കാമുകിയോടൊപ്പം കയ്യോടെ പിടിച്ചിട്ടും മനീഷ നാനയെ പ്രണയിച്ചു; പിരിയാന്‍ കാരണം മറ്റൊന്ന്!

ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു മനീഷ കൊയ്‌രാള. നേപ്പാള്‍ സ്വദേശിയായ മനീഷ ബോളിവുഡിലെ മത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളായിരുന്നു മനീഷ. വാണിജ്യ സിനിമകളിലും സമാന്തര സിനിമകളിലും ഒരു പോലെ സജീവമായിരുന്നു മനീഷ. സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ മനീഷയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. മനീഷയുടെ പ്രണയങ്ങളും എന്നും ആരാധകര്‍ക്കിടയിലും ഗോസിപ്പ് കോളങ്ങളിലും ചര്‍ച്ചാ വിഷയമായിരുന്നു.

മനീഷയുടെ പ്രണയങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയതായിരുന്നു നടന്‍ നാന പടേക്കറുമായുള്ള പ്രണയം. ഇരുവരും തമ്മില്‍ 20 വയസിന്റെ വ്യത്യാസമുണ്ടായിരുന്നുവെങ്കിലും പ്രായം അവര്‍ക്കൊരു തടസമായിരുന്നില്ല. തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി തന്നെ ഇരുവരും സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് നാന പടേക്കര്‍ വിവാഹിതനുമായിരുന്നുവെന്നതും ഈ ബന്ധത്തെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിര്‍ത്തിയിരുന്നു. വിശദമായി വായിക്കാം.

തൊണ്ണൂറുകളില്‍

തൊണ്ണൂറുകളില്‍ ബോളിവുഡിലെ തിരക്കേറിയ നടനായിരുന്നു നാന പടേക്കര്‍. തന്റെ അഭിനയ മികവ് കൊണ്ടായിരുന്നു നാന ബോളിവുഡില്‍ സ്വന്തമായെരു ഇടം നേടിയെടുക്കുകയായിരുന്നു. ഈ സമയം നടന്‍ വിവേക് മുഷ്‌റാനുമായുള്ള പ്രണയം തകര്‍ന്നിരിക്കുകയായിരുന്നു മനീഷ. നാനയും മനീഷയും ഒരുമിച്ച് ആദ്യമായി അഭിനയിക്കുന്നത് അഗ്നിസാക്ഷിയിലായിരുന്നു. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. തങ്ങളുടെ പ്രണയത്തെക്കുറിച്ച് മനീഷയും നാനയും പുറത്ത് പറഞ്ഞില്ലെങ്കിലും ഇരുവരുടേയും സുഹൃത്തുക്കളും അണിയറ പ്രവര്‍ത്തകരും ഈ ബന്ധത്തെക്കുറിച്ച് പുറത്ത് പറയുകയായിരുന്നു.

 പ്രണയം

പിന്നീട് സഞ്ജയ് ലീലാ ബന്‍സാലിയുടെ ഖാമോഷിയില്‍ ഇരുവരും വീണ്ടും ഒരുമിച്ചു. ഈ ചിത്രത്തിലേക്ക് എത്തുമ്പോഴേക്കും നാനയും മനീഷയും തമ്മിലുള്ള പ്രണയം തങ്ങളുടെ പ്രണയം പരസ്യമായി തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനും നാനയും തമ്മില്‍ പ്രണയത്തിലാണെന്ന് മനീഷയാണ് ആദ്യം പറഞ്ഞത്. പിന്നാലെ നാനയും പ്രണയം അംഗീകരിക്കുകയായിരുന്നു. ഈ സമയം നീലകാന്തിയുമായി വിവാഹിതനായിരുന്നു നാന. എന്നാല്‍ ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു.

എന്നാല്‍ മനീഷയും നാനയും തമ്മിലുള്ള പ്രണയത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുക്കുകയായിരുന്നു. പലപ്പോഴും ഷൂട്ടിംഗ് സെറ്റില്‍ വച്ച് പോലും ഇരുവരും പരസ്പരം കയര്‍ത്ത് സംസാരിക്കുകയും മിണ്ടാതെയിരിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മനീഷയുടെ വസ്ത്രധാരണ രീതിയും മറ്റ് നടന്മമാരുമായി ചേര്‍ന്ന് അഭിനയിക്കുന്നതും പലപ്പോഴും നാനയെ ചൊടിപ്പിക്കുകയായിരുന്നു. യുഗ്പുരുഷിലെ മനീഷയുടെ വസ്ത്രധാരണത്തിനെതിരെ നാന ശബ്ദമുയര്‍ത്തിയതോടെ ഇരുവരും തമ്മില്‍ വഴക്കാവുകയും രണ്ടു പേരും മിണ്ടാതെയാവുകയും ചെയ്തിരുന്നു.

ഇരുവരേയും ഒരുമിച്ച്

ഇതിനിടെയാണ് മനീഷ നാനയും ആയിഷ ജുല്‍ക്കയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അറിയുന്നത്. ഇരുവരേയും ഒരുമിച്ച് കണ്ടതോടെയായിരുന്നു ഇതേക്കുറിച്ച് മനീഷ അറിയുന്നത്. എന്നാല്‍ മനീഷ ദേഷ്യപ്പെട്ടത് ആയിഷയോടെയായിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നാനയും ആയിഷയും നിരസിക്കുകയായിരുന്നു ചെയ്തത്. ഈ പ്രശ്‌നത്തിന് ശേഷവും മനീഷയും നാനയും ഒരുമിച്ച് തന്നെയായിരുന്നു. പിന്നീടാണ് ഇറുവരും പിരിയുന്നത്. നീലകാന്തിയുമായുള്ള വിവാഹ ബന്ധം ഔദ്യോഗികമായി പിരിയാന്‍ നാന തയ്യാറാകാതെ വരികയായിരുന്നു. ഇത് അംഗീകരിക്കാന്‍ മനീഷയ്ക്ക് സാധിക്കില്ലായിരുന്നു. ഇതോടെയാണ് ഇരുവരും പിരിയുന്നത്. പിന്നീട് ആയിഷയും നാനയും ഒരുമിക്കുകയും ലിവിംഗ് ടുഗദറിലേക്ക് കടക്കുകയുമായിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
 പ്രണയ തകര്‍ച്ച

തങ്ങളുടെ പ്രണയ തകര്‍ച്ചയെക്കുറിച്ച് പിന്നീട് നാന പടേക്കര്‍ മനസ് തുറന്നിരുന്നു. ''അവള്‍ വളരെ സെന്‍സിറ്റീവായ നടിയാണ്. ആരോടും മത്സരിക്കേണ്ടതില്ലെന്ന് അവള്‍ തിരിച്ചറിയണം. എനിക്ക് അവളെ കുറിച്ച് പറയാന്‍ ഇന്ന് ഒന്നുമില്ല. ബ്രേക്ക് അപ്പ് വളരെ കഠിനമായ ഘട്ടമാണ്. അത് അനുഭവിച്ചാല്‍ മാത്രമേ ആ വേദന മനസിലാകൂ. ഞാന്‍ കടന്നു പോയ വേദന എനിക്ക് വിവരിക്കാനാകില്ല. അതിനെക്കുറിച്ച് സംസരിക്കണ്ട. എനിക്ക് മനീഷയെ മിസ് ചെയ്യുന്നുണ്ട്'' എന്നായിരുന്നു നാനാ പടേക്കര്‍ പറഞ്ഞത്. മനീഷ പിന്നീട് നേപ്പാള്‍ ബിസിനസുകാരനായ സമ്രത് ദഹലിനെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ 2012 ല്‍ ഇരുവരും പിരിഞ്ഞു.

More from Filmibeat

Read more about: manisha koirala nana patekar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X