For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങള്‍ക്ക് എന്റെ നഗ്ന ശരീരം കാണണോ? മുനവച്ച ചോദ്യത്തിന് രാധിക ആപ്‌തെ നല്‍കിയ മറുപടി

  |

  ബോളിവുഡിലെ മിന്നും താരമാണ് രാധിക ആപ്‌തെ. തെന്നിന്ത്യന്‍ സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് രാധിക. തന്റെ അഭിനയ മികവ് കൊണ്ട് ആരാധകരുടെ കയ്യടി നേടിയ രാധിക ഇന്ന് ഇന്ത്യന്‍ സിനിമാലോകത്ത് സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. മുഖ്യധാര സിനിമകള്‍ രാധികയെ കാര്യമായി പരിഗണിച്ചിരുന്നില്ലെങ്കിലും സമാന്തര സിനിമകളിലൂടെ രാധിക സ്വന്തം കഴിവ് തെളിയിക്കുകയായിരുന്നു. ഇന്ന് ഒരുപാട് ആരാധകരുള്ള താരമാണ് രാധിക.

  Also Read: 'വർഷങ്ങളുടെ കാത്തിരിപ്പ് യാഥാർഥ്യമാകുന്നു'; മഷൂറയുടെ ബേബി ഷവർ ആഘോഷമാക്കി ബഷീറും സുഹാനയും കുടുംബവും!

  ബോളിവുഡിലെ താരുകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോ ഇല്ലാതെയാണ് രാധിക ആപ്‌തെ സ്വന്തമായൊരു ഇടം നേടിയെടുക്കുന്നത്. അതുകൊണ്ട് തന്നെ കരിയറിന്റെ തുടക്കത്തില്‍ ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് രാധികയ്ക്ക്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയും രാധികയുടെ കരിയറിന് കരുത്തായിട്ടുണ്ടെന്നതാണ് വാസ്തവം.

  പ്രകടനം കൊണ്ട് ഞെട്ടിക്കുന്നത് പോലെ തന്നെ തന്റെ നിലപാടുകള്‍ കൊണ്ട് കയ്യടിയും നേടാറുണ്ട് രാധിക ആപ്‌തെ. സിനിമാലോകത്തു നിന്നും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങളെക്കുറിച്ചൊക്കെ രാധിക പലപ്പോഴായി തുറന്നടിച്ചിട്ടുണ്ട്. വിവാദങ്ങളും രാധികയുടെ കരിയറില്‍ ഒരുപാടുണ്ടായിട്ടുണ്ട്. അതിലൊന്നായിരുന്നു പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ താരത്തിന്റെ നഗ്നത കാണിക്കുന്ന രംഗം പുറത്തായത്. ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ തന്നോട് മോശമായി ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന് രാധിക നല്‍കിയ മറുപടി കയ്യടി നേടിയിരുന്നു.

  Also Read: ഭര്‍ത്താവിന്റെ കൂടിയാവുമ്പോള്‍ എനിക്കുമിത് സന്തോഷമാണ്; ഗോപി സുന്ദറിനൊപ്പം പുതിയ സന്തോഷം പങ്കുവെച്ച് അമൃത


  ''സോറി, നിങ്ങളുടേത് ഒരു മണ്ടന്‍ ചോദ്യമാണ്. നിങ്ങളെ പോലുള്ളവരാണ് വിവാദമുണ്ടാക്കുന്നത്. നിങ്ങള്‍ വീഡിയോ കണ്ടു. നിങ്ങളത് മറ്റുള്ളവര്‍ക്ക് കൊടുത്തു. നിങ്ങളാണ് വിവാദമുണ്ടാക്കിയത്'' എന്നായിരുന്നു രാധികയുടെ പ്രതികരണം. പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ രാധികയുടേയും ആദില്‍ ഹുസൈന്റേയും രംഗം വലിയ വാര്‍ത്തയായി മാറിയിരുന്നു. എന്നാല്‍ സിനിമ ആ ഒരു രംഗം മാത്രമല്ലെന്നാണ് രാധിക വിവാദങ്ങളോട് പ്രതികരിച്ചത്.

  ''ഞാന്‍ ഒരു കലാകാരിയാണ്. എനിക്ക് ഒരു ജോലി ചെയ്യേണ്ടതുണ്ടെങ്കില്‍ ഞാനത് ചെയ്യും. നിങ്ങള്‍ നിങ്ങളുടെ കൊക്കൂണില്‍ നിന്നും പുറത്ത് വരികയും ലോക സിനിമയില്‍ എന്താണ് നടക്കുന്നതെന്നും അത് വിജയിക്കുന്നതുംകാണുകയാണെങ്കില്‍ ഈ ചോദ്യം ചോദിക്കില്ല. എനിക്ക് ഒന്നിലും നാണക്കേട് തോന്നുന്നില്ല. സ്വന്തം ശരീരത്തില്‍ അപകര്‍ഷത അനുഭവിക്കുന്നവരാണ് മറ്റുള്ളവരുടെ ശരീരത്തിന്റെ കാര്യത്തില്‍ ഉത്കണ്ഠപ്പെടുന്നത്. നിങ്ങള്‍ക്ക് ഒരു നഗ്ന ശരീരം കാണണമെന്ന് ഉണ്ടെങ്കില്‍ നാളെ കണ്ണാടിയില്‍ പോയി നോക്കൂ, എന്റെ വീഡിയോ കാണുന്നതിലും നല്ലതാണ്. എന്നിട്ട് സംസാരിക്കാം'' എന്നായിരുന്നു താരം പറഞ്ഞത്.

  ചിത്രത്തിലെ തന്റെ രംഗം പുറത്ത് വന്നതില്‍ തനിക്കൊട്ടും വിഷമമില്ലെന്നും വിവാദങ്ങളൊന്നും താന്‍ ഗൗനിക്കുന്നില്ലെന്നും രാധിക പറഞ്ഞു. നിരൂപക പ്രശംസ നേടിയ പാര്‍ച്ച്ഡ് നിരവധി പുരസ്‌കാരങ്ങളും നേടിയ ചിത്രമാണ്. രാധികയുടെ കരിയറിലെ ഏറ്റഴും മികച്ച സിനികളിലൊന്നാണിത്.

  മോണിക്ക ഓ മൈ ഡാര്‍ലിംഗ് ആണ് രാധികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നെഗറ്റീവ് ഷെയ്ഡുള്ള കഥാപത്രത്തെയാണ് രാധിക അവതരിപ്പിച്ചത്. കോമഡി രംഗങ്ങള്‍ അവതരിപ്പിച്ച് രാധിക കയ്യടി നേടിയിരുന്നു. ഹുമ ഖുറേഷി, രാജ്കുമാര്‍ റാവു, സിക്കന്ദര്‍ റാസ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ മോണിക്ക ഓ മൈ ഡാര്‍ലിംഗ് സംവിധാനം ചെയ്തത് വസന്ത് ബാലയായിരുന്നു. ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു.

  തന്നെ നിരവധി സിനിമകളില്‍ നിന്നും മാറ്റിയിട്ടുണ്ടെന്നാണ് രാധിക ആപ്തെ കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രായം കുറഞ്ഞ നടിമാർക്ക് വേണ്ടി തന്നെ മാറ്റിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. പ്ലാസ്റ്റിക് സർജറി പോലുള്ള വഴികളിലൂടെ ചെറുപ്പം നിലനിർത്താന്‍ താന്‍ ഒരുക്കമല്ലെന്നും രാധിക പറഞ്ഞിരുന്നു. അതേസമയം താരത്തിന്റേതായി നിരവധി സിനിമകളും സീരീസുകളും അണിയറയിലുണ്ട്.

  Read more about: radhika apte
  English summary
  This Is How Radhika Apte Handled A Journalist Who Asked Her About A Scene From Parched
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X