സംവിധായകന്റെ ചതിക്കുഴിയില്‍ വീണു, കരിയര്‍ തകര്‍ന്നു, ഒടുവില്‍ നാടുവിട്ടോടി; സല്‍മാന്റെ നായികയ്ക്ക് സംഭവിച്ചത്
സിനിമാ ലോകം പ്രവചനാതീതമാണ്. ഇന്നുള്ള താരപരിവേഷവും ആരാധക പിന്തുണയുമൊന്നും നാളെ ഉണ്ടാകണമെന്നില്ല. ഇന്നലെ വരെ ആരും ശ്രദ്ധിക്കാതിരുന്നവര്‍ പെട്ടെന്ന് വളര്‍ന്ന് പന്തലിക്കുന്നതും കാണാം. സിനിമ പോലെ മത്സരമുള്ളൊരു മേഖലയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ വെക്കുന്ന ഓരോ ചുവടും കൃത്യമായിരിക്കണം. ചെറിയൊരു തെറ്റിന് വലിയ പിഴ തന്നെ കൊടുക്കേണ്ടി വരും. അങ്ങനെ ഒരൊറ്റ തീരുമാനം കൊണ്ട് മാത്രം കരിയര്‍ നഷ്ടപ്പെട്ട നടിയാണ് ചാന്ദ്‌നി.
പരസ്യത്തിലൂടെയാണ് ചാന്ദ്‌നി സിനിമയിലെത്തുന്നത്. പുതുമുഖ നായികയെ അന്വേഷിച്ചുള്ള പരസ്യം കണ്ട് അപേക്ഷിച്ചതായിരുന്നു ചാന്ദ്‌നി. നിര്‍മ്മാതാക്കള്‍ക്ക് ചാന്ദ്‌നിയുടെ ഓഡിഷന്‍ തൃപ്തിപ്പെട്ടതോടെ അരങ്ങേറ്റം സാധ്യമായി. സല്‍മാന്‍ ഖാനൊപ്പം സനം ബേവഫ എന്ന ചിത്രത്തിലൂടെയാണ് ചാന്ദ്‌നി അരങ്ങേറുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി. ചാന്ദ്‌നിയുടെ സൗന്ദര്യവും അഭിനയവും അവരെ ഒരൊറ്റ സിനിമ കൊണ്ട് വലിയ താരമാക്കി മാറ്റി.

1991 ലാണ് സനം ബേവഫ പുറത്തിറങ്ങുന്നത്. മേനെ പ്യാര്‍ കിയാ എന്ന ചിത്രത്തിലൂടെ സല്‍മാന്‍ ഖാന്‍ സെന്‍സേഷനായി നില്‍ക്കുന്ന സമയത്ത് പുറത്തിറങ്ങിയ സിനിമ വലിയ വിജയം നേടി. ആ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിനിമയായിരുന്നു സനം ബേവഫ. സാവന്‍ കുമാര്‍ ആയിരുന്നു സിനിമയുടെ സംവിധാനം.
സല്‍മാന്‍ ഖാനെപ്പോലൊരു താരത്തിനൊപ്പം അരങ്ങേറ്റം, ആദ്യ സിനിമ വലിയ ഹിറ്റും ആയതോടെ ചാന്ദ്‌നി വലിയ താരമാകുമെന്ന് തന്നെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ അസ്ഥാനത്തായിപ്പോയി. നടിയുടെ കരിയര്‍ തകര്‍ക്കുന്നത് ഒരു കരാര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിര്‍മ്മാതാവും സംവിധായകനുമായ സാവന്‍ കുമാറിനൊപ്പം മാത്രമേ സിനിമകള്‍ ചെയ്യുകയുള്ളൂ എന്നൊരു കരാറില്‍ ചാന്ദ്‌നി ഒപ്പിട്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ഈ തീരുമാനത്തിന് ചാന്ദ്‌നിയ്ക്ക് വലിയ വില തന്നെ കൊടുക്കേണ്ടി വന്നു. തന്നെ തേടി വന്ന പല വലിയ സിനിമകളും അവര്‍ക്ക് അതോടെ നഷ്ടമായി. കുതിച്ചുയരേണ്ടിയിരുന്ന ചാന്ദ്‌നിയുടെ കരിയര്‍ കൂപ്പുകുത്തി. രണ്ട് വര്‍ഷത്തിന് ശേഷം ചാന്ദ്‌നി കരാറില്‍ നിന്നും പുറത്ത് കടന്നുവെങ്കിലും തിരിച്ചുവരവ് അപ്പോഴേക്കും അസാധ്യമായി മാറിയിരുന്നു.

പിന്നീട് 1942 എ ലവ് സ്റ്റോറി, ജയ് കിഷന്‍, മിസ്റ്റര്‍ ആസാദ് തുടങ്ങിയ സിനിമകളിലും ചാന്ദ്‌നി അഭിനയിച്ചിരുന്നു. എന്നാല്‍ താരത്തിന് ആരാധകരുടെ മനസിലുണ്ടായിരുന്ന സ്‌നേഹവും ആരാധനയും തിരിച്ചു പിടിക്കാന്‍ സാധിച്ചില്ല. സനം ബേവഫയിലൂടെ നേടിയെടുത്ത സ്വീകാര്യത കരിയര്‍ ചാന്ദ്‌നിയ്ക്ക് ഗുണം ചെയ്തതേയില്ല. മിസ്റ്റര്‍ ആസാദിന് ശേഷം ചാന്ദ്‌നിയ്ക്ക് സിനിമ തന്നെ വേണ്ടെന്ന് വെക്കേണ്ടി വന്നു. 1994ലാണ് മിസ്റ്റര്‍ ആസാദ് പുറത്തിറങ്ങുന്നത്. പിന്നീട് അഭിനയത്തിലേക്ക് തിരിച്ചുവരാനുള്ള യാതൊരു ശ്രമവും ചാന്ദ്‌നിയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല.
ചാന്ദ്‌നിയുടെ യഥാര്‍ത്ഥ പേര് നവോദിത ശര്‍മ എന്നാണ്. സിനിമ വിട്ട ചാന്ദ്‌നി പിന്നീട് ബിസിനസുകാരന്‍ സതീഷ് ശര്‍മയെ വിവാഹം കഴിച്ചു. നര്‍ത്തകിയായിരുന്ന ചാന്ദ്‌നി ഇപ്പോള്‍ വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ചാന്ദ്‌നി ഇപ്പോള്‍ അമേരിക്കയിലാണുള്ളത്. ഓര്‍ലാന്റോയില്‍ ചാന്ദ്‌നി നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. സി സ്റ്റൂഡിയോസ് എന്നാണ് ചാന്ദ്‌നിയുടെ നൃത്തവിദ്യാലയത്തിന്റെ പേര് സിനിമയില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ഡാന്‍സ് അക്കാദമയിലൂടെ വിജയ കണ്ടെത്താന്‍ ചാന്ദ്‌നിയ്ക്ക് സാധിച്ചു.


Click it and Unblock the Notifications