For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആര്യൻ ഖാനും ബി​ഗ് ബിയുടെ കൊച്ചുമകളും പ്രണയത്തിലോ?', പ്രചരിക്കുന്ന വാർത്തകളിലെ സത്യം

  |

  ഒരാഴ്ചയായി ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഖാൻ കുടുംബത്തിൽ നടന്ന അറസ്റ്റാണ്. ആഡംബര കപ്പലിലെ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഷാരൂഖ് ഖാന്റെ മൂത്ത മകനെ എൻസിബി ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആര്യൻ ഖാൻ അടക്കം ഏഴ് പേരെ എൻസിബി അറസ്റ്റ് ചെയ്തത്. കോർഡീലിയ ക്രൂയിസ് ആഢംബര കപ്പലിലെ ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

  Also Read: മടങ്ങിവരവിന് ഒരുങ്ങി ഷഹ്നാസ് ​ഗിൽ, 'തളർന്നിരിക്കില്ല അവൾ പെൺസിംഹ'മാണെന്ന് ആരാധകർ

  ഇപ്പോഴും ആര്യൻഖാനെ ജാമ്യത്തിലിറക്കാനുള്ള ശ്രമത്തിലാണ് ബോളിവുഡ്. ആര്യന്റെ അറസ്റ്റിന് ശേഷം സൽമാൻ ഖാൻ, സുനിൽ ഷെട്ടി, ഹൻസൽ മേത്ത, പൂജ ഭട്ട്, സുചിത്ര കൃഷ്ണമൂർത്തി തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങൾ ഷാരൂഖിനെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു. സൽമാൻ ഷാരൂഖിനെ മന്നത്ത് വീട്ടിൽ എത്തിയാണ് സന്ദർശിച്ചത്. നടി പൂജ ഭട്ട് ഷാരൂഖിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു.

  Also Read: 'ടൊവിനോ'യുടെ മേക്കപ്പ് ആർട്ടിസ്റ്റായ കഥ പറഞ്ഞ് കുടുംബവിളക്ക് താരം

  ജാമ്യത്തിനായുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ജാമ്യാപേക്ഷ ഇതുവരെ തള്ളുകയാണ് ചെയ്തത്. ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസായതിനാൽ തന്നെ ജാമ്യം പോലും പരുങ്ങലിലാണ്. ആര്യൻ ഖാന് വിഷയത്തിൽ നേരിട്ട് പങ്കുണ്ടോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം മുമ്പും ആര്യൻ ലഹരി ഉപയോ​ഗിച്ചിരുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഷാരൂഖും കുടുംബവും ഇന്ത്യൻ സിനിമാ പ്രേമികൾക്ക് എന്നും പ്രിയപ്പെട്ടവരാണ്. അതിനാൽ തന്നെ ഖാൻ കുടുംബത്തിലെ വാർത്തകളാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം ഷാരൂഖിന്റെ ഭാര്യ ​ഗൗരിയുടെ പിറന്നാൾ ആയിരുന്നു. എല്ലാ ആഘോഷങ്ങളും കൊണ്ടാടാറുള്ള മന്നത്തിൽ ഇത്തവണ ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. മകന്റെ അറസ്റ്റ് ഖാൻ കുടുംബത്തെ തളർത്തിയിരിക്കുകയാണ്.

  ആര്യന്റെ അറസ്റ്റിന് ശേഷം ആര്യനും അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യാ നവേലിയും പ്രണയത്തിലാണെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. മുമ്പും ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചപ്പോൾ അവർ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് വെളിപ്പെടുത്തി ബച്ചൻ കുടുംബം രം​ഗത്തെത്തിയിരുന്നു. ആര്യനും നവ്യാ നവേലിയും ഒരുമിച്ചുള്ള നിരവധി ഫോട്ടോളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരുവരും ലണ്ടനിൽ ഒരുമിച്ചായിരുന്നു പഠനം നടത്തിയിരുന്നത്. ഒപ്പം സഹപാഠികളും അടുത്ത സുഹൃത്തുക്കളുമായിരുന്നു. പലപ്പോഴും പാർട്ടികളിലും മറ്റും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. വളരെ ചുരുക്കം സിനിമാ താരങ്ങളുടെ മക്കൾ മാത്രം അടുത്തസൗഹൃദം പരസ്പരം കാത്തുസൂക്ഷിക്കാറുള്ളൂ. അത്തരത്തിൽ രണ്ട് പേരാണ് ആര്യനും നവ്യയും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണെന്ന് ഫോട്ടോകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇരുവർക്കും നിരവധി സുഹൃത്തുക്കളുമുണ്ട്. അതിനാൽ തന്നെ മറ്റ് സുഹൃത്തുക്കൾക്കൊപ്പം ആര്യനും നവ്യയും പാർട്ടികളിൽ പങ്കെടുക്കാൻ എത്താറുണ്ട്. വർഷങ്ങൾക്ക് മുമ്പ് ആര്യൻ ഖാനും നവ്യാ നവേലിയും ഉൾപ്പെട്ട ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് താരകുടുംബങ്ങൾ തന്നെ ആര്യനും നവ്യയുമല്ല ആ വീഡിയോയിൽ ഉള്ളതെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരുന്നു. ലണ്ടനിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ മുമ്പും പ്രചരിച്ചിട്ടുണ്ട്. താരകുടുംബത്തിലെ പുതിയ തലമുറക്കാർ പ്രണയത്തിലാണെന്ന വാർത്തകൾ വരുമ്പോഴും അവയോട് പ്രതികരിക്കാതെ പരസ്പരമുള്ള സൗഹൃദം ആസ്വദിക്കുകയാണ് ആര്യനും നവ്യയും.

  Recommended Video

  ആര്യനെ പിന്തുണച്ച ഋത്വിക് റോഷനെ അധിക്ഷേപിച്ച് കങ്കണ റണവത്ത്

  ബച്ചൻ ഫാമിലിയിൽ നിന്നും എത്തി ഇന്ന് സൈബർ ലോകത്ത് ഒട്ടനവധി ആരാധാകരെ സൃഷ്ടിച്ചിട്ടുള്ള താരമാണ് നവ്യ നവേലി നന്ദ. അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും മകൾ ശ്വേത ബച്ചന്റെ മകളാണ് നവ്യ നവേലി. അടുത്തിടെ കൊച്ചുമകളെ കുറിച്ച് വാചാലയായ അമിതാഭ് ബച്ചന്റെ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചു മകള്‍ നവ്യ നവേലി നന്ദയോട് തനിക്ക് സ്‍നേഹവും അഭിമാനവും തോന്നുന്നതിന്റെ കാര്യങ്ങള്‍ തുറന്നുപറയുകയാണ് അമിതാഭ് ബച്ചന്‍ കുറിപ്പിലൂടെ ചെയ്തിരിക്കുന്നത്. ശ്വേത ബച്ചൻ നന്ദയുടേയും നിഖിൽ നന്ദയുടേയും മകളാണ് നവ്യ നവേലി നന്ദ. ഒരു സഹോദരൻ കൂടിയുണ്ട് നവ്യയ്ക്ക്. ഇതുവരെ സിനിമയിലേക്ക് അരങ്ങേറിയിട്ടില്ലാത്ത നവ്യ അഭിനയം എന്ന് ആരംഭിക്കുമെന്ന ആകാംഷയിലാണ് ബച്ചൻ കുടുംബത്തിന്റെ ആരാധകർ എല്ലാവരും. നിർധനരായ സ്ത്രീകളെ സഹായിക്കുന്നതിനായി പ്രോജക്ട് നവേലി എന്ന പരിപാടിയാണ് നവ്യ നവേലി ഇപ്പോൾ നേതൃത്വം നൽകി നടത്തിക്കൊണ്ട് പോകുന്നത്. പദ്ധതി ആരംഭിച്ചപ്പോൾ മുതൽ നവ്യ വാർത്തകളിൽ ഇടംനേടിയിരുന്നു.

  English summary
  There were rumors that Navya and Aryan were in a relationship, but there was no truth to these rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X