ദുരന്തങ്ങളില്‍ താങ്ങായി, വര്‍ഷങ്ങളോളം രഹസ്യമാക്കി വച്ച ദാമ്പത്യം; ജൂഹി ചൗളയുടെ പ്രണയകഥ

ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു ജൂഹി ചൗള. മലയാളത്തിലും അഭിനയിച്ചിട്ടുള്ള ജൂഹിയുടെ ഡേറ്റിനായി സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെ ക്യൂ നില്‍ക്കുമായിരുന്നു. ഒരുപാട് ആരാധകരുള്ള ജൂഹി ബോളിവുഡിന്റെ ഐക്കോണിക് നായികമാരില്‍ ഒരാളാണ്. ഒരുപക്ഷെ ഗോസിപ്പ് കോളങ്ങളില്‍ അധികം തവണ തന്റെ പേര് വരുത്താതിരുന്ന താരം കൂടിയായിരിക്കും ജൂഹി. തന്റെ വ്യക്തിജീവിതം ജൂഹി എന്നും ക്യാമറകളില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നു.

ജയ് മെഹ്തയാണ് ജൂഹിയുടെ ഭര്‍ത്താവ്. ബിസിനസുകാരനായ ജയും അഭിനേത്രിയായ ജൂഹിയും തമ്മിലുള്ള പ്രണയത്തിന്റെ കഥ ഒരു ബോളിവുഡ് സിനിമ പോലെ നാടീകയമാണ്. അഘാതമായ സൗഹൃദവും രണ്ടു പേരുടേയും ജീവിതങ്ങളിലുണ്ടായ ദുരന്തങ്ങളുമാണ് ജൂഹിയേയും ജയ് മെഹ്തയേയും ഒരുമിപ്പിക്കുന്നത്.

Juhi Chawla

തൊണ്ണൂറുകളിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ജൂഹി ചൗള. ഖയാമത്ത് സേ ഖയാമത്ത് തക്ക്, ഡര്‍, ഫിര്‍ ഭി ദില്‍ഹേ ഹിന്ദുസ്ഥാനി, ഇഷ്ഖ് തുടങ്ങി നിരവധി ഹിറ്റുകള്‍ സമ്മാനിച്ച് കരിയറില്‍ ഉദിച്ചു നില്‍ക്കുകയായിരുന്നു ജൂഹി. ഈ സമയത്താണ് കാരോബാര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് സംവിധായകന്‍ രാകേഷ് റോഷന്‍ തന്റെ സുഹൃത്തായ ജയ് മെഹ്തയെ ജൂഹിയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്.

അധികം വൈകാതെ തന്നെ ഇരുവരും സുഹൃത്തുക്കളായി മാറി. എന്നാല്‍ ഈ സമയത്ത് ഇരുവര്‍ക്കുമിടയില്‍ സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളു. ജയ് വിവാഹിതനുമായിരുന്നു. 1990 ല്‍ ഉണ്ടായ ഒരു വിമാനാപകടത്തില്‍ ജയുടെ ഭാര്യ സുജാത ബിര്‍ല മരണപ്പെട്ടു. ഇതോടെ ജയുടെ ജീവിതം കീഴ്‌മേല്‍ മറിയുകയായിരുന്നു. ഈ സമയത്ത് തന്റെ സുഹൃത്തിന് ആശ്വാസമായി മാറുകയായിരുന്നു ജൂഹി.

നഷ്ടത്തിന്റെ വേദന മറക്കാനും ജീവിതത്തിലേക്ക് തിരികെ വരാനും ജൂഹി ജയ്ക്ക് കരുത്ത് പകര്‍ന്നു. ഈകാലത്താണ് ഇരുവര്‍ക്കുമിടയിലെ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുന്നത്. തുടക്കത്തില്‍ ഇരുവരും തങ്ങളുടെ പ്രണയം എല്ലാവരില്‍ നിന്നും രഹസ്യമാക്കി വെക്കാനായിരുന്നു ആഗ്രഹിച്ചത്. വാര്‍ത്ത പുറത്ത് വന്നാല്‍ ജുഹിയുടെ കരിയറിനെ അത് ബാധിച്ചേക്കും എന്നവര്‍ ഭയന്നിരുന്നു. പിന്നീട് നല്‍കിയൊരു അഭിമുഖത്തില്‍ തങ്ങളുടെ പ്രണയകാലത്തെക്കുറിച്ച് ജൂഹി മനസ് തുറക്കുന്നുണ്ട്.

''ഞാന്‍ എവിടെ പോയാലും അദ്ദേഹം അവിടെ എത്തും. ഞാന്‍ എവിടെ നോക്കിയാലും അവിടെ പൂവും എഴുത്തുകളും സമ്മാനങ്ങളുമായി അദ്ദേഹം ഉണ്ടാകും. എല്ലാ ദിവസവും. എന്റെ ജന്മദിനത്തില്‍ ഒരു ട്രക്ക് നിറയെ റോസാപുഷ്പങ്ങള്‍ അയച്ചു. ഒരു ലോഡ് റോസ് ഞാന്‍ എന്ത് ചെയ്യാനാണ്. അവന്‍ ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്തിരുന്നു' എന്നാണ് ജൂഹി പറയുന്നത്.

എന്നാല്‍ ഈ സമയത്താണ് ജൂഹിയുടെ ജീവിതത്തിലൊരു ദുരന്തമുണ്ടാകുന്നത്. താരത്തിന്റെ അമ്മ മരണപ്പെട്ടു. കാര്‍ അപകടത്തിലായിരുന്നു താരത്തിന് അമ്മയെ നഷ്ടമായത്. ഇത്തവണ ജയ് ജൂഹിയുടെ ആശ്രയമായി മാറി. അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം അതോടെ കൂടി. രണ്ട് പേരുടേയും ജീവിതത്തിലെ ദുരന്തങ്ങള്‍ അവരെ അടുപ്പിക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍. ഒടുവില്‍ 1995 ഡിസംബര്‍ ഇരുവരും വിവാഹം കഴിച്ചു.

Juhi Chawla

എന്നാല്‍ തീര്‍ത്തും രഹസ്യമായിട്ടായിരുന്നു ജൂഹിയും ജയും വിവാഹം കഴിച്ചത്. വാര്‍ത്തകളില്‍ പോലും ഈ വിവാഹം ഇടം നേടിയില്ല. സത്യത്തില്‍ 2001 ല്‍ തങ്ങളുടെ ആദ്യത്തെ കണ്‍മണി ജനിക്കാറായപ്പോഴാണ് ജൂഹി വിവാഹിതയാണെന്ന കാര്യം പോലും ആരാധകര്‍ അറിയുന്നത്. എന്തുകൊണ്ടാണ് വിവാഹ വാര്‍ത്ത രഹസ്യമാക്കി വച്ചതെന്ന് പിന്നീട് രാജീവ് മസന്ദിന് നല്‍കിയ അഭിമുഖത്തില്‍ ജൂഹി മനസ് തുറന്നിരുന്നു.

''ആ സമയത്ത് ഇന്റര്‍നെറ്റില്ലായിരുന്നു. എല്ലാ ഫോണിലും ക്യാമറയുമുണ്ടായിരുന്നില്ല. അതിനാല്‍ അങ്ങനെ ചെയ്യുക സാധ്യമായിരുന്നു. ഞാന്‍ നല്ല പേരെടുത്ത് വരികയായിരുന്നു. ആ കരിയര്‍ പെട്ടെന്ന് തന്നെ നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പാതിവഴിയില്‍ ഉപേക്ഷിച്ച് പോകാതെ മുന്നോട്ട് പോകാന്‍ ഞാന്‍ ആഗ്രഹിച്ചു' എന്നാണ് ജൂഹി പറഞ്ഞത്. 2001 ല്‍ ജൂഹി മകള്‍ ജാന്‍വിയ്ക്കും 2003ല്‍ മകന്‍ അര്‍ജുനും ജന്മം നല്‍കി. മക്കളേയും ജൂഹിയും ജയും മാധ്യമങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നു.

More from Filmibeat

Read more about: juhi chawla
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X