അദ്ദേഹത്തിന് മാത്രമേ ഒരു സ്ത്രീയോട് അങ്ങനെ പറയാന്‍ പറ്റൂ; സല്‍മാനുമായുള്ള കൂടിക്കാഴ്ചയെ പറ്റി അനുഷ്‌ക

ബോളിവുഡിന്റെ ഭായിജാന്‍ സല്‍മാന്‍ ഖാന്‍ നായകനായി എത്തി വന്‍ വിജയമായി മാറിയ ചിത്രമായിരുന്നു സുല്‍ത്താന്‍. ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ച ഗുസ്തിക്കാരന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമീപകാലത്ത് ഇറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ച അഭിപ്രായം നേടിയ ചിത്രവുമായിരുന്നു സുല്‍ത്താന്‍. അനുഷ്‌ക ശര്‍മ്മയായിരുന്നു ചിത്രത്തിലെ നായിക. ഇന്ന് സുല്‍ത്താന്റെ റിലീസിന് അഞ്ച് വര്‍ഷം ആയിരിക്കുകയാണ്.

പെര്‍ഫെക്ട് ഓക്കെ; ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയ വാര്യര്‍

അലി അബ്ബാസ് സഫര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയായിരുന്നു സിനിമയുടെ നിര്‍മ്മാതാവ്. നിരൂപകരില്‍ നിന്നും നല്ല പ്രതികരണം നേടിയ ചിത്രം ബോക്‌സ് ഓഫീസിലും വലിയ വിജയമായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റായിരുന്നു. സല്‍മാന്‍ ഖാന്‍ പാടിയ പാട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ചിത്രത്തിലെ നായകനും നായികയും തമ്മിലുള്ള കൂടിക്കാഴ്ച വളരെ രസകരമായിരുന്നു. വിശദമായി വായിക്കാം.

ആദ്യമായി ഒരുമിച്ച്

അനുഷ്‌കയും സല്‍മാനും മുമ്പും സുഹൃത്തുക്കളായിരുന്നുവെങ്കിലും ഒരുമിച്ച് അഭിനയിച്ചിരുന്നില്ല. സുല്‍ത്താനിലാണ് ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഈ ചിത്രത്തിലൂടെ ബോളിവുഡിലെ മൂന്ന് ഖാന്മാരുടേയും നായികയാകാനും അനുഷ്‌കയ്ക്ക് സാധിച്ചിരുന്നു. അനുഷ്‌ക ഓക്കെ പറയുന്നതിന് മുമ്പ് കങ്കണ റണാവത്, പരിനീതി ചോപ്ര, ദീപിക പദുക്കോണ്‍ എന്നിവര്‍ നിരസിച്ച വേഷമായിരുന്നു സുല്‍ത്താനിലേത് എന്നതും ശ്രദ്ധേയമാണ്. സുല്‍ത്താന്റെ ചിത്രീകരണത്തിനായി ആദ്യമായി സല്‍മാനെ കണ്ടതിനെക്കുറിച്ച് പിന്നീട് ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനുഷ്‌ക തുറന്നു പറയുന്നുണ്ട്.

നിലത്ത് കിടക്കുകയായിരുന്നു

''ഞാന്‍ അദ്ദേഹത്തെ മുമ്പ് പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും അടുത്ത് അറിയില്ലായിരുന്നു. സിനിമയുടെ പ്രൊമോഷന് വേണ്ടിയൊരു ഫോട്ടോഷൂട്ടില്‍ വച്ചായിരുന്നു പിന്നെ കണ്ടത്. അതിന് മുമ്പായി വൈആര്‍എഫിലെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. ഞാന്‍ കയറി ചെല്ലുമ്പോള്‍ അദ്ദേഹം നിലത്ത് കിടക്കുകയായിരുന്നു. എന്നെ കണ്ടതും മുകളിലേക്ക് നോക്കിക്കൊണ്ട് ഹലോ എന്നു പറഞ്ഞു. അത് ഭയങ്കര രസകരമായിരുന്നു'', അനുഷ്‌ക പറയുന്നു.

ഭായിജാന് മാത്രമേ സാധിക്കുകയുള്ളൂ

നിലത്ത് കിടന്നു കൊണ്ട് ഒരു സ്ത്രീയോട് ഹലോ പറയാന്‍ ഭായിജാന് മാത്രമേ സാധിക്കുകയുള്ളൂവെന്നാണ് അനുഷ്‌ക ചിരിച്ചു കൊണ്ട് പറഞ്ഞത്. ചിത്രത്തിന്റെ റിലീസിന് മുമ്പ് സല്‍മാനും അനുഷ്‌കയും തമ്മിലുള്ള ജോഡിയെ പലരും സംശയത്തോടെയായിരുന്നു കണ്ടിരുന്നത്. എന്നാല്‍ ചിത്രത്തില്‍ ഇരുവരുടേയും കെമിസ്ട്രി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ആര്‍ഫ എന്നായിരുന്നു അനുഷ്‌ക അവതരിപ്പിച്ച നായിക കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ രണ്ടു പേരും എത്തുന്നത് ഗുസ്തി താരങ്ങളായിട്ടായിരുന്നു.

Recommended Video

ഉറക്കം പോയെങ്കിലും ഞങ്ങള്‍ സന്തുഷ്ടരാണെന്ന് വിരുഷ്‌ക | FilmiBeat Malayalam
മേക്കോവർ

ചിത്രത്തിനായി അനുഷ്‌കയ്ക്കും ശരീരത്തെ സജ്ജമാക്കേണ്ടിയിരുന്നു. രണ്ട് വര്‍ഷമായി വെജിറ്റേറിയന്‍ മാത്രമായിരുന്നു അനുഷ്‌ക കഴിച്ചിരുന്നത്. എന്നാല്‍ സുല്‍ത്താന് വേണ്ടി തയ്യാറാകാന്‍ വീണ്ടും മാംസം കഴിച്ചു തുടങ്ങി. ദിവസവും നാല് മണിക്കൂറോളം വര്‍ക്ക് ഔട്ടും ചെയ്യേണ്ടി വന്നിരുന്നു അനുഷ്‌കയ്ക്ക്. ചിത്രത്തിനായി അനുഷ്‌കയും സല്‍മാനും നടത്തിയ മേക്ക് ഓവറും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

Read more about: salman khan anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X