ഡയാന രാജകുമാരിയും നവവധു കത്രീന കൈഫും തമ്മിലെന്ത്? ആ ബന്ധത്തിന്റെ കഥ വൈറല്‍

ബോളിവുഡിലിപ്പോള്‍ ഒരു വിവാഹത്തിന്റെ ആഘോഷങ്ങള്‍ ആണ് തകൃതിയായി നടക്കുന്നത്. ഒരു മാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരമാമിട്ടു കൊണ്ട് സൂപ്പര്‍ താരം കത്രീന കൈഫും യുവനടന്‍ വിക്കി കൗശലും വിവാഹിതരായിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയായിരുന്നു തങ്ങള്‍ വിവാഹിതരായ വിവരം വിക്കിയും കത്രീനയും ആരാധകരെ അറിയിച്ചത്. അതീവ സുരക്ഷയോടെ രാജസ്ഥാനിലെ റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം നടന്നത്. രാത്രിയോടെ താരങ്ങള്‍ തന്നെ വിവാഹത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ബോളിവുഡ് താരങ്ങളും സിനിമാ ലോകവും വിക്കിയ്ക്കും കത്രീനയ്ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ്. നിങ്ങളെ കാണാന്‍ വളരെയധികം ഭംഗിയായിട്ടുണ്ടെന്നായിരുന്നു നടിയും കത്രീനയുടെ അടുത്ത സുഹൃത്തുമായ ആലിയ ഭട്ട് കുറിച്ചത്. സ്‌നേഹത്തിന്റേയും പൊട്ടിച്ചിരിയുടേയും വിശ്വാസത്തിന്റേയും ബഹുമാനത്തിന്റേയും പങ്കാളിത്തത്തിന്റേയും ഒരു ജീവിതകാലം നേരുന്നുവെന്നായിരുന്നു ബോളിവുഡിലെ മറ്റൊരു സൂപ്പര്‍നായികയായ ദീപിക പദുക്കോണ്‍ കുറിച്ചത്. താരസുന്ദരിമാരായ കരീന കപൂറും പ്രിയങ്ക ചോപ്രയും കത്രീനയ്ക്കും വിക്കിയ്ക്കും ആശംസകളുമായി എത്തിയിട്ടുണ്ട്.

യു ഡിഡ് ഇറ്റ്

യു ഡിഡ് ഇറ്റ്. ആശംസകള്‍. ദൈവം രണ്ടു പേരേയും അനുഗ്രഹിക്കട്ടെ എന്നായിരുന്നു കരീന കുറിച്ചത്. എന്റെ കൂട്ടുകാരിയുടെ കല്യാണമാണേ. നിങ്ങളെ ഓര്‍ത്ത് ഒരുപാട് സന്തോഷിക്കുന്നുവെന്നാണ് കത്രീനയുടെ അടുത്ത സുഹൃത്തായ പ്രിയങ്ക ചോപ്ര കുറിച്ചത്. പ്രിയങ്കയും കത്രീനയും ആലിയയും ഒരുമിക്കുന്ന സിനിമ അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. നിങ്ങള്‍ രണ്ട് പേര്‍ക്കും ആശംസകളെന്നും നിങ്ങള്‍ ഒരുമിച്ച് പെര്‍ഫെക്ടാണെന്നും കത്രീന കുറിക്കുന്നുണ്ട്. വിവാഹത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

വിവാഹ മോതിരം

ഇതിനിടെ ചിത്രങ്ങളില്‍ നിന്നുമുള്ള കത്രീനയുടെ വിവാഹ മോതിരവും ശ്രദ്ധ നേടുന്നുണ്ട്. ടിഫനീസില്‍ നിന്നുമാണ് കത്രീനയുടെ വിവാഹ മോതിരം എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സഫൈയര്‍ ഡയമണ്ട് മോതിരമാണ് കത്രീനയുടെ വിരലില്‍ അണിഞ്ഞിരിക്കുന്നത്. അതേസമയം കത്രീനയുടെ മോതിരവും ഡയാന രാജകുമാരിയും തമ്മിലൊരു ബന്ധമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സമാനമായ മോതിരമായിരുന്നു ഡയാന രാജകുമാരി ധരിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഇരുവരുടേയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പൊടിപൊടിക്കുന്നത്. ഡയാന ധരിച്ചിരുന്ന അതേ മോതിരമേ, സമാനമായതോ ആയ മോതിരമാണ് ഇപ്പോള്‍ കേംബ്രിഡ്ജ് ഡച്ചസ് കാതറിന്‍ അണിഞ്ഞിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ആദ്യ ചിത്രങ്ങള്‍

വിക്കി കൗശലും കത്രീന കൈഫും തന്നെയാണ് വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഹിന്ദു ആചാരപ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം.'ഈ നിമിഷത്തിലേക്ക് ഞങ്ങളെ എത്തിച്ചതിന് ഞങ്ങളുടെ ഹൃദയത്തില്‍ നന്ദിയും സ്നേഹവും മാത്രം. ഞങ്ങള്‍ ഒരുമിച്ചുള്ള ഈ യാത്രയില്‍ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം കത്രീനയും വിക്കിയും കുറിച്ചത്. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടല്‍ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന എന്ന ആഡംബര റിസോര്‍ട്ടിലായിരുന്നു മൂന്ന് ദിവസം നീണ്ട ഇരുവരുടേയും വിവാഹ ചടങ്ങുകള്‍ നടന്നത്. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര. വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ബോളിവുഡ് താരങ്ങള്‍ രാജസ്ഥാനിലേക്ക് പുറപ്പെടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Recommended Video

Katrina Kaif And Vicky Kaushal's Wedding Dates Finally Out
കര്‍ശന സുരക്ഷ

കര്‍ശനമായ ഉപാധികളാണ് വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്കായി വിക്കിയും കത്രീനയും മുന്നോട്ട് വച്ചിരിക്കുന്നത്. വിവാഹ സ്ഥലത്തേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുത് തുടങ്ങി നിരവധി നിബന്ധനകളും അതിഥികള്‍ക്കുണ്ടായിരുന്നു. ഫോട്ടോകളും വീഡിയോകളും പകര്‍ത്താന്‍ പാടില്ലെന്നും വിവാഹം നടക്കുന്ന റിസോര്‍ട്ടില്‍ നിന്നും പുറം ലോകവുമായി ബന്ധപ്പെടരുതെന്നും നിബന്ധനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ വിക്കിയും കത്രീനയും വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നതുവരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നും വിവാഹ ചിത്രങ്ങള്‍ എത്തിയിരുന്നില്ല.

Read more about: katrina kaif vicky kaushal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X