സൂരജിന് മുമ്പ് നാഗിന്‍ സുന്ദരി മൗനിയുടെ മനസില്‍ ഇടം നേടിയ താരങ്ങള്‍
ടെലിവിഷനിലൂടെ സിനിമയിലെത്തിയ താരമാണ് മൗനി റോയ്. ക്യുന്‍കി സാസ് ഭീ കഭി ബഹു ദി എന്ന പരമ്പരയിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് നിരവധി പരമ്പരകളില്‍ അഭിനയിച്ചു. നാഗിന്‍ പരമ്പരയിലെ രണ്ടാം സീസണിലൂടെയാണ് മൗനി താരമായി മാറുന്നത്. ഈ പരമ്പരയിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കാനും സിനിമയിലേക്ക് എത്താനും മൗനിയ്ക്ക് സാധിച്ചു. അക്ഷയ് കുമാര്‍ ചിത്രം ഗോള്‍ഡിലൂടെയായിരുന്നു മൗനിയുടെ ബോളിവുഡ് എന്‍ട്രി. നിരവധി സിനിമകളാണ് മൗനിയുടേതായി പുറത്തിറങ്ങാനുള്ളത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മൗനി.
ഇന്നലെയായിരുന്നു മൗനിയുടെ വിവാഹം. കേരളത്തില്‍ വേരുകളുള്ള സൂരജ് നമ്പ്യാര്‍ എന്ന ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ് മൗനിയുടെ മനസ് കവര്‍ന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടനെ വിവാഹം കഴിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ടായിരുന്നു. കേരള സ്റ്റൈലിലായിരുന്നു വിവാഹം നടന്നത്. ഇനി മൗനിയുടെ കുടുംബത്തിനായി ബംഗാളി സ്റ്റൈലിലും വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ സ്വകാര്യ ജീവിതത്തെ എന്നും സ്വകാര്യമായി തന്നെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് മൗനി. അതുകൊണ്ട് തന്നെ പ്രണയങ്ങളെക്കുറിച്ച് മൗനി ഒരിക്കലും പരസ്യമായി സംസാരിച്ചിരുന്നില്ല. മൗനിയുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ട ചില താരങ്ങളെക്കുറിച്ച് വായിക്കാം തുടര്‍ന്ന്.

പുല്‍കിത് സമ്രാട്ട്
ബോളിവുഡ് നടനായ പുല്‍കിത്തും ടെലിവിഷനിലൂടെയായിരുന്നു കരിയര്‍ ആരംഭിച്ചത്. ഇരുവരും ഒരുമിച്ചായിരുന്നു മൗനിയുടെ ആദ്യത്തെ പരമ്പരയില്‍ അഭിനയിച്ചത്. ഇരുവരുടേയും ജോഡി വളരെ പെട്ടെന്ന് തന്നെ ഹിറ്റായി മാറുകയായിരുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ ആ വാര്‍ത്തകള്‍ ഇരുവരും നിരസിക്കുകയായിരുന്നു. പുല്‍ക്കിത് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു പിന്നീട്.
ഗൗരവ് ചോപ്ര
ഗൗരവ് ചോപ്രയും മൗനിയും തമ്മില്‍ പ്രണയത്തിലാണെന്ന് നാല് വര്‍ഷം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചൊരു ഷോയിലും പങ്കെടുത്തിരുന്നു. ഇരുവരും തമ്മില്‍ ആഘാതമായ പ്രണയമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായുമായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. 2000 ല്‍ താന്‍ ഗൗരവിനെ ഉടന്‍ വിവാഹം കഴിക്കുമെന്ന് മൗനി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും തമ്മില്‍ പിരിയുകയായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് മൗനിയും ഗൗരവും പിരിഞ്ഞതെന്ന കാര്യം രണ്ടു പേരും വെളിപ്പെടുത്തിയിട്ടില്ല ഇതുവരേയും.

മോഹിത് റെയ്‌ന
ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ദേവോം ക ദേവ് മഹാദേവ്. പരമ്പരയില്‍ മോഹിത് ശിവനായി എത്തിയപ്പോള്‍ പാര്‍വതിയായിട്ടായിരുന്നു മൗനി എത്തിയത്. രണ്ടു പേരുടേയും കരിയറില്‍ വലിയ വിജയമായിരുന്നു പരമ്പര കൊണ്ടു വന്നത്. ഈ സമയത്താണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമാകുന്നത്. എന്നാല്‍ തങ്ങളുടെ സ്വകാര്യ ജീവിതം പുറം ലോകത്തു നിന്നും മറച്ചു പിടിക്കാനായിരുന്നു ഇരുവരും ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആ വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇരുവരും ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല.
Recommended Video

അയാന്‍ മുഖര്‍ജി
മൗനിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാകുമെന്ന് പ്രതീക്ഷിക്കുന്ന സിനിമയാണ് ബ്രഹ്‌മമാസ്ത്ര. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ആദ്യമായി ഒരുമിക്കുന്ന സിനിമയില്‍ അമിതാഭ് ബച്ചന്‍, നാഗാര്‍ജുന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ നെഗറ്റീവ് വേഷത്തിലാണ് മൗനി എത്തുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ മൗനിയും സംവിധായകന്‍ അയാന്‍ മുഖര്‍ജിയും തമ്മില്‍ പ്രണയത്തിലായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് മൗനി തന്നെ രംഗത്ത് എത്തുകയായിരുന്നു. താന്‍ സിംഗിള്‍ ആണെന്നും തനിക്ക് അനുയോജ്യനായൊരാളെ കണ്ടുമുട്ടാനായി കാത്തിരിക്കുകയാണെന്നും ഇപ്പോള്‍ ലഭിക്കുന്ന സിനിമകളില്‍ താന്‍ ്‌സന്തുഷ്ടയാണെന്നുമായിരുന്നു മൗനി പറഞ്ഞത്.


Click it and Unblock the Notifications