നടിമാര്‍ മാത്രമല്ല, പിടിച്ചു നില്‍ക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത നടന്മാര്‍; ലിസ്റ്റില്‍ സൂപ്പര്‍ താരങ്ങളും
തങ്ങളുടെ നിലനില്‍പ്പിനായി നടിമാര്‍ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയരാകുന്നത് ബോളിവുഡില്‍ പതിവാണ്. സുസ്മിത സെന്‍ മുതല്‍ ദിഷ പഠാനി വരെ ഒരുപാട് നടിമാര്‍ തങ്ങളുടെ രൂപത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. യുവ താരങ്ങളായ ജാന്‍വി കപൂറും സുഹാന ഖാനുമൊക്കെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ക്ക് വിധേയരായവരാണ്. ചില താരങ്ങള്‍ തങ്ങള്‍ വരുത്തിയ മാറ്റത്തെക്കുറിച്ച് പരസ്യമായി തുറന്നു സംസാരിക്കാന്‍ തയ്യാറാവുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ നടിമാര്‍ മാത്രമല്ല നടന്മാരും കോസ്‌മെറ്റിക് സര്‍ജറികള്‍ക്ക് വിധേയരാകാറുണ്ട്. നടിമാര്‍ നടത്തുന്ന സര്‍ജറികള്‍ കണ്ടെത്താനും അതെക്കുറിച്ച് ചര്‍ച്ച നടത്താനുമൊക്കെ വിദഗ്ധരുണ്ട്. എന്നാല്‍ പലപ്പോഴും നടന്മാര്‍ നടത്തുന്ന സര്‍ജറികള്‍ ചര്‍ച്ചയായി മാറാറില്ല. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളടക്കം സര്‍ജറികള്‍ക്ക് നടത്തിയിട്ടുണ്ട്. അങ്ങനെ സര്‍ജറി നടത്തിയ മൂന്ന് നടന്മാരെ പരിചയപ്പെടാം.

ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തിലെ ഈ തലമുറയിലെ സൂപ്പര്‍ താരം. തന്റെ അച്ഛനും മുത്തച്ഛനും മറ്റും തുറന്നു കൊടുത്ത വഴിയിലൂടെയാണ് രണ്‍ബീര്‍ സിനിമയിലെത്തുന്നത്. അവരുണ്ടാക്കിയ പേരും പ്രശസ്തിയും മുതല്‍ മുടക്കായെങ്കിലും ഇന്ന് സ്വന്തമായൊരു ഇടമുണ്ട് രണ്‍ബീറിന്. താരമെന്ന നിലയിലും നല്ല നടനെന്ന നിലയിലും രണ്‍ബീര്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്.
രണ്‍ബീറിന്റെ തുടക്കകാലത്തേയും ഇപ്പോഴത്തേയും ചിത്രങ്ങള്‍ നോക്കിയാല്‍ താരം ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്തിട്ടുള്ളതായി മനസിലാകാം. നേരത്തെ രണ്‍ബീറിന്റെ ഹെയര്‍ ഒരുപോലെയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രണ്‍ബീറിന്റെ മുടി നിര ഒരേ ലൈനിലായിരിക്കുന്നതായി കാണാം. സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നതാണ്.
ബോളിവുഡില്‍ കുടുംബ വേരുകളില്ലാതെ, തന്റെ കഴിവും കഠിനാധ്വനവും കൊണ്ട് താരമായി മാറിയ നടനാണ് രാജ് കുമാര്‍ റാവു. ഇന്നത്തെ തലമുറയിലെ ഏറ്റവും പ്രതിഭാധനനായ നടനാണ് രാജ്കുമാര്‍. എന്നാല്‍ ബോളിവുഡില്‍ പിടിച്ചു നില്‍ക്കാന്‍ കഴിവ് മാത്രം പോരെന്നതാണ് വാസ്തവം. തന്റെ കട്ടിയുള്ള കണ്‍ പുരികങ്ങള്‍ കാരണം അവസരം നഷ്ടമായതിനെക്കുറിച്ച് നേരത്തെ രാജ്കുമാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
പക്ഷെ രാജ്കുമാര്‍ മാറ്റം വരുത്തിയത് താടിയെല്ലിനാണ്. നേരത്തെ കുറേക്കൂടി സ്‌ക്വയര്‍ ആയിരുന്നു രാജ്കുമാറിന്റെ താടിയെല്ല്. എന്നാല്‍ ഇപ്പോള്‍ അത് കൂര്‍ത്തിരിക്കുന്നതായി പഴയ ചിത്രങ്ങളും ഇപ്പോഴത്തെ ചിത്രങ്ങളും ചേര്‍ത്തു വച്ച് നോക്കിയാല്‍ മനസിലാകും. തന്റെ സര്‍ജറി അധികമാരുടേയും ശ്രദ്ധയില്‍ പെടാതെ കുറേക്കാലം കൊണ്ടു പോകാന്‍ രാജ്കുമാറിന് സാധിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ മാറ്റം കണ്ടെത്തുക തന്നെ ചെയ്തു.

ബോളിവുഡിലെ മിന്നും താരമാണ് ഷാഹിദ് കപൂര്‍. ചോക്ലേറ്റ് ബോയ് ഇമേജിലൂടെയാണ് ഷാഹിദ് താരമാകുന്നത്. എന്നാല്‍ പിന്നീട് കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടാനും ഷാഹിദിന് സാധിച്ചു. എന്നാല്‍ തന്റെ ഇമേജില്‍ മാത്രമല്ല ഷാഹിദ് മാറ്റം വരുത്തിയത്. തന്റെ മൂക്കിലാണ് ഷാഹിദ് കപൂര്‍ സര്‍ജറി നടത്തിയിരിക്കുന്നത്. താരത്തിന്റെ പഴയ ചിത്രങ്ങള്‍ നോക്കിയാല്‍ ആ മാറ്റം വ്യക്തമായി തന്നെ മനസിലാകും. മുമ്പ് കുറേക്കൂടി വലിയ മൂക്കായിരുന്നു ഷാഹിദിന്റേത്.
ഇവര്‍ മാത്രമല്ല ബോളിവുഡില്‍ കോസ്‌മെറ്റിക് സര്‍ജറിയ്ക്ക് വിധേയരായ നടന്മാര്‍. പല മുന്‍നിര നടന്മാരും ഇത്തരം സര്‍ജറികള്‍ നടത്തിയിട്ടുണ്ട്. ഹെയര്‍ ട്രാന്‍സ്പ്ലാന്റിംഗ് മുതല്‍ നോസ് സര്‍ജറിയടക്കം പലതും ചെയ്തവരുണ്ട്. പ്രായം അറിയാതിരിക്കാനും നായക വേഷങ്ങള്‍ തുടര്‍ച്ചയായി ലഭിക്കാനുമൊക്കെയാണ് പലരും ഇത്തരം ചെപ്പടി വിദ്യകള്‍ പരീക്ഷിക്കുന്നത്. ബോളിവുഡ് എത്രത്തോളം സൗന്ദര്യത്തിന്റെ സ്റ്റീരിയോടൈപ്പുകളില്‍ വിശ്വസിക്കുന്നുവെന്നതിന്റെ തെളിവാണ് താരങ്ങളിലെ കോസ്‌മെറ്റിക് സര്‍ജറികള്‍.


Click it and Unblock the Notifications











