കഴിഞ്ഞ ജന്മത്തിലെ ഭാര്യയെ 18-ാം വയസില്‍ വീണ്ടും കണ്ടു; ഭാര്യ മരിച്ചതോടെ വിഷാദത്തിലായ ശശി കപൂര്‍

ഒരു കാലത്ത് ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്നു ശശി കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് ശശി കപൂര്‍ സിനിമയിലെത്തുന്നത്. ബാലതാരമായെത്തി പിന്നീട് നായകനായി മാറുകയായിരുന്നു ശശി കപൂര്‍. 174 സിനിമകളില്‍ അഭിനയിച്ച് ആറ് പതിറ്റാണ്ട് ബോളിവുഡിലെ നിറ സാന്നിധ്യമായി തുടരുകയായിരുന്നു ശശി കപൂര്‍. നിരവധി പുരസ്‌കാരങ്ങളും നേടിയെടുക്കാന്‍ അദ്ദേഹത്തിന് ഇക്കാലത്ത് സാധിച്ചിട്ടുണ്ട്.

സൂപ്പര്‍ താരമായിരിക്കുമ്പോഴും ഓഫ് സ്‌ക്രീനില്‍ തന്റെ വ്യക്തിജീവിതം സ്വകാര്യമായി തന്നെ വെക്കാനായിരുന്നു ശശി കപൂര്‍ ഇഷ്ടപ്പെട്ടിരുന്നത്. മറ്റ് താരങ്ങളെ പോലെയും കപൂര്‍ കുടുംബാംഗങ്ങളെ പോലെയും ലൈം ലൈറ്റില്‍ നില്‍ക്കാന്‍ ശശി ആഗ്രഹിച്ചിരുന്നില്ല. എന്നും തന്റെ ലാളിത്യം കൊണ്ട് ആരാധകരുടെ കയ്യടി നേടിയ താരമാണ് ശശി കപൂര്‍.

വിവാഹം

നിരവധി ആരാധികമാരുടെ മനസിലളക്കി ശശി കപൂര്‍ പ്രണയത്തിലാകുന്നത് വിദേശ നടിയായ ജെന്നിഫര്‍ കെണ്ടലിലാണ്. തന്റെ അച്ഛന്‍ പൃഥ്വിരാജ് കപൂറിനൊപ്പം പൃഥ്വി തിയറ്റേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് ശശി ജെന്നിഫറിനെ കണ്ടുമുട്ടുന്നത്. ഇരുവരും പ്രണയത്തിലാവുകയും 1958 ല്‍ വിവാഹം കഴിക്കുകയും ചെയ്തു. കുണാല്‍ കപൂര്‍, കരണ്‍ കപൂര്‍, സഞ്ജന കപൂര്‍ എന്നിവരാണ് ശശിയുടേയും ജെന്നിഫറിന്റേയും മക്കള്‍.

തന്റെ വ്യക്തിജീവിതത്തെ മാധ്യമങ്ങളുടെ കണ്ണുകളില്‍ നിന്നും മാറ്റി നിര്‍ത്താനായിരുന്നു ശശി കപൂര്‍ ആഗ്രഹിച്ചിരുന്നത് ഒരിക്കല്‍ താനും ജെന്നിഫറും അടുത്ത ജന്മത്തിലും ഒരുമിക്കുമെന്ന് ശശി കപൂര്‍ പറഞ്ഞിരുന്നു. നൂറ് വര്‍ഷമായി ജെന്നിഫറിനൊപ്പം ജീവിക്കുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും ശശി പറഞ്ഞിരുന്നു. മുന്‍ ജന്മങ്ങളിലും തങ്ങള്‍ ഒരുമിച്ചായിരുന്നിരിക്കണമെന്നായിരുന്നു ശശി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

അടുത്ത ജന്മത്തിലും

''അടുത്ത ജന്മത്തിലും ഞങ്ങള്‍ ഒരുമിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ഞാന്‍ ജെന്നിഫറിനോട് ഇക്കാര്യം പറഞ്ഞു, നീയും ഞാനും അടുത്ത ജന്മത്തിലും ഒരുമിച്ചായിരിക്കുമെന്ന്'' എന്നാണ് താരം പറഞ്ഞത്. ജെന്നിഫറിനെ കണ്ട മാത്രയില്‍ തന്നെ തനിക്ക് പ്രണയം തോന്നിയിരുന്നുവെന്നും ശശി കപൂര്‍ പറയുന്നുണ്ട്.

''ജെന്നിഫറിനെ കണ്ടപ്പോള്‍, എനിക്ക് അന്ന് 18 വയസാണ്, എനിക്ക് പെട്ടെന്നു തന്നെ അവളെ കല്യാണം കഴിക്കണമെന്ന് തോന്നി. എന്റെ മാതാപിതാക്കള്‍ ഞെട്ടിപ്പോയി. 18 ചെറിയ പ്രായമാണെന്ന് പറഞ്ഞു. ഞാന്‍ കാത്തിരിക്കാമെന്ന് ഞാന്‍ മറുപടി നല്‍കി. രണ്ട് വര്‍ഷം ഞാന്‍ കാത്തിരുന്നു. ഇപ്പോഴും വേണമെന്ന് തോന്നുന്നുണ്ടോ എന്നവര്‍ ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. അവര്‍ സമ്മതിച്ചു'' എന്നാണ് ശശി കപൂര്‍ പറഞ്ഞത്.

വിധി ക്യാന്‍സറിന്റെ രൂപത്തില്‍

എന്നാല്‍ ശശിയുടേയും ജെന്നിഫറിന്റേയും സ്വര്‍ഗ്ഗത്തില്‍ വിധി ക്യാന്‍സറിന്റെ രൂപത്തില്‍ കരിനിഴല്‍ വീഴ്ത്തുകയായിരുന്നു. 1982ലാണ് ജെന്നിഫറിന് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ജെന്നിഫര്‍ മരണപ്പെടുകയും ചെയ്തു. ഭാര്യയുടെ മരണം ശശിയെ വല്ലാതെ തകര്‍ക്കുകയും ചെയ്തു. മരണം വരെ ശശി മറ്റൊരു സ്ത്രീയേയും പ്രണയിച്ചിട്ടില്ല.

വലിയ വിടവ്


''ശശിയുടെ വ്യക്തിത്വത്തിന്റെ ഏറിയ പങ്കും ജെന്നിഫറായിരുന്നു. തന്നെ ജെന്നിഫറിന് സമര്‍പ്പിക്കുകയായിരുന്നു ശശി. അവര്‍ ഒന്നായിരുന്നു. ജെന്നിഫര്‍ പോയപ്പോള്‍ ശശിയ്ക്ക് അവനവനെ തന്നെ കണ്ടെത്താനായില്ല. ജീവിതത്തിന്റെ ഒരു ഭാഗം മുഴുവന്‍ ശൂന്യമായിപ്പോയി. ഒരു വലിയ വിടവ്. ഞാന്‍ അദ്ദേഹത്തെ ലണ്ടനില്‍ വച്ച് കണ്ടിരുന്നു. അദ്ദേഹം അദ്ദേഹമല്ലാതായി മാറിയിരുന്നു''. എന്നാണ് ശശിയെക്കുറിച്ച് ഒരിക്കല്‍ സിമി ഗേര്‍വാള്‍ പറഞ്ഞത്. 2017 ലാണ് ശശി കപൂര്‍ മരണപ്പെടുന്നത്.

More from Filmibeat

Read more about: shashi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X