എന്നെ ഇട്ടിട്ട് പോയവളുമാരുണ്ട്! കത്രീനയെ ഉന്നം വച്ച് വിക്കിയോട് സല്‍മാന്‍ ഖാന്‍; വീഡിയോ വൈറല്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. അഭിനയത്തിന് പുറമെ അവതാരകന്‍ എന്ന നിലയിലും സല്‍മാന്‍ ഖാന്‍ കയ്യടി നേടിയിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന പരിപാടിയാണ് ബിഗ് ബോസ്. പതിനാറാമത്തെ സീസണിലെത്തിയിരിക്കുകയാണ് ബിഗ് ബോസിന്റെ ഹിന്ദി പതിപ്പ്. പതിവ് പോലെ തന്നെ ഇത്തവണത്തെ സീസണും വാര്‍ത്തകളില്‍ നിറയുന്നുണ്ട്.

മത്സരാര്‍ത്ഥികള്‍ക്കും സല്‍മാന്‍ ഖാനും പുറമെ പുതിയ സിനിമകളുടെ പ്രൊമോഷനും മറ്റുമായി ധാരാളം താരങ്ങളും ബിഗ് ബോസിലെത്താറുണ്ട്. ഇങ്ങനെ ഇപ്പോഴിതാ യുവനടന്‍ വിക്കി കൗശലും നടി കിയാര അദ്വാനിയും ബിഗ് ബോസിലെത്തിയിരിക്കുകയാമ്. പുതിയ സിനിമയായ ഗോവിന്ദ നാം മേരയുടെ പ്രൊമോഷന് വേമണ്ടിയിരുന്നു ഇരുവരും ബിഗ് ബോസിലെത്തിയത്.

salman khan

ബിഗ് ബോസിന്റെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിക്കി കൗശലിന്റെ ഭാര്യയായ നടി കത്രീന കൈഫ് നേരത്തെ സല്‍മാന്‍ ഖാനുമായി പ്രണയത്തിലായിരുന്നു. കത്രീനയെ ലക്ഷ്യം വച്ചെന്ന തരത്തില്‍ സല്‍മാന്‍ ഖാന്‍ നടത്തിയൊരു പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

പരിപാടിയിലെത്തിയ വിക്കിയും കിയാരയും ചേര്‍ന്ന് സല്‍മാനൊപ്പം രസകരമായ ചില ടാസ്‌കുകള്‍ ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഇതിനിടെ വിക്കി കൗശല്‍ സല്‍മാനോടായി എപ്പോഴെങ്കിലും ഏതെങ്കിലും പെണ്‍കുട്ടികള്‍ നിങ്ങളെ വീഴ്ത്താന്‍ പിക്കപ്പ് ലൈന്‍ പ്രയോഗിച്ചിട്ടുണ്ടോ ഉണ്ടെങ്കില്‍ അതെന്താണെന്ന് ചോദിക്കുകയായിരുന്നു. എന്നാല്‍ തന്നോടാരും പിക്കപ്പ് ലൈന്‍ പ്രയോഗിച്ചിട്ടില്ലെന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

''പിക്ക് അപ്പിന്റെ കാര്യം അറിയില്ല. പക്ഷെ തീര്‍ച്ചയായും ഡ്രോപ്പ് ചെയ്തിട്ടുണ്ട്. സത്യത്തില്‍ ഞാനൊന്നും ഓര്‍ക്കുന്നില്ല'' എന്നായിരുന്നു സല്‍മാന്‍ ഖാന്റെ മറുപടി. താരം ഉദ്ദേശിച്ചത് കത്രീന കൈഫിനെയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കത്രീനയും സല്‍മാന്‍ ഖാനും ഒരിടയ്ക്ക് ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു. വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരെ സജീവമായിരുന്നു.

എന്നാല്‍ പിന്നീട് കത്രീന സല്‍മാന്‍ ഖാനുമായുള്ള പ്രണയ ബന്ധം അവസാനിപ്പിക്കുകയും രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലാവുകയായിരുന്നു. ഈ പ്രണയവും ഏറെനാള്‍ നീണ്ടു നിന്നതായിരുന്നു. ഇരുവരും വിവാഹത്തിന്റെ വക്കോളം എത്തിയതുമായിരുന്നു. എന്നാല്‍ പിന്നീട് പിരിഞ്ഞു. ഇതിന് ശേഷമാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹ വാര്‍ഷികം ഗംഭീരമായി ആഘോഷിച്ചിരുന്നു താരദമ്പതികള്‍.

അതേസമയം കത്രീനയുമായി പിരിഞ്ഞ ശേഷം സല്‍മാന്‍ ഖാന്‍ പിന്നീട് ഗായിക ലുലിയ വാന്‍തൂറുമായി പ്രണയത്തിലാവുകയായിരുന്നു. ഏറെനാളുകളായി ഇരുവരും പ്രണയത്തിലാണ്. ഇതിനിടെ സല്‍മാന്‍ ഖാനും നടി പൂജ ഹെഗ്‌ഡെയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ബിടൗണില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വെറും ഭാവനാസൃഷ്ടിയാണെന്ന് അധികം വൈകാതെ വെളിപ്പെടുകയും ചെയ്തിരുന്നു.

salman khan

പ്രണയ ബന്ധം അവസാനിപ്പിച്ചുവെങ്കിലും നല്ല സുഹൃത്തുക്കളായി തുടരുകയാണ് കത്രീനയും സല്‍മാന്‍ ഖാനും തുടര്‍ന്നും ഇരുവരും അഭിനയിച്ചു. ഇപ്പോഴിതാ കത്രീനയും സല്‍മാന്‍ ഖാനും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയായ ടൈഗര്‍ ത്രീ അണിയറയില്‍ തയ്യാറെടുക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് സിനിമകളും മികച്ച വിജയങ്ങളായിരുന്നു.

ഫോണ്‍ ഭൂത് ആയിരുന്നു കത്രീനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഇഷാന്‍ ഖട്ടറും സിദ്ധാന്ത് ചതുർവേദിയുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. സല്‍മാന്റെ അവസാനം ഇറങ്ങിയ സിനിമ അന്തിം ആണ്. ഈ ചിത്രവും പരാജയപ്പെടുകയായിരുന്നു. കരിയറില്‍ ഇരുവർക്കും വിജയം അനിവാര്യമാണ്.

വിക്കിയും കിയാരയും ഒരുമിക്കുന്ന ഗോവിന്ദ നാം മേരാ ഒടിടി റിലീസായിരുന്നു. ഭൂമി പേഡ്നേക്കറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X