രാജാവിന്റെ നിഴലായ അംഗരക്ഷന്‍; ഷാരൂഖ് ഖാന്റെ ബോഡി ഗാര്‍ഡിന്റെ ശമ്പളം; ഒപ്പം പോലും ആരുമില്ല
ബോളിവുഡിന്റെ കിരീടം വെക്കാത്ത രാജാവാണ് ഷാരൂഖ് ഖാന്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായകന്‍. മധ്യവര്‍ഗ്ഗ കുടുംബത്തില്‍ നിന്നും ബോളിവുഡിലെ താരരാജാവിലേക്കുള്ള ഷാരൂഖ് ഖാന്റെ വളര്‍ച്ച പലര്‍ക്കും പ്രചോദനമാണ്. ഇന്ത്യന്‍ സിനിമയില്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കുന്ന പ്രതിഭാസം തന്നെയാണ് ഷാരൂഖ് ഖാന്‍.
ലോകമെമ്പാടും ആരാധകരുള്ള ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായകന്മാരില്‍ ഒരാള്‍ കൂടിയാണ്. വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട് ഷാരൂഖ് ഖാന്.അദ്ദേഹം എവിടെപ്പോയാലും ഒരു നോക്ക് കാണാന്‍ ആരാധകര്‍ കടലു പോലെ ഓടിയെത്തും. ആ ആള്‍ക്കൂട്ടത്തില്‍ നിന്നും ഷാരൂഖ് ഖാനെ രക്ഷിച്ച് നിര്‍ത്തുക എന്നത് ചില്ലറ ജോലിയല്ല.

കഴിഞ്ഞ കുറേക്കാലമായി ഷാരൂഖ് ഖാന്റെ ബോഡി ഗാര്‍ഡ് രവി സിംഗ് ആണ്. ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അംഗരക്ഷകനാണ് രവി സിംഗ്. കഴിഞ്ഞ പത്ത് വര്‍ഷമായി ഷാരൂഖ് ഖാന്റെ അംഗരക്ഷകനായി നിഴലു പോലെ രവി സിംഗ് കൂടെയുണ്ട്. ഷാരൂഖ് ഖാന്‍ എവിടെപ്പോയാലും രവിയും കൂടെയുണ്ടാകും. ഒരു ദിവസം 24 മണിക്കൂറും രവി അദ്ദേഹത്തിനൊപ്പം തന്നെയുണ്ടാകും. ഷാരൂഖ് ഖാനെ മാത്രമല്ല, അദ്ദേഹത്തിന്റെ മക്കളേയും കുടുംബത്തേയുമെല്ലാം സംരക്ഷിച്ച് നിര്‍ത്തുന്നതും രവിയുടെ സംഘമാണ്.
ഷാരൂഖ് ഖാന്റെ മക്കളായ ആര്യന്‍ ഖാനും മകള്‍ സുഹാന ഖാനുമൊപ്പവും പലപ്പോഴും പൊതുവേദികളില്‍ കൂടെ വരാറുണ്ട് രവി. അത്രത്തോളം രവിയെ ഷാരൂഖ് ഖാന്‍ വിശ്വസിക്കുന്നുണ്ടെന്ന് സാരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം രവി സിംഗിന്റെ പ്രതിഫലം 2.7 കോടി രൂപയാണ്. ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബോഡി ഗാര്‍ഡാണ് രവി സിംഗ്.
ബോളിവുഡിലെ അറിയപ്പെടുന്ന മറ്റൊരു ബോഡി ഗാര്‍ഡാണ് ഷേര. സല്‍മാന്റെ ഒപ്പം ഇടം വലം ആയി ഷേര നടക്കാന്‍ തുടങ്ങിയിട്ട് 29 വര്‍ഷമായി. ഷേരയുടെ പ്രതിഫലം രണ്ട് കോടിയാണ്. അക്ഷയ് കുമാറിന്റെ ബോഡി ഗാര്‍ഡിന് ലഭിക്കുന്നതാകട്ടെ 1.2 കോടിയാണ്. ആമിര്‍ ഖാന്റെ അംഗരക്ഷകനായ യുവരാജ് ഖോര്‍പഡെയുടെ പ്രതിഫലം രണ്ട് കോടിയാണ്.
അതേസമയം കരിയറില്‍ വലിയൊരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ഒരിടയ്ക്ക് അഭിനയിച്ചിരുന്ന സിനിമകളെല്ലാം തുടര്‍ച്ചയായി പരാജയപ്പെട്ടു. ഇതോടെ താരം അഞ്ച് വര്‍ഷക്കാലം സിനിമയില്‍ നിന്നും ഇടവേളയെടുത്തു. ശേഷം ഷാരൂഖ് ഖാന്‍ തിരികെ വന്നത് സകല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്തു കൊണ്ടാണ്. 2023 ല്‍ പുറത്തിറങ്ങിയ പഠാനിലൂടെയാണ് ഷാരൂഖ് ഖാന്‍ തിരികെ വന്നത്. ചിത്രം വലിയ വിജയം നേടി.

പിന്നാലെ ആറ്റ്‌ലി സംവിധാനം ചെയ്ത ജവാനും റിലീസ് ചെയ്തു. ഈ ചിത്രവും ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടി. ചിത്രം പറഞ്ഞ രാഷ്ട്രീയവും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ഷാരൂഖ് ഖാന്‍ അഭിനയിച്ച ചിത്രം ഡങ്കിയാണ്. രാജ്കുമാര്‍ ഹിറാനിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ആരാധകര്‍ കാത്തിരുന്ന കോമ്പിനേഷനായിരുന്നു ഇത്. എന്നാല്‍ സിനിമ തീയേറ്ററില്‍ പരാജയപ്പെട്ടു. എങ്കിലും ഷാരൂഖ് ഖാന്‍ പോയതിലും ശക്തമായി തന്നെ തന്റെ സിംഹാസനത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്.
കിങ് ആണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമ. ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നേരത്തെ സുജോയ് ഘോഷ് ആയിരുന്നു സിനിമയുടെ സംവിധായകന്‍. എന്നാല്‍ ചിത്രത്തില്‍ നിന്നും സുജോയ് പിന്മാറി. ഇതോടെ ചിത്രത്തിന്റെ സംവിധായകനായി സിദ്ധാര്‍ത്ഥ് ആനന്ദ് എത്തുകയായിരുന്നു. അതേസമയം ചിത്രത്തില്‍ സുഹാനയുടെ അമ്മ വേഷത്തില്‍ ദീപിക പദുക്കോണ്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.


Click it and Unblock the Notifications











