ദംഗല്‍ മുതല്‍ പുഷ്പ 2 വരെ; ആയിരം കോടിയിലെത്താന്‍ വേണ്ടി വന്ന നാളുകള്‍; മുന്നില്‍ ഷാരൂഖും പ്രഭാസും!
ബോക്‌സ് ഓഫീസില്‍ നൂറും ഇരുന്നൂറും കോടി നേടുന്ന സിനിമകളുടെ കാലം അവസാനിച്ചിരിക്കുകയാണ്. നൂറും ഇരുന്നൂറുമൊക്കെ സാധാരണയായി മാറിയിരിക്കുകയാണ്. ഭാഷയുടെ അതിര്‍ വരമ്പുകളില്ലാതെ ജനപ്രീയ സിനിമകള്‍ സ്വീകരിക്കപ്പെടുന്ന പാന്‍ ഇന്ത്യന്‍ സിനിമാക്കാലമാണിത്. ഇവിടെ നൂറ് കോടിയല്ല, ആയിരം കോടിയാണ് സിനിമയുടെ വിജയത്തിന്റെ ബെഞ്ച് മാര്‍ക്കായി കണക്കാക്കപ്പെടുന്നത്.
ഈയ്യടുത്ത് തീയേറ്ററിലെത്തിയ സിനിമയായിരുന്നു പുഷ്പ 2. ആദ്യ ഭാഗം വന്‍ വിജയമായി മാറിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് അല്ലു അര്‍ജുനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരവുമെത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വലിയ വിജയമായി മാറിയിരിക്കുകയാണ്. ഏഴ് ദിവസം കൊണ്ടാണ് പുഷ്പ 2 ആയിരം കോടി എന്ന മാന്ത്രിക അക്കം കടന്നിരിക്കുന്നത്. ഏറ്റവും വേഗത്തില്‍ 1000 കോടി നേടുന്ന ഇന്ത്യന്‍ സിനിമയാണ് പുഷ്പ 2.

നേരത്തെ ആ നേട്ടം സ്വന്തമാക്കിയൊരു തെലുങ്ക് സിനിമയായിരുന്നു കല്‍ക്കി 2898 എഡി. പ്രഭാസ് നായകനായ ചിത്രത്തില്‍ അമിതാഭ് ബച്ചനും ദീപിക പദുക്കോണും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും പ്രഭാസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുകയും ചെയ്തു. ബാഹുബലി പരമ്പരയ്ക്ക് ശേഷം പ്രഭാസ് വലിയൊരു വിജയം നേടുന്നത് കല്‍ക്കിയിലൂടെയാണ്. 16 ദിവസം കൊണ്ടാണ് കല്‍ക്കി 1000 കോടി നേടിയത്.
1000 കോടി എന്ന അസാധാരണ നേട്ടം സ്വന്തമാക്കിയ ബോളിവുഡ് ചിത്രമാണ് ജവാന്‍. ഷാരൂഖ് ഖാന്‍ നായകനായ സിനിമയുടെ സംവിധാനം ആറ്റ്‌ലി ആയിരുന്നു. ഒരിടവേളയ്ക്ക് ശേഷം തുടരതുടരെ ഹിറ്റുകള്‍ സമ്മാനിച്ചാണ് ഷാരൂഖ് ഖാന്‍ തിരികെ വന്നത്. വലിയൊരു താരനിര തന്നെ അണിനിരന്ന ജവാന്‍ 1000 കോടി നേടുന്നത് 18 ദിവസം കൊണ്ടാണ്.
ഷാരൂഖ് ഖാന്റെ തന്നെ ആദ്യ 1000 കോടി സിനിമയാണ് പഠാന്‍. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിങ് ഖാന്‍ തിരികെ വന്ന സിനിമയെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. 27 ദിവസം കൊണ്ടാണ് പഠാന്‍ 1000 കോടി എന്ന കടമ്പ പിന്നിട്ടത്. ഇതോടെ ആയിരം കോടി ക്ലബ്ബില്‍ രണ്ട് വട്ടം ഇടം നേടുന്ന ആദ്യ ബോളിവുഡ് താരമായും ഷാരൂഖ് ഖാന്‍ മാറി.
ബാഹുബലി പരമ്പരയ്ക്ക് ശേഷം എസ്എസ് രാജമൗലി ഒരുക്കിയ സിനിമയായിരുന്നു ആര്‍ആര്‍ആര്‍. ബോക്‌സ് ഓഫീസ് വിജയം മാത്രമല്ല, ഓസ്‌കാര്‍ നേട്ടമടക്കം സ്വന്തമാക്കിയ സിനിമയായിരുന്നു ആര്‍ആര്‍ആര്‍. രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ആലിയ ഭട്ട് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമ 16 ദിവസം കൊണ്ടാണ് ആയിരം കോടി നേടുന്നത്.

ഇന്ത്യന്‍ സിനിമയില്‍ രണ്ട് ആയിരം കോടി സിനിമയുള്ള രണ്ട് താരങ്ങള്‍ മാത്രമേയുള്ളൂ. ഒന്ന് ഷാരൂഖ് ഖാന്‍ ആണെങ്കില്‍ രണ്ടാമത്തെ താരം പ്രഭാസ് ആണ്. ബാഹുബലി ടുവിലൂടെയാണ് പ്രഭാസ് ആദ്യമായി 1000 കോടി ക്ലബ്ബില്‍ ഇടം നേടുന്നത്. തെലുങ്ക് സിനിമയ്ക്ക് മാത്രമല്ല, ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ തന്നെ സാധ്യതകളുടെ വാതില്‍ തുറന്നിട്ട സിനിമയായിരുന്നു ബാഹുബലി.
ആദ്യമായി 1000 കോടി എന്ന മാന്ത്രിക നമ്പര്‍ പിന്നിടുന്ന ഇന്ത്യന്‍ സിനിമ ദംഗല്‍ ആയിരുന്നു. ആമിര്‍ ഖാനൊപ്പം ഫാത്തിമ സന ഷെയ്ഖ്, സാന്യ മല്‍ഹോത്ര തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു ദംഗള്‍. മഹേഷ് ഫോഘട്ടിന്റേയും മക്കളുടേയും കഥ പറഞ്ഞ ദംഗള്‍ ബോളിവുഡിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നാണ്.


Click it and Unblock the Notifications











