Don't Miss!
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
ഞാന്‍ മാത്രമല്ല അവനുമുണ്ട്! തന്റെ സെക്സ് രംഗം പ്രചരിപ്പിക്കുന്നവരോട് രാധിക ആപ്തെയുടെ ചോദ്യം
താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ തന്നെ ഇന്ത്യന്‍ സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുത്ത താരമാണ് രാധിക ആപ്തെ. തന്റെ അഭിനയ മികവും ചെയ്യുന്ന സിനിമകളുടെ കരുത്തുമാണ് രാധികയെ നിരൂപകരുടെ പ്രിയപ്പെട്ടവളാക്കി മാറ്റുന്നത്. ബോളിവുഡില്‍ മാത്രമല്ല തമിഴിലും മലയാളത്തിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള രാധികയെ തേടി നിരവധി പുരസ്കാരങ്ങളുമെത്തിയിട്ടുണ്ട്. അഭിനയം പോലെ തന്നെ തന്റെ നിലപാടുകൡലൂടേയും കയ്യടി നേടാറുള്ള താരമാണ് രാധിക ആപ്തെ.
തന്റെ നിലപാടുകള്‍ ഒരു മറയുമില്ലാതെ തുറന്ന് പറയാറുണ്ട് രാധിക ആപ്തെ. ബോളിവുഡിലേയും സമൂഹത്തിലേയും സ്ത്രീവിരുദ്ധതയടക്കമുള്ള പ്രശ്നങ്ങള്‍ക്കെതിരെ പലപ്പോഴും രാധിക തുറന്നടിച്ചിട്ടുണ്ട്. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അധിക്ഷേപങ്ങള്ക്കെതിരേയും രാധിക രംഗത്ത് എത്താറുണ്ട്. അത്തരത്തില്‍ ഒരു സംഭവമായിരുന്നു ഒരു സിനിമയിലെ തന്റെ ഇന്റിമേറ്റ് രംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ രാധിക നടത്തിയ പ്രതികരണം വിശദമായി വായിക്കാം.

ദ വെഡ്ഡിംഗ് ഗസ്റ്റ് എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നിന്നുമുള്ള രാധികയുടെ ചൂടന്‍ രംഗമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തായതും പ്രചരിച്ചതും. 2018 ലായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. പാക്കിസ്ഥാനില്‍ വന്ന് കല്യാണപ്പെണ്ണിനെ തട്ടിക്കൊണ്ടു പോകാന്‍ ഇറങ്ങി തിരിക്കുന്ന ജയ് എന്ന യുവാവിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്ത. മൈക്കിള്‍ വിന്റര്‍ബോട്ടം സംവിധാനം ചെയ്ത ചിത്ത്രതില്‍ ദേവ് പട്ടേല്‍ ആയിരുന്നു നായകന്. ജിം സര്ബും രാധികയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു നിരൂപകരില്‍ നിന്നും ലഭിച്ചത്. സിനിമ നെറ്റ്ഫ്ളിക്സിലുണ്ട്.

ഈ ചിത്രത്തില്‍ നിന്നുമുള്ള രാധിക ആപ്തെയുടേയും ദേവ് പട്ടേലിന്റേയും സെക്സ് രംഗമാണ് പുറത്തായത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. ഇതേക്കുറിച്ച് ബോളിവുഡ് ലൈഫിന് നല്കിയ അഭിമുഖത്തിലാണ് രാധിക ആപ്തെ തുറന്നടിച്ചത്. ''ദ വെഡ്ഡിംഗ് ഗസ്റ്റില്‍ ഒരുപാട് മനോഹരമായ രംഗങ്ങളുണ്ട്. പക്ഷെ ഈ ലൈംഗിക രംഗം തന്നെ പുറത്തായതിന് പിന്നില്‍ സമൂഹത്തിന്റെ പൈശാചിക മനസാണ്'' എന്നായിരുന്നു രാധികയുടെ അഭിപ്രായം. അതേസമയം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തന്റെ പേരിലാണെന്നും ദേവ് പട്ടേലിന്റെ പേര് പറയുന്നില്ലെന്നും രാധിക ചൂണ്ടിക്കാണിക്കുന്നുണ്ട്.

''പുറത്തായ ലൈംഗിക രംഗത്തില്‍ രാധിക ആപ്തെയും ദേവ് പട്ടേലുമുണ്ട്. പക്ഷെ ഈ രംഗം പ്രചരിപ്പിക്കുന്നത് എന്റെ പേരില്‍ മാത്രമാണ്. എന്തുകൊണ്ടാണ് ദേവ് പട്ടേല്‍ എന്ന നടന്റെ പേര് അവര്‍ പറയാത്തത്?'' എന്നായിരുന്നു രാധിക ചോദിച്ചത്. മറ്റൊരു അവസരത്തിലും രാധികയ്ക്ക് സമാന അനുഭവമുണ്ടായിട്ടുണ്ട്. രാധിക പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു പാര്‍ച്ച്ഡ്. ഈ സിനിമയില്‍ നിന്നുമുള്ള രംഗവും സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങളൊന്നും രാധിക ഗൗനിക്കുന്നില്ല. തന്റെ പ്രകടനങ്ങളിലൂടെ കയ്യടികള്‍ നേടി മുന്നേറുകയാണ് രാധിക.
Recommended Video

2005 ല്‍ പുറത്തിറങ്ങിയ വാഹ് ലൈഫ് ഹോ തോ ഐസി എന്ന ചിത്രത്തിലൂടെയായിരുന്നു രാധികയുടെ അരങ്ങേറ്റം. പിന്നീട് ഷോര്‍ ഇന്‍ ദ സിറ്റി, ബദ്ലാപൂര്, പാര്‍ച്ച്ഡ്, ഫോബിയ, പാഡ് മാന്‍, ലസ്റ്റ് സ്റ്റോറീസ്, അന്ധാദുന്‍, സേക്രട്ട് ഗെയിംസ്, തുടങ്ങിയ നിരവധി സിനിമകളിലും സീരീസുകളിലും അഭിനയിച്ചു. ഹിന്ദിയ്ക്ക് പുറമെ ഇംഗ്ലീഷിലും തെലുങ്കിലും തമിഴിലും ബംഗാളിയിലും മലയാളത്തിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് രാധിക. ഹരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. നെറ്റ്ഫ്ളിക്സിന്റെ രാത്ത് അഖേലി ഹേയിലാണ് അവസാനമായി രാധികയെ സ്ക്രീനില്‍ കണ്ടത്. ചിത്രത്തിലെ രാധികയുടെ പ്രകടനം കയ്യടി നേടിയിരുന്നു. വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ് രാധിക ഇപ്പോള്‍ അഭിനയിക്കുന്നത്. പിന്നാലെ നെറ്റ്ഫ്ളിക്സിന്റെ മോണിക്ക ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രവും എത്തും.