിയങ്കയും തമ്മില്‍ പിരിയുകയാണോ എന്ന സംശയമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം പ്രിയങ്ക തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പേരുകളില്‍ നിന്നും നിക്കിന്റെ സര്‍ നെയിം ആയ ജൊനാസ് എന്നത് പിന്‍വലിച്ചതോടെയാണ് ആ സംശയം ഉടലെടുത്തത്.

പ്രിയങ്കയുടെ വാക്കുകളും

ഇതിനിടെ ഇപ്പോഴിതാ പ്രിയങ്കയുടെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിവാഹ ശേഷം താന്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യങ്ങളെക്കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താന്‍ മറുപടി നല്‍കി തളര്‍ന്നു പോയ ചോദ്യങ്ങളെക്കുറിച്ച് പ്രിയങ്ക ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. ആ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. തനിക്ക് ഉത്തരം നല്‍കാന്‍ താല്‍പര്യമില്ലാത്ത ചോദ്യമായി താരം ആദ്യം പറഞ്ഞത് വിവാഹം ശേഷം പ്രിയങ്കയ്ക്കുണ്ടായ മാറ്റം എന്താണ് എന്നായിരുന്നു. തനിക്ക് എന്തെങ്കിലും മാറ്റം വന്നതായി തോന്നുന്നുണ്ടോയെന്നും തന്റെ രൂപവും നിറവുമൊക്കെ പഴയ് തന്നെയാണെന്നും പ്രിയങ്ക പറയുന്നു.

മടുത്ത ചോദ്യം

രണ്ടാമതായി പ്രിയങ്ക ഉത്തരം നല്‍കി മടുത്ത ചോദ്യം ഇന്ത്യയിലേക്ക് തിരികെ വരുന്നതിനെക്കുറിച്ച് എന്ത് തോന്നുന്നുവെന്നാണ്. താന്‍ ഒരാളെ കണ്ടുമുട്ടിയെന്ന് കരുതി അങ്ങനെ ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും താന്‍ ഇന്ത്യയില്‍ കുറച്ച് കാലത്തേക്ക് ഉണ്ടായിരുന്നില്ലെന്നും അര്‍ത്ഥമില്ലെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. എന്നാല്‍ ഇന്ത്യയിലില്ലെങ്കില്‍ ഇതുപോലെ അഭിമുഖങ്ങള്‍ നല്‍കാന്‍ സാധിക്കില്ലായിരുന്നുവെന്ന് തമാശയായി പറയുന്ന പ്രിയങ്ക താന്‍ ഇന്ത്യയിലേക്ക് തിരികെ വരില്ലെന്ന് തന്റെ വിവാഹത്തിന് അര്‍ത്ഥമില്ലെന്നും പ്രിയങ്ക പറഞ്ഞു.

ഇപ്പോള്‍ എന്ത് തോന്നുന്നു

മൂന്നാമതായി പ്രിയങ്കയെ മടുപ്പിക്കുന്ന ചോദ്യം ഇപ്പോള്‍ എന്ത് തോന്നുന്നുവെന്നതാണ്. തീര്‍ത്തും അര്‍ത്ഥരഹിതമായ ചോദ്യമാണത് എന്നാണ് പ്രിയങ്ക പറയുന്നത്. തണുപ്പും ചൂടും ക്ഷീണവുമൊക്കെ ആളുകള്‍ക്ക് തോന്നുന്ന കാര്യങ്ങളാണ്. പക്ഷെ ഈ ചോദ്യത്തിന് മറുപടി നല്‍കാന്‍ തനിക്ക് അറിയില്ലെന്നും എന്ത് മറുപടിയാണ് ഞാന്‍ നല്‍ുക എന്നുമാണ് പ്രിയങ്ക പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ് ഇപ്പോള്‍ വീണ്ടും. അതേസമയം നിക്കും പ്രിയങ്കയും വിവാഹമോചിതരാവുകയാണ് എന്ന സോഷ്യല്‍ മീഡിയ അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി പ്രിയങ്കയുടെ അമ്മ മധു ചോപ്ര രംഗത്ത് എത്തിയിരിക്കുകയാണ്.

Recommended Video

Priyanka chopra's natural hair mask
 മധു ചോപ്രയുടെ പ്രതികരണം

ന്യൂസ് 18 നോടായിരുന്നു മധു ചോപ്രയുടെ പ്രതികരണം. പ്രിയങ്കയും നിക്കും പിരിയുന്നില്ലെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുമായിരുന്നു മധുവിന്റെ പ്രതികരണം. ''ഇതൊക്കെ മണ്ടത്തരങ്ങളാണ്. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്'' എന്നായിരുന്നു മധു ചോപ്രയുടെ പ്രതികരണം. പിന്നാലെ പ്രിയങ്കയുടെ സുഹൃത്തും പ്രതികരണവുമായി എത്തി. വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് സുഹൃത്തിന്റെ പ്രതികരണം. ഇടൈംസിനോടായിരുന്നു പ്രിയങ്കയുടെ മുംബൈയിലുള്ള അടുത്ത സുഹൃത്തിന്റെ പ്രതികരണം. പിന്നാലെ നിക്കിന്റെ പുതിയ ചിത്രത്തിന് പ്രിയങ്ക നല്‍കിയ കമന്റും ശ്രദ്ധ നേടുകയാണ്. വിവാഹ മോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയുടെ തെറ്റിദ്ധാരണ മാത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചകളും അവസാനിക്കുകയാണ്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X