For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മൂന്ന് പേർ കിണഞ്ഞ് പരിശ്രമിച്ചിട്ടും നടക്കാത്തത്, മമ്മൂട്ടി ജോർജിനെ കൊണ്ട് സാധിപ്പിച്ചെടുത്തപ്പോൾ'

  |

  മമ്മൂട്ടി ജോഷി കൂട്ടുകെട്ടിൽ പിറന്ന ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ് 199ൽ പുറത്തിറങ്ങിയ ഇന്ത്യൻ എയർ ഫോഴ്‌സിനെ പ്രമേയമാക്കിയുള്ള സൈന്യം എന്ന സിനിമ. എസ്.എൻ സ്വാമിയാണ് സിനിമയ്ക്ക് കഥയെഴുതിയത്. മമ്മൂട്ടിക്ക് പുറമെ വിക്രം, ദിലീപ്, മുകേഷ്, മോഹിനി, പ്രിയാ രാമൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരുന്നു. ഈ സിനിമയുടെ സംഗീതം കൈകാര്യം ചെയ്തത് എസ്.പി. വെങ്കിടേഷ് ആണ്.

  Also Read: 'യഥാർഥത്തിലുള്ള മുഖവും ശരീരവും പ്രദർശിപ്പിക്കാൻ ബുദ്ധിമുട്ടാണ്'-പ്രിയങ്ക ചോപ്ര

  മമ്മൂട്ടിയാണ് ​ഗ്രൂപ്പ് ക്യാപ്റ്റൻ എ.ജെ ഈശ്വർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പാക്കിസ്ഥാൻ ഇന്ത്യയിലെ രഹസ്യങ്ങൾ ചോർത്തിയെടുക്കാനും ഇന്ത്യയെ തകർക്കാൻ എയൽഫോഴ്സിലൂടെ നടത്തുന്ന ശ്രമങ്ങളുമെല്ലാമായിരുന്നു സിനിമയുടെ പ്രമേയം. അക്കാലത്ത് പ്രേക്ഷകർക്ക് പ്രിയപ്പെട്ട മമ്മൂട്ടി സിനിമകളിലൊന്ന് തന്നെയായിരുന്നു സൈന്യം.

  Also Read: മെഹന്തിയും വളകളും ബന്ധുക്കളും സുഹൃത്തുക്കളും, വളകാപ്പ് ആഘോഷമാക്കി സൗഭാ​ഗ്യ

  എയർപോട്ടും അതിനോട് ചേർന്നുള്ള ക്യാമ്പസും മമ്മൂക്കയ്ക്കൊപ്പം തമിഴ് താരം വിക്രം അടക്കമുള്ള യുവതാരങ്ങളുടെ പ്രകടനങ്ങളും പ്രേക്ഷകരേ ആകർഷിച്ചു. ചിത്രത്തിൽ നടൻ മുകേഷും അഭിനയിച്ചിരുന്നു. ഇന്ത്യൻ ആർമി, ഇന്ത്യൻ എയർഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളിൽ മമ്മൂക്ക അഭിനയിച്ചപ്പോഴെല്ലാം സഹതാരമായി മുകേഷുമുണ്ടായിരുന്നു. സൈന്യം സിനിമയുടെ സെറ്റിൽ നിന്നുള്ള ചില രസകരമായ സംഭവങ്ങൾ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് മുകേഷ്. രാഷ്ട്രീയപ്രവർത്തനങ്ങളും സിനിമയ്ക്ക് പുറമെ സജീവമായി മുകേഷ് ചെയ്യുന്നുണ്ട്. അതിനിടയിൽ അടുത്തിടെ സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ കഥാപറയുമ്പോലെ ആളുകളിലേക്ക് എത്തിക്കാൻ ഒരു യുട്യൂബ് ചാനൽ കൂടി അദ്ദേഹം ആരംഭിച്ചിരുന്നു. മുകേഷ് സ്പീക്കിങ് എന്നാണ് ചാനലിന് പേരിട്ടിരിക്കുന്നത്. മൂന്ന് എപ്പിസോഡുകൾ മാത്രമാണ് ഇതുവരെ റിലീസ് ചെയ്തത്. എല്ലാ വീഡിയോകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു കഥകേൾക്കുംപോലെ മനോഹരമായാണ് നടന്ന സംഭവങ്ങൾ നർമം കലർത്തി മുകേഷ് പറയുക എന്നതിനാൽ തന്നെ നിരവധി പ്രേക്ഷകരേയും ഇപ്പോൾ യുട്യൂബ് ചാനലിലൂടെ മുകേഷിന് ലഭിക്കുന്നുണ്ട്. മമ്മൂട്ടിക്ക് ഒപ്പമുള്ള സിനിമ ജീവിത അനുഭവങ്ങളാണ് മുകേഷ് ഇപ്പോൾ പറയുന്നത്.

  സൈന്യം സിനിമയുടെ ചിത്രീകരണത്തിനായി നടി പ്രിയരാമന്റെ മുഖത്ത് പൊള്ളലേറ്റ തരത്തിൽ മേക്കപ്പ് ഇടാൻ സംവിധായകൻ ജോഷി ആവശ്യപ്പെട്ടപ്പോൾ സിനിമയിലെ മൂന്ന് മേക്കപ്പ്മാൻമാർക്കും അത് സാധിച്ചില്ലെന്നും ഒടുവിൽ പ്രശ്നം പരിഹരിച്ചത് മമ്മൂട്ടിയുടെ ബുദ്ധി ഉപയോ​ഗിച്ചാണെന്നുമാണ് മുകേഷ് പറയുന്നത്. മമ്മൂട്ടി ചില ടെക്നിക്കലായിട്ടുള്ള കാര്യങ്ങൾ അദ്ദേഹത്തിന്റെ സ്വന്തം മേക്കപ്പ് മാൻ ജോർജിന് പറഞ്ഞ് കൊടുത്തപ്പോൾ അദ്ദേഹം അതനുസരിച്ച് പ്രവർത്തിച്ചതിനാലാണ് പ്രിയ രാമന്റെ പൊള്ളൽ മേക്കപ്പിന് പരിഹാരമായതെന്നും മുകേഷ് പറയുന്നു.

  'ചിത്രത്തിൽ ഒരു അപകടത്തിൽ പ്രിയയ്ക്ക് പൊള്ളലേൽക്കുന്ന രംഗമുണ്ട്. സിനിമയിൽ മൂന്ന് മേക്കപ്പ്മാൻമാരാണുണ്ടായിരുന്നത്. അവരെ വിളിച്ചിട്ട് സംവിധായകൻ ജോഷി പൊള്ളലെങ്ങനെയാണ് മേക്കപ്പ് ചെയ്യുന്നതെന്ന് കാണിക്കൂ എന്ന് പറഞ്ഞു. നിങ്ങൾ നിങ്ങളുടെ കൈയ്യിൽ ഇട്ടിട്ട് വന്ന് കാണിക്കാനാണ് പറഞ്ഞത്. ഹൈദരാബാദിലെ സെറ്റിൽ പിന്നെ ഒരു മേക്കപ്പ് മത്സരമാണ് നടന്നത്. ഒന്നാമത്തെയാള്‍ മേക്കപ്പുമായെത്തി. അത് കണ്ട് ജോഷിയേട്ടൻ പറഞ്ഞു. പ്രിയയ്ക്ക് കുഷ്ഠമല്ല പൊള്ളലാണ് ഏറ്റതെന്ന്. കൊണ്ടുപോടായെന്ന് അയാളോട് പറഞ്ഞുവിട്ടു. അടുത്തയാള്‍ മേക്കപ്പുമായി വന്നു. വരട്ടുചൊറി അല്ലെങ്കിൽ കരപ്പൻ, എടാ പൊള്ളലാണ്, എടുത്തു കള, അതുകണ്ട് ജോഷിയേട്ടൻ പറഞ്ഞത് അങ്ങനെയായിരുന്നു. മൂന്നാമത്തെ മേക്കപ്പ്മാൻ മത്സരത്തിൽ നിന്ന് പിന്മാറി. ഇനി എന്ത് ചെയ്യാനാണ് എന്ന് പറഞ്ഞിരിക്കുമ്പോഴാണ് മമ്മൂക്ക വന്നത്. അദ്ദേഹം അദ്ദേഹത്തിന്‍റെ മേക്കപ്പ്മാനായ ജോര്‍ജിനെ വിളിച്ച് നമുക്കൊന്നും മനസിലാകാത്ത സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞു. ജോര്‍ജ് പ്രിയാരാമന് മേക്കപ്പിട്ടു. അത് കണ്ട് ജോഷിയേട്ടൻ പറഞ്ഞത് ഫന്‍റാസ്റ്റിക് എന്നാണ്, ഇതാണ് പൊള്ളൽ. മൂന്ന് മേക്ക്പ്പ് മാൻമാർ കിണഞ്ഞ് പരിശ്രമിച്ചിട്ടും ചെയ്യാൻ പറ്റാത്ത ഒരു മേക്കപ്പാണ് മമ്മൂക്കയും ജോര്‍ജും കൂടി ആ സമയത്ത് പ്രിയ രാമനുവേണ്ടി ചെയ്തത്' ഇതായിരുന്നു മുകേഷിന്റെ വാക്കുകൾ. തുടർന്ന് മമ്മൂക്കയെ സകലകലാവല്ലഭൻ എന്നും മുകേഷ് വിശേഷിപ്പിച്ചു.

  ഡാൻസുകാരിയെ പാട്ടുപാടിക്കുന്ന മമ്മൂക്ക..മലയാളത്തിന്റെ സ്വന്തം നടി മതിമറന്ന് പാടി

  മമ്മൂട്ടിയുടെ വൈഭവത്തിൽ നായിക പ്രിയാരാമൻ പോലും അത്ഭുതപ്പെട്ട് പോയിയെന്നും മുകേഷ് പറഞ്ഞു. പ്രിയരാമൻ അത്ഭുതത്തോടെ നിൽക്കുമ്പോൾ താൻ അടുത്ത് പോയി മമ്മൂക്ക പണ്ട് ശാരദാമ്മയുടെ മേക്കപ്പ്മാൻ ആയിരുന്നുവെന്ന് തട്ടിവിട്ടുവെന്നും മുകേഷ് ചിരിയോടെ പറയുന്നു. ഇത് കൂടി കേട്ടതോടെ പ്രിയരാമൻ ഞെട്ടിത്തരിച്ചുവെന്നും മുകേഷ് പറയുന്നു. തങ്ങൾ ഇത് പറഞ്ഞ് ചിരിച്ചുകൊണ്ടിരിക്കുമ്പോൾ മമ്മൂക്കവന്നുവെന്നും കാര്യങ്ങൾ തിരക്കിയപ്പോൾ പ്രിയ എല്ലാം പറഞ്ഞുവെന്നും മുകേഷ് പറയുന്നു. എവിടുന്നാണ് ഇത്തരം കഥകളൊക്കെ കിട്ടുന്നതെന്ന് ചോദിച്ച് തന്നെ നോക്കി പൊട്ടച്ചിരിക്കുകയാണ് പിന്നീട് ചെയ്തതെന്നും മുകേഷ് പറഞ്ഞു.

  Read more about: mammootty mukesh movie joshi
  English summary
  mukesh open up about funny stories from mammootty Priya Raman movie Sainyam location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X