അവസരം തട്ടിയെടുത്തു, ഭര്‍ത്താവിനെ കൂടെ അഭിനയിക്കുന്നത് വിലക്കി; ഐശ്വര്യ-പ്രിയങ്ക വഴക്കിന് പിന്നില്‍!

ബോളിവുഡിലെ സൂപ്പര്‍ നായികമാരാണ് പ്രിയങ്ക ചോപ്രയും ഐശ്വര്യ റായിയും. ഇരുവരുടേയും കരിയറുകള്‍ തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്. രണ്ടു പേരും സൗന്ദര്യ മത്സരത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ഐശ്വര്യ ലോകസുന്ദരിയായിരുന്നുവെങ്കില്‍ പ്രിയങ്ക വിശ്വസുന്ദരിയായിരുന്നു. രണ്ടു പേരും ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രണ്ടു പേരും തങ്ങളുടെ സിനിമാ കരിയര്‍ ആരംഭിച്ചത് തമിഴിലൂടെയായിരുന്നുവെന്നതും മറ്റൊരു സാമ്യതയാണ്. ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണുകളാണ് പ്രിയങ്കയും ഐശ്വര്യയും.

എന്നാല്‍ പരസ്പരം അടുക്കാന്‍് ഇത്രയൊക്കെ സാമ്യതകളുണ്ടായിരുന്നിട്ടും ഐശ്വര്യയും പ്രിയങ്കയും നല്ല സുഹൃത്തക്കളായി മാറിയിട്ടില്ലെന്നതാണ് മറ്റൊരു സത്യം. ഐശ്വര്യയ്ക്കും പ്രിയങ്കയ്ക്കും ഇടയിലെ ഭിന്നതകളെക്കുറിച്ച് എന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇരുവരും നാളിതുവരേയും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടില്ലെന്നതും അവര്‍ക്കിടയിലെ ഭിന്നതയുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒന്നാണ്. ഐശ്വര്യയും പ്രിയങ്കയും തമ്മിലുള്ള ഭിന്നതകളെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

ഐശ്വര്യയും പ്രിയങ്കയും

ഐശ്വര്യയും പ്രിയങ്കയും തമ്മിലുള്ള പ്രശ്‌നം ആരംഭിക്കുന്നത് 2005 ലായിരുന്നു. അഭിഷേക് ബച്ചന്‍ നായകനായി എത്തിയ ബ്ലഫ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ നായികയാകേണ്ടിയിരുന്നത് ഐശ്വര്യയായിരുന്നു. എന്നാല്‍് അവസാന നിമിഷം ഐശ്വര്യയ്ക്ക് പകരം പ്രിയങ്ക ചോപ്ര നായികയായി എത്തുകയായിരുന്നു. ഇതോടെയാണ് ഐശ്വര്യ പ്രിയങ്കയുമായി പിണങ്ങുന്നത്. എന്നാല്‍ ഐശ്വര്യയായിരുന്നു ചിത്രത്തില്‍ നായികയാകേണ്ടിയിരുന്നത് എന്ന് തനിക്ക് അറിയില്ലെന്നായിരുന്നു പ്രിയങ്ക പ്രതികരിച്ചത്.

ഭിന്നത

''എനിക്ക് ഐശ്വര്യയെക്കുറിച്ച് അറിയില്ലായിരുന്നു. ഐശ്വര്യയെ പരിഗണിച്ചിരുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഞാന്‍ ഒരിക്കലും അവരുടെ റോള്‍ തട്ടിയെടുക്കുന്നത് പോലെയുള്ള കാര്യങ്ങള്‍ ചെയ്യില്ല'' എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. പിന്നാലെ പ്രിയങ്ക നായികയാകേണ്ടിയിരുന്ന ഉമ്രോ ജാനില്‍ പ്രിയങ്കയ്ക്ക് പകരം ഐശ്വര്യ നായികയായി എത്തിയതും വാര്‍ത്തകളില്‍ ഇടം നേടുകയും ഇരുവര്‍ക്കുമിടയിലെ പിണക്കം ശക്തിപ്പെടുന്നതായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. ഇതിനിടെയാണ് 2007 ല്‍ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഒരുമിച്ച് അഭിനയിക്കുന്നത്. പ്രിയങ്കയും അഭിഷേകും ദോസ്താന, ദ്രോണ എന്നീ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഐശ്വര്യയും പ്രിയങ്കയും തമ്മിലുള്ള ഭിന്നത അഭിഷേകും പ്രിയങ്കയും തമ്മിലുള്ള സൗഹൃദത്തേയും ബാധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദ സ്‌കൈ ഈസ് പിങ്ക്

ഇതിനിടെ അഭിഷേകിനേയും പ്രിയങ്കയേയും നായകനും നായികയുമാക്കി സഞ്ജയ് ലീല ബന്‍സാലി ചിത്രമൊരുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അഭിഷേകുമൊത്ത് അഭിനയിക്കാന്‍ പ്രിയങ്ക വിസമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നീട് പ്രിയങ്ക ചോപ്ര ബോളിവുഡില്‍ നിന്നും ഇടവേളയെടുക്കുകയും ഹോളിവുഡിലേക്ക് ചേക്കറുകയുമായിരുന്നു. എന്നാല്‍ ഇപ്പോഴും പ്രിയങ്കയും ഐശ്വര്യയും തമ്മിലുള്ള ഭിന്നത അവസാനിച്ചിരുന്നില്ല. 2018 ല്‍ പ്രിയങ്ക നായികയായി പുറത്തിറങ്ങിയ സിനിമയായിരുന്നു ദ സ്‌കൈ ഈസ് പിങ്ക്. ഈ ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത് അഭിഷേക് ബച്ചനായിരുന്നു. എന്നാല്‍ ബച്ചന്‍ ചിത്രത്തില്‍ നിന്നും പിന്മാറി. ഐശ്വര്യയായിരുന്നു അതിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Recommended Video

Priyanka chopra's natural hair mask
തിരിച്ചുവരവ്

ദ സ്‌കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ബോളിവുഡിലേക്ക് തിരികെ വരുന്നത്. കത്രീന കൈഫും ആലിയ ഭട്ടും ചിത്രത്തില്‍ പ്രിയങ്കയോടൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫര്‍ഹാന്‍ അക്തര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. അതേസമയം ഐശ്വര്യയും അഭിനയത്തിലേക്ക് തിരികെ വരികയാണ്. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. തമിഴ് ചിത്രമായ പൊന്നിയന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Read more about: aishwarya rai priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X