അജയ് ദേവ്ഗണും പ്രീതി സിന്റയും പ്രണയത്തില്‍; കജോളിന്റെ ദാമ്പത്യ ജീവിതത്തെ ഉലയ്ച്ച വാര്‍ത്തകള്‍
ബോളിവുഡിലെ, ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് കജോളും അജയ് ദേവ്ഗണും. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. ഇന്നും അതേ ചെറുപ്പത്തോടെ തങ്ങളുടെ ആഘോഷിക്കുകയാണ് അജയ് ദേവ്ഗണും കജോള്‍. തീര്‍ത്തും വ്യത്യസ്തരായ വ്യക്തിത്വങ്ങളാണ് അജയും കജോളും. ഇരുവരും ഒരുമിച്ചെത്തുമ്പോഴെല്ലാം ആരാധകര്‍ക്ക് ലഭിക്കുന്നത് എന്നും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന നിമിഷങ്ങളാണ്. സോഷ്യല്‍ മീഡിയയിലും അഭിമുഖങ്ങളിലെല്ലാം പരസ്പരം കളിയാക്കാനും ട്രോളാനുമൊന്നും കജോളും അജയും മടിക്കാറില്ല. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായി മാറുകയായിരുന്നു അജയ് ദേവ്ഗണും കജോളും.
എന്നാല്‍ തങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പല വെല്ലുവിളികളും അജയ് ദേവ്ഗണിനും കജോളിനും നേരിടേണ്ടി വന്നിട്ടുണ്ട്. 1999 ലായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. നേരത്തെ ഒരുമിച്ച് അഭിനയിച്ചിട്ടുളള ഇരുവരും നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. എന്നാല്‍ ഒരിക്കല്‍ ഇരുവരുടേയും ദാമ്പത്യ ജീവിതം ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു. അജയ്് ദേവ്ഗണും നടി പ്രീതി സിന്റയും തമ്മില്‍ പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍ പറഞ്ഞിരുന്നത്. യേ രാസ്‌തെ ഹെ പ്യാര്‍ കെ എന്ന ചിത്രത്തില്‍ അജയും പ്രീതിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. പിന്നാലെയായിരുന്നു അജയും പ്രീതിയും തമ്മില്‍ അവിഹിത ബന്ധമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇത് അജയ് ദേവ്ഗണിന്റേയും കജോളിന്റേയും വിവാഹ ബന്ധത്തെ പോലും ഉലയ്ക്കുന്നതായിരുന്നു.

എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് അജയ് തന്നെ രംഗത്ത് എത്തുകയായിരുന്നു. തങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിക്കുകയും ചെയ്തു അജയ് ദേവ്ഗണ്‍. ''എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആളുകള്‍ വല്ലാതെ സംസാരിക്കുകയാണ്. അതെന്നെ ഇപ്പോള്‍ അസ്വസ്ഥനാക്കുന്നുണ്ട്. യാതൊരു കാരണവും തെളിവുമില്ലാതെയാണ് ആളുകള്‍ വിധിക്കുന്നത്. എന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഞാന്‍ സംസാരിക്കാറില്ല. ഈ കിംവദന്തികള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തീരെ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല'' എന്നായിരുന്നു വാര്‍ത്തകളോടുള്ള അജയ് ദേവ്ഗണിന്റെ പ്രതികരണം.

''പ്രീതിയും ഞാനും രണ്ട് മുതിര്‍ന്ന വ്യക്തികളാണ്. ഒരുമിച്ച് നന്നായി തന്നെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരാണ്. ഞങ്ങളുടെ ഹലോകളില്‍ ഒളിഞ്ഞു കിടക്കുന്ന അര്‍ത്ഥം ആളുകള്‍ കണ്ടെത്തിയാല്‍ അത് വളരെ മോശമാണ്. എഴുതപ്പെടുന്നതിനെയൊന്നും ഞാന്‍ കാര്യമാക്കി എടുക്കുന്നില്ല. പക്ഷെ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഒരു ഘട്ടത്തില്‍ അല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനെ തന്നെ ബാധിക്കുന്നതാണ്്'' എന്നും അജയ് ദേവ്ഗണ്‍ പറഞ്ഞു.

എന്തായാലും അധികം വൈകാതെ തന്നെ ആ വാര്‍ത്തകള്‍ അവസാനിക്കുകയും ചെയ്തു. ഇന്നും അജയ് ദേവ്ഗണും കജോളും ഒരുമിച്ച് തന്നെ ജീവിക്കുകയാണ്. രണ്ടു പേരും സിനിമയില്‍ സജീവമാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന കജോള്‍ ശക്തമായി തന്നെ തിരികെ വരികയും ചെയ്തു. നൈസ, യുഗ് എന്നിങ്ങനെ രണ്ട് മക്കളുമുണ്ട് അജയ്ക്കും കജോളിനും. അതേസമയം പ്രീതിയാകട്ടെ ജീന്‍ ഗുഡ്ഇനഫുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഈയ്യടുത്തായിരുന്നു പ്രീതി സിന്റ അമ്മയായത്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു പ്രീതി അമ്മയായത്.

അജയ് ദേവ്ഗണിന്റെ ജന്മദിനമാണ് ഇന്ന്. തന്റെ പ്രിയപ്പെട്ടവന്് ആശംസയുമായി കജോള്‍ എത്തിയിരുന്നു. ചിരിയുണര്‍ത്തുന്നൊരു പോസ്റ്റിലൂടെയായിരുന്നു കജോള്‍ അജയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്. അതേസമയം അജയുടെ പുതിയ സിനിമയായ റണ്‍വെ 34 റിലീസിന് തയ്യാറെടുക്കുകയാണ്. അജയ് തന്നെയാണ് സിനിമയുടെ സംവിധാനവും. രകുല്‍ പ്രീത് സിംഗ്, അമിതാഭ് ബച്ചന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പിന്നാലെ മൈതാന്‍, സര്‍ക്കസ്, താങ്ക് ഗോഡ്, ഭോല, ദൃശ്യം 3 എന്നിവയും അജയ് ദേവ്ഗണിന്റേതായി പുറത്തിറങ്ങാനുണ്ട്. തെലുങ്ക് ചിത്രമായ ആര്‍ആര്‍ആര്‍ ആണ് അജയ് ദേവ്ഗണ്‍ അഭിനയിച്ച അവസാനമായി ഇറങ്ങിയ സിനിമ.
അതേസമയം നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ത്രിബംഗയാണ് കജോളിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോള്‍ നടി രേവതി സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുകയാണ് കജോള്‍.


Click it and Unblock the Notifications











