രേഖയും സഞ്ജയ് ദത്തും രഹസ്യമായി വിവാഹം കഴിച്ചിരുന്നു? വെളിപ്പെടുത്തി എഴുത്തുകാരന്‍

ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് രേഖ. സ്‌ക്രീനില്‍ രേഖയോളം പ്രസന്‍സുള്ളൊരു നായികയെ പിന്നീട് ബോളിവുഡ് കണ്ടിട്ടില്ലെന്ന് തന്നെ പറയാം. വാണിജ്യ സിനിമകളിലും സമാന്തര സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള രേഖയെ തേടി നിരവധി പുരസ്‌കാരങ്ങളുമെത്തിയിട്ടുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തും റാണിയായിരുന്നു രേഖ. സിനിമയേക്കാള്‍ സംഭവബഹുലമായിരുന്നു രേഖയുടെ വ്യക്തി ജീവിതം എന്നു പറയുന്നതാകും ശരി. പലപ്പോഴും രേഖയുടെ ജീവിതം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. അമിതാഭ് ബച്ചനുമായുള്ള രേഖയുടെ പ്രണയം ഇന്നും ബോളിവുഡ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്.

ഇന്നും രേഖ തന്റെ നെറ്റില്‍ സിന്ദുരമണിഞ്ഞാണ് നടക്കുന്നത്. മുകേഷ് അഗര്‍വാളായിരുന്നു രേഖയുടെ ഭര്‍ത്താവ്. മുകേഷ് 1991 ല്‍ മരിച്ചിരുന്നു. എന്നാല്‍ രേഖ സിന്ദൂരം അണിയുന്നത് അമിതാഭ് ബച്ചന് വേണ്ടിയാണെന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. രേഖയ്ക്ക് ബച്ചനോടുണ്ടായിരുന്ന പ്രണയത്തിന്റെ പേരില്‍ ബച്ചന്റെയും ഭാര്യ ജയയുടേയും ജീവിതത്തില്‍് പോലും വിള്ളലുകളുണ്ടായിരുന്നതായി റിപ്പോര്‍്ട്ടുകള്‍ പറയുന്നു. എന്നാല്‍ ഒരിക്കല്‍ ബോളിവുഡിനെ ഞെട്ടിച്ചൊരു ഗോസിപ്പായിരുന്നു രേഖയും സഞ്ജയ്് ദത്തും പ്രണയത്തിലായിരുന്നുവെന്നത്.

രേഖയും സഞ്ജയ് ദത്തും

രേഖയും സഞ്ജയ് ദത്തും പ്രണയത്തിലായിരുന്നുവെന്നും ആരുമറിയാതെ ഇരുവരും വിവാഹിതരായെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. രേഖ നെറ്റിയില്‍ സിന്ദൂരം അണിഞ്ഞിരിക്കുന്നത് ബച്ചന്് വേണ്ടിയല്ലെന്നും സഞ്ജയ് ദത്തിന് വേണ്ടിയാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. രേഖയുടെ ജീവിതം പറഞ്ഞ രേഖ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന യാസിര്‍ ഉസ്്മാന്‍ എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയിട്ടായിരുന്നു ഗോസിപ്പുകള്‍ പ്രചരിച്ചത്. 1984 ല്‍ പുറത്തിറങ്ങിയ സമീന്‍ ആസ്മാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സഞ്ജയ് ദത്തും രേഖയും അടുപ്പത്തിലാവുകയും ആരുമറിയാതെ വിവാഹം കഴിക്കുകയായിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

രേഖയുടെ ജീവചരിത്രം

രേഖയുടെ ജീവചരിത്രം എന്ന് പറയപ്പെടുന്ന ഈ പുസ്തകം യഥാര്‍ത്ഥത്തില്‍ രേഖയുടെ അംഗീകൃത ജീവചരിത്രമല്ലെന്നാണ് പിന്നീട് ബോധ്യപ്പെട്ടത്. ഇതില്‍ പറയുന്ന സമീന്‍ ആസ്മാന്‍ എന്ന ചിത്രത്തില്‍ രേഖയ്ക്കും സഞ്ജയ് ദത്തിനുമൊപ്പം ശശി കപൂറും അനിത രാജും അഭിനയിച്ചിരുന്നു. ചിത്രം തീയേറ്ററില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. സഞ്ജയ് ദത്ത് മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ ചികിത്സ തേടിയിരുന്ന സമയമായിരുന്നു ഇത്. പിന്നീട് തന്റെ പുസ്തകത്തില്‍ അത്തരത്തിലൊരു പരാമര്‍ശമില്ലെന്ന് വ്യക്തമാക്കി കൊണ്ട് ഉസ്്മാന്‍ തന്നെ രംഗത്ത് എത്തുകയായിരുന്നു.

നിഷേധിച്ചു സഞ്ജയ് ദത്ത്

''ഇത് തെറ്റാണ്. എന്റെ പുസ്തകത്തില്‍ അത്തരത്തിലൊരു കാര്യവും പറയുന്നില്ല. ആളുകള്‍ ശരിയായി വായിക്കുന്നില്ല. രേഖയും സഞ്ജയ് ദത്തും ഒരു സിനിമയില്‍ അഭിനയിക്കുകയായിരുന്നു. സമീന്‍ ആസ്മാന്‍ ആണെന്ന് തോന്നുന്നു. ഇരുവരും പ്രണയത്തിലാണെന്ന കിംവദന്തികള്‍ പ്രചരിക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ ശക്തമായതോടെ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് സഞ്ജയ് ദത്ത് തന്നെ രംഗത്ത് വന്നു. വിവാഹമൊന്നും നടന്നിട്ടില്ല. പക്ഷെ റിപ്പോര്‍ട്ടുകള്‍ അങ്ങനെ പറഞ്ഞത് കൊണ്ടാണ് സഞ്ജയ് ദത്ത് തന്നെ നേരിട്ട് വിശദീകരണം നല്‍കിയത്'' എന്നായിരുന്നു ഉസ്മാന്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
രേഖ തന്നെ വെളിപ്പെടുത്തി

1982ല്‍ ഉമറോ ജാന്‍ എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് വാങ്ങാന്‍ എത്തിയപ്പോള്‍ താന്‍ സിന്ദൂരം ധരിക്കുന്നതിനെക്കുറിച്ച് രേഖ തന്നെ വെളിപ്പെടുത്തിയിരുന്നു. തന്റെ നാട്ടില്‍ സിന്ദൂരം അണിയുന്നത് ഫാഷന്റെ ഭാഗമാണെന്നായിരുന്നു രേഖ പറഞ്ഞത്. 1980 ല്‍ ഋഷി കപൂറിന്റേയും നീതു സിംഗിന്റേയും വിവാഹത്തിനായിരുന്നു രേഖ ആദ്യമായി സിന്ദൂരവും മംഗള്‍ സൂത്രവും ധരിച്ചെത്തിയത്. ബച്ചനും കുടുംബവും വിവാഹത്തിനെത്തിയിരുന്നു. എന്നാല്‍ താന്‍ ഒരു സിനിമയുടെ ചിത്രീകരണത്തില്‍ നിന്നും വന്നതായിരുന്നുവെന്നും ആ ചിത്രത്തിലെ തന്റെ ലുക്കായിരുന്നു അതെന്നും മായ്ച്ചുകളയാന്‍ മറന്നതാണെന്നുമായിരുന്നു പിന്നീട് രേഖ പറഞ്ഞത്.

Read more about: sanjay dutt rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X