നടിയ്‌ക്കൊപ്പം നാനയെ കയ്യോടെ പിടികൂടി മനീഷ; ആദ്യഭാര്യയേയും ഒഴിവാക്കിയില്ല; എന്നിട്ടും പ്രണയിച്ച മനീഷ

ബോളിവുഡ് ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന വിവാദങ്ങളിലൊന്നാണ് നാന പഡേക്കറും മനീഷ കൊയിരാളയും തമ്മിലുള്ള പ്രണയം. ഗോസിപ്പ് കോളങ്ങള്‍ ഏറെ ആഘോഷിച്ച ഒന്ന്. മനീഷയുടേയും നാനയുടേയും സ്വാഭവങ്ങള്‍ തമ്മിലുള്ള സാമ്യതയാണ് ഇരുവരുടേയും പ്രണയ തകര്‍ച്ചയിലേക്ക് എത്തിയതെന്നാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്. ബോളിവുഡിലെ താരസുന്ദരി, മുതിര്‍ന്ന നടനും തമ്മിലുള്ള പ്രണയം അക്കാലത്തെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു.

1996ല്‍ അഗ്നിസാക്ഷിയിലാണ് നാനയും മനീഷയും ഒരുമിക്കുന്നത്. ഇരുവരും ബോളിവുഡിലെ മുഖ്യധാരയിലും സമാന്തര സിനിമകളിലും സാന്നിധ്യം അറിയിച്ചവര്‍. അന്ന് ഏറ്റവും തിരക്കുള്ള നായികയായിരുന്നു മനീഷ. കഴിവു കൊണ്ടും താരപദവി കൊണ്ടും മറ്റാരേക്കാളും മുന്നില്‍. നാനാ പഡേക്കറാകട്ടെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായി കാണപ്പെടുന്ന നടനും.

Maneesha Koirala

അതുകൊണ്ട് തന്നെ ഇരുവരും ഒരുമിച്ചെത്തുന്നു എന്നത് സിനിമാ പ്രേമികള്‍ക്ക് ഏറെ സന്തോഷം നല്‍കിയ വാര്‍ത്തയായി. ആ സമയത്ത് നടന്‍ വിവേക് മുഷ്‌റാനുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ചതേയുണ്ടായിരുന്നുള്ളു മനീഷ. അഗ്നിസാക്ഷിയില്‍ അഭിനയിക്കുന്നതിനിടെ മനീഷയും നാനയും അടുപ്പത്തിലായി. ഇരുവരും പക്ഷെ തങ്ങളുടെ പ്രണയം രഹസ്യമാക്കി വച്ചു. മനീഷ നാനയുമായി പ്രണയത്തിലാകുമ്പോള്‍ അദ്ദേഹം വിവാഹിതനായിരുന്നു.

നീലകാന്തിയാണ് നാനയുടെ ഭാര്യ. തന്റെ 27-ാമത്തെ വയസില്‍ 1978 ലാണ് നാന നീലകാന്തിയെ വിവാഹം കഴിക്കുന്നത്. വീട്ടുകാര്‍ തീരുമാനിച്ച വിവാഹമായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു കഴിയാന്‍ തീരുമാനിച്ചു. ''ഞാനും അവളും ഒരുപാട് വര്‍ഷം സന്തോഷത്തോടെ ജീവിച്ചതാണ്. നല്ല സമയത്തും മോശം സമയത്തും പരസ്പരം പിന്തുണച്ചിട്ടുണ്ട്. പക്ഷെ സമീപകാലത്തായി ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തു. ഇന്ന് ഞങ്ങള്‍ വിവാഹിതരാണെങ്കിലും അകന്ന് കഴിയുകയാണ്'' എന്നാണ് ഇതേക്കുറിച്ച് നാന പറഞ്ഞത്.

അഗ്നിസാക്ഷിയ്ക്ക് ശേഷം നാനയും മനീഷയും സഞ്ജയ് ലീല ബന്‍സാലിയുടെ ഖാമോഷിയിലും ഒരുമിച്ച് അഭിനയിച്ചു. അപ്പോഴേക്കും ആ പ്രണയം എല്ലാവരുടേയും ചെവികളിലെത്തിയിരുന്നു. രാത്രിയും പകലുമൊക്കെയായി മനീഷയുടെ വീട്ടില്‍ നിന്നും പോകുന്ന നാനയെ കണ്ടിട്ടുണ്ടെന്ന് നടിയുടെ അയല്‍വാസികളും പറഞ്ഞതോടെ പ്രണയ വാര്‍ത്ത കാട്ടുതീ പോലെ പ്രചരിച്ചു. ഗോസിപ്പ് കോളങ്ങള്‍ ആഘോഷമാക്കി.

പെട്ടെന്ന് ദേഷ്യം വരുന്നവരായിരുന്നു മനീഷയും നാനയും. ഈ സാമ്യതയാണ് അവരുടെ പ്രണയ തകര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മനീഷയുടെ കാര്യത്തില്‍ നാന പൊസസീവായി. മനീഷ ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് പോലും നാനയ്ക്ക് ഇഷ്ടപ്പെടാതായി. സിനിമയില്‍ പ്രണയ രംഗങ്ങളില്‍ മനീഷ അഭിനയിക്കുന്നതിനേയും നാന എതിര്‍ത്തു. ഇതോടെ നാനയും മനീഷും തമ്മില്‍ വഴക്കിടുന്നത് പതിവായി മാറി. ഒരു ഘട്ടത്തില്‍ ഇരുവരും പരസ്പരം സംസാരിക്കുന്നത് പോലും ഇല്ലാതായി.

Maneesha Koirala

തന്റെ ഭാര്യയില്‍ നിന്നും അകന്നു കഴിയുമ്പോഴും വിവാഹ മോചനത്തിന് നാന തയ്യാറായിരുന്നില്ല. നാനയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന മനീഷയ്ക്ക് അത് അംഗീകരിക്കാനായില്ല. ഇതിനിടെ അക്കാലത്തെ മറ്റൊരു മുന്‍നിര നടിയായ ആയിഷ ജുല്‍ക്കയുമായി നാന അടുപ്പത്തിലായി. അടച്ചിട്ട മുറിയില്‍ വച്ച് നാനയേയും ആയിഷയേയും മനീഷ തന്നെ കയ്യോടെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സംഭവത്തോടെയാണ് നാനയും മനീഷയും പിരിയുന്നത്. മനീഷയുമായുള്ള ബന്ധം അവസാനിച്ചതോടെ നാനയും ആയിഷയും പ്രണയവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.

മനീഷ പിന്നീട് പലരുമായി പ്രണയത്തിലായെങ്കിലും വിവാഹം കഴിക്കുന്നത് 2010 ലാണ്. നേപ്പാളുകാരനായ സമ്രാട്ട് ദാഹലിനെയാണ് മനീഷ വിവാഹം കഴിച്ചത്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞതോടെ ആ ബന്ധം അവസാനിച്ചു. നാനയും ആയിഷയും തമ്മിലുള്ള ബന്ധവും ഒരു ഘട്ടം കഴിഞ്ഞതോടെ അവസാനിച്ചു. ഇതിനിടെ തന്റെ മൂത്ത മകന്റെ മരണം നാനയുടെ ജീവിതം തകര്‍ത്തു. ഇതോടെ താരം തന്റെ ഭാര്യയുടെ പക്കലേക്ക് തിരിച്ചെത്തുകയായിരുന്നു.

More from Filmibeat

Read more about: maneesha koirala nana patekar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X