കരിയര്‍ നശിപ്പിച്ചു, വധുവിനൊപ്പം ചേര്‍ന്ന് അപമാനിച്ചു; എന്നിട്ടും രാജേഷ് ഖന്നയോട് അഞ്ജു പൊറുത്തു

ബോളിവുഡിലെ ഐക്കോണിക് താരാണ് രാജേഷ് ഖന്ന. ഇന്ത്യന്‍ സിനിമയിലെ ആദ്യ സൂപ്പര്‍ താരം എന്നാണ് രാജേഷ് ഖന്നയെ വിശേഷിപ്പിക്കാറുള്ളത്. സമാനതകളില്ലാത്താണ് രാജേഷ് ഖന്നയ്ക്കുണ്ടായിരുന്ന ആരാധക പിന്തുണ. അതേസമയം രാജേഷ് ഖന്നയുടെ ഓഫ് സ്‌ക്രീന്‍ ജീവിതം പ്രശ്‌നഭരിതമായിരുന്നു. സ്‌ക്രീനിലെ പ്രണയനായകന് ജീവിതത്തില്‍ പ്രണയത്തില്‍ വിജയിക്കാന്‍ സാധിച്ചിരുന്നില്ല.

രാജേഷ് ഖന്നയും നടി അഞ്ജു മഹേന്ദ്രുവും തമ്മിലുള്ള പ്രണയ കഥ ബോളിവുഡ് സിനിമ പോലെ സംഭവബഹുലമായിരുന്നു. 1966 ലാണ് ഇരുവരും കണ്ടുമുട്ടുന്നത്. നാടകത്തില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നാലെ ഇരുവരും സിനിമയിലെത്തി. രാജേഷ് ഖന്നയുടെ വളര്‍ച്ച സ്വപ്‌നതുല്യമായിരുന്നു. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ഖന്ന സൂപ്പര്‍ താരമായി മാറി.

rajeshkhannaandanjumahendru02

എന്നാല്‍ ഈ സമയത്ത് അഞ്ജുവിന്റെ കരിയര്‍ അതുപോലെ വളര്‍ന്നില്ല. മോഡലിംഗിലൂടെ സിനിമയിലെത്തിയ അഞ്ജുവിന് മതിയായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. എങ്കിലും രാജേഷ് ഖന്നയുടേയും അഞഅജുവിന്റേയും പ്രണയം പൂത്തുലഞ്ഞു. അങ്ങനെയിരിക്കെയാണ് രാജേഷ് ഖന്ന പുതിയ വീട് വാങ്ങുന്നത്. ആശിര്‍വാദ് എന്നായിരുന്നു വീടിന്റെ പേര്. അപ്പോഴേക്കും രാജേഷും അഞ്ജുവും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചിരുന്നു.

വീട് അഞ്ജുവിനുള്ള രാജേഷിന്റെ പ്രണയ സമ്മാനമായിരുന്നു. സൂപ്പര്‍താരമായി മാറിയതോടെ രാജേഷിനെ കാണാന്‍ എത്തുന്നവരുടെ തിരിക്കായിരുന്നു വീട്ടില്‍. അതിഥികളെ സല്‍ക്കരിക്കേണ്ടത് അഞ്ജുവിന്റെ ചുമതലയായിരുന്നു. രാത്രി മൂന്ന് വരെയൊക്കെ അഞ്ജു ഭക്ഷണവും മദ്യവും വിരുന്നുകാര്‍ക്കായി വിളമ്പി. അപ്പോഴും അഞ്ജു അഭിനയം നിര്‍ത്തിയിരുന്നില്ല. എന്നാല്‍ അഞ്ജു അഭിനയിക്കുന്നതിനോട് ഖന്നയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല.

''രാജേഷ് എന്റെ കാര്യത്തില്‍ വല്ലാതെ പൊസസീവും ഇന്‍സെക്വയറുമായിരുന്നു. എന്റെ ജീവിതം നിയന്ത്രണിക്കമെന്ന് അദ്ദേഹം കരുതി. വല്ലാതെ സംശയിക്കാനും തുടങ്ങി. വീട്ടിലേക്ക് ഇടയ്ക്കിടെ വിളിച്ച് ഞാന്‍ എവിടെ പോയെന്നൊക്കെ തിരക്കാന്‍ തുടങ്ങി. ഞാന്‍ വീട്ടില്‍ അദ്ദേഹത്തേയും കാത്തിരിക്കണം എന്നായിരുന്നു രാജേഷ് ആഗ്രഹിച്ചത്'' ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അഞ്ജു പറഞ്ഞു. താന്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നത് കണ്ടാല്‍ രാജേഷ് ദേഷ്യപ്പെടുമായിരുന്നുവെന്നും അഞ്ജു ഓര്‍ക്കുന്നുണ്ട്.

എന്നാല്‍ രാജേഷിന്റെ സിനിമകള്‍ പരാജയപ്പെടാന്‍ തുടങ്ങി. ഇതോടെ രാജേഷിനെ തേടിയെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. പരാജയങ്ങള്‍ രാജേഷിനെ സാരമായി തന്നെ ബാധിച്ചിരുന്നു. എല്ലാവരോടും ദേഷ്യവും പതിവായുള്ള മദ്യപാനവും. ഈ സമയത്ത് അദ്ദേഹത്തെ നിയന്ത്രിക്കാന്‍ അഞ്ജു കുറേ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഒടുവില്‍ സഹികെട്ട് അഞ്ജു ആ ബന്ധം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ രാജേഷിന്റെ അവസ്ഥ കാരണം അവര്‍ തീരുമാനം മാറ്റി.

ഇതിനിടെയാണ് നടി ഡിംപിള്‍ കപാഡിയ രാജേഷിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. നന്നേ ചെറുപ്പമായിരുന്ന ഡിംപിളുമായി രാജേഷ് അടുത്തു. ഈ ബന്ധം അറിഞ്ഞതോടെ അഞ്ജു തകര്‍ന്നു. രാജേഷിനെ താക്കീത് ചെയ്തുവെങ്കിലും താരം ആ ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. അഞ്ജുവിന്റെ എതിര്‍പ്പിനെ അവഗണിച്ച് ഡിംപിളിനെ തന്റെ വീട്ടില്‍ നടക്കുന്ന പാര്‍ട്ടികള്‍ക്ക് രാജേഷ് ക്ഷണിക്കുന്നത് അവര്‍ക്കിടയിലെ വഴക്കിന് കാരണമായി.

പതിയെ രാജേഷും ഡിംപിലും പ്രണയത്തിലായി. രാജേഷ് ഡിംപിളിനെ പ്രൊപ്പോസ് ചെയ്യുകയുമുണ്ടായി. ഇതറിഞ്ഞതോടെ അഞ്ജു വീടു വിട്ടിറങ്ങി. തന്നേ തേടി വന്നാല്‍ ചവിട്ടിപ്പുറത്താക്കും എന്ന മുന്നറിയിപ്പ് നല്‍കിയാണ് രാജേഷിന്റെ ജീവിതത്തില്‍ നിന്നും അഞ്ജു ഇറങ്ങിപ്പോയത്. പക്ഷെ രാജേഷ് അഞ്ജുവിനോട് പ്രതികാര മനസോടെയാണ് പിന്നീട് പെരുമാറിയത്. അഞ്ജു അഭിനയിച്ച സിനിമകള്‍ പുറത്തിറങ്ങാതാരിക്കാന്‍ അഞ്ജുവിന് അവസരങ്ങള്‍ ലഭിക്കാതിരിക്കാനും രാജേഷ് ശ്രമിച്ചു.

അധികം വൈകാതെ രാജേഷ് ഡിംപിളിനെ വിവാഹം കഴിക്കുകയുണ്ടായി. അന്ന് വിവാഹ ശേഷം വധുവിനൊപ്പമുള്ള ബാരാത്ത് രാജേഷ് വഴി തിരിച്ച് അഞ്ജുവിന്റെ വീടിന് മുമ്പിലൂടെയാണ് കൊണ്ടു പോയത്. അഞ്ജുവിന്റെ വീടിന് മുന്വില്‍ നിന്ന് ഡിംപിളിനൊപ്പം നൃത്തം ചെയ്യാനും രാജേഷ് മടിച്ചില്ല. എന്നാല്‍ കാലം ഡിംപിള്‍-രാജേഷ് ബന്ധത്തിലും വിള്ളലുണ്ടാക്കി. ഭാര്യയായി വീട്ടില്‍ ഒതുങ്ങിക്കൂടണമെന്നുള്ള രാജേഷിന്റെ നിര്‍ബന്ധത്തിന് ഡിംപിള്‍ വഴങ്ങിക്കൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഇരുവരും പിരിയുന്നത്.

1982 ഡിംപിളുമായി രാജേഷ് പിരിഞ്ഞു. ഈ സമയത്ത് ഒറ്റയ്ക്കായിപ്പോയ രാജേഷിന് അഭയമായത് അഞ്ജുവായിരുന്നു. അവര്‍ വിവാഹം കഴിച്ചിരുന്നില്ല. 17 വര്‍ഷം പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല അഞ്ജുവും രാജേഷും. എങ്കിലും 1988 ല്‍ ഇരുവരും വീണ്ടും സൗഹൃദത്തിലായി. അപ്പോഴേക്കും രാജേഷ് അസുഖബാധിതനായിരുന്നു. താരത്തെ പരിചരിച്ചതത്രയും അഞ്ജുവായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X