For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ടൊവിനോ'യുടെ മേക്കപ്പ് ആർട്ടിസ്റ്റായ കഥ പറഞ്ഞ് കുടുംബവിളക്ക് താരം

  |

  സീരിയൽ താരവും അവതാരികയുമായിരുന്ന നടി ആതിര മാധവിനെ ആർക്കും പരിചയപ്പെടുത്തേണ്ടതില്ല. കുടുംബവിളക്ക് എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ആതിര മാധവ്. എഞ്ചിനീയറിങ് മേഖലയിലെ ജോലി രാജിവെച്ചാണ് ആതിര അഭിനയരം​ഗത്തേക്ക് എത്തിയത്.

  Also Read: ദാമ്പത്യം മനോഹരമാക്കാൻ ഉണ്ണിയുടെ ടിപ്സ്

  സോഷ്യൽമീഡിയകളിലും സജീവമായ ആതിരയുടെ എല്ലാവിശേഷങ്ങളും അറിയാൻ ആരാദർക്കും ഇഷ്ടമാണ്. കഴിഞ്ഞ വർഷമാണ് ആതിര വിവാഹിതയായത്. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു വിവാഹം. അതിനാൽ തന്നെ ചുരുക്കം ചില സുഹൃത്തുക്കളും സീരിയൽ രം​ഗത്തെ സഹതാരങ്ങളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. രാജീവ് മേനോനെയാണ് ആതിര വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടേയും വിവാഹം.

  Also Read: 'മൂന്ന് പേർ കിണഞ്ഞ് പരിശ്രമിച്ചിട്ടും നടക്കാത്തത്, മമ്മൂട്ടി ജോർജിനെ കൊണ്ട് സാധിപ്പിച്ചെടുത്തപ്പോൾ'

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരിയിൽ ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. റേറ്റിംഗിൽ ആദ്യ സ്ഥാനത്താണ് ഇപ്പോൾ കുടുംബവിളക്ക്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥ പറയുന്ന പരമ്പരയായത്കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് നിരവധി ആരാധകരുണ്ട്. തുടക്കത്തിൽ ഇത്രയും കാഴ്ചക്കാരെ നേടാൻ പരമ്പരയ്ക്ക് കഴിഞ്ഞിരുന്നില്ല. സീരിയലിന്റെ കഥ മാറിയപ്പോഴാണ് കാഴ്ചക്കാരുടെ എണ്ണം കൂടിയത്.

  കുടുംബവിളക്കിൽ അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര മാധവ് അവതരിപ്പിക്കുന്നത്. അടുത്തിടെ ഇൻസ്റ്റാ​ഗ്രാമിൽ തന്നെ തേടിയെത്തിയ മോശം ചോദ്യത്തിന് സ്റ്റോറിയിലൂടെ കൃത്യമായി മറുപടി നൽകി ആതിര മാധവ് കൈയ്യടി വാങ്ങിയിരുന്നു. കന്യകയാണോ എന്ന് ചോദിച്ചയാൾക്കാണ് കുറിക്കുകൊള്ളുന്ന മറുപടി ആതിര നൽകിയത്. സമൂഹമാധ്യമത്തിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്ന സെലിബ്രിറ്റികളായ സ്ത്രീകൾക്ക് നേരെ പലപ്പോഴും അസഭ്യവും മോശം കമന്റുകളും ചോദ്യങ്ങളും എത്തുന്നത് ഇപ്പോൾ നിത്യസംഭവമാണ്. കൃത്യമായി ഇതിനെതിരെ പ്രതികരിച്ചാലും ചിലർ പിന്നെയും സോഷ്യൽമീഡിയയിൽ ഇത്തരം കമന്റുകളുമായി വീണ്ടും വരും. ഇൻസ്റ്റ​ഗ്രാമിൽ ആതിര നേരിടേണ്ടി വന്ന അനുചിതമായ ചോദ്യവും അതിന് ആതിര നൽകിയ മറുപടിയുമാണ് നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു. ഒരു ചോദ്യോത്തര സെഷൻ സംഘടിപ്പിച്ചപ്പോഴാണ് ഈ ചോദ്യം ആതിരയെ തേടിയെത്തിയത്. ആതിര വിർജിനാണോ എന്നായിരുന്നു ഒരാൾ ചോദിച്ചിരുന്നത്. 'ഇത് കേൾക്കുമ്പോഴും ചോദിക്കുമ്പോഴും എന്ത് സുഖമാണ് കിട്ടുന്നത്? ദയവു ചെയ്ത് നിങ്ങളുടെ കുടുംബത്തോട് ചോദിക്കൂ' എന്നാണ് ആതിര മറുപടി നൽകിയത്. ഇത്തരം വഷളന്മാർക്ക് താൻ എന്ത് മറുപടിയാണ് നൽകേണ്ടതെന്നും ആതിര ആരാധകരോട് ചോദിച്ചിരുന്നു.

  Recommended Video

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  കഴിഞ്ഞ ദിവസം ​ഗായകൻ എം.ജി ശ്രീകുമാർ അവതാരകനായ അമൃത ടിവിയിലെ പാടാം നേടം പരിപാടിയിൽ പങ്കെടുക്കാൻ ആതിര എത്തിയിരുന്നു. സിനിമാ-സീരിയൽ ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമെല്ലാം ഷോയിൽ താരം മനസ് തുറന്നു. അക്കൂട്ടത്തിൽ പൃഥ്വിരാജ് സിനിമ ലൂസിഫറിൽ അഭിനയിച്ചതിന്റെ വിശേഷങ്ങളും ഷൂട്ടിങ് അനുഭവങ്ങളും താരം പങ്കുവെച്ചു. വളരെ ചെറിയ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചതെന്നും ടൊവിനോയുടെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു തന്റെ കഥാപാത്രമെന്നും ആതിര മാധവ് വെളിപ്പെടുത്തി. നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ഭ​ഗത് മാനുവൽ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ വഴിയാണ് താൻ പൃഥ്വിരാജിനെ കാണാൻ പോയതെന്നും ഷൂട്ടിങ് സെറ്റിൽ എത്തിയപ്പോൾ എന്താണ് കഥാപാത്രമെന്ന് അറിയില്ലായിരുന്നുവെന്നും ആതിര പറഞ്ഞു. 'ശംഖുമുഖം ഉദയാപാലസിൽ ചെന്നാണ് പൃഥ്വിരാജിനെ കണ്ടത്. അദ്ദേഹം തന്നെ കണ്ടതും ഒരാളെ വിളിപ്പിച്ച് കഥാപാത്രത്തിന് ചേർന്ന് വസ്ത്രം നൽകാൻ പറഞ്ഞു. അപ്പോഴും എന്താണ് കഥാപാത്രമെന്ന് എനിക് ഐഡിയ ഇല്ലായിരുന്നു. ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റിന്റെ വേഷമായിരുന്നു അത്. വലിയ റോളൊന്നുമായിരുന്നില്ല. അറിയാവുന്നവർക്ക് സൂക്ഷിച്ച് നോക്കിയാൽ മാത്രമെ ലൂസിഫറിൽ എന്നെ കണ്ടുപിടിക്കാൻ സാധിക്കൂ. ചെറിയ വേഷമായിരുന്നുവെങ്കിലും ലൂസിഫറിന്റെ ഭാ​ഗമായപ്പോൾ ഒരുപാട് പേരെ പരിചയപ്പെടാനും പലകാര്യങ്ങൾ പഠിക്കാനും സാധിച്ചു. ചെറിയ വേഷമാണങ്കിലും ഞാൻ എന്നും ലൂസിഫറിലെ കഥാപാത്രത്തെ കുറിച്ച അഭിമാനത്തോടെ മാത്രമെ പറയാറുള്ളൂ' ആതിര മാധവ് വിശദീകരിച്ചു.

  English summary
  Kudumbavilakku Fame Athira Madhav Opens Up She Has Been First Called For Make-up Artist Role In Mohanlal Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X