പെൺകുട്ടിയുടെ പേരിന് പകരം ബാറ്ററി ലോയും ആണിൻ്റെ പേരും! അവിഹിതം ഒളിപ്പിക്കാൻ രൺബീർ ചെയ്തത്

ബോളിവുഡിലെ മുന്‍നിര നായകനാണ് രണ്‍ബീര്‍ കപൂര്‍. സൂപ്പര്‍ താരങ്ങളെ സമ്മാനിച്ച കപൂര്‍ കുടുംബത്തിലെ ഈ തലമുറക്കാരനാണ് രണ്‍ബീര്‍. തന്റെ പൂര്‍വ്വികരുടെ പാതയിലൂടെ സിനിമയിലെത്തിയ രണ്‍ബീറിന് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അധികം സമയം വേണ്ടി വന്നിരുന്നില്ല. നിരവധി സൂപ്പര്‍ഹിറ്റുകള്‍ രണ്‍ബീറിന്റെ അക്കൗണ്ടിലുണ്ട്. തന്റെ അഭിനയം കൊണ്ടു കയ്യടി നേടിയ സിനിമകളും നരവധിയാണ്.

ബോളിവുഡിലെ സൂപ്പര്‍ നായികയായ ആലിയ ഭട്ട് ആണ് രണ്‍ബീറിന്റെ ഭാര്യ. ദേശീയ അവാര്‍ഡ് അടക്കം നേടിയിട്ടുള്ള ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ്. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഈയ്യടുത്താണ് രണ്‍ബീറിനും ആലിയയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. രാഹ എന്നാണ് മകള്‍ക്ക് രണ്‍ബീറും ആലിയയും പേരിട്ടിരിക്കുന്നത്.

Ranbir Kapoor

രണ്‍ബീറിന്റെ ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ദീപിക പദുക്കോണ്‍, കത്രീന കൈഫ്, സോനം കപൂര്‍ തുടങ്ങി ബോളിവുഡിലെ മുന്‍നിര നായികമാരുമായുള്ള രണ്‍ബീറിന്റെ പ്രണയങ്ങള്‍ വലിയ വാര്‍ത്തകളായിട്ടുണ്ട്. ഒരിക്കല്‍ രണ്‍ബീറിനെ ചതിയന്‍ എന്ന് മുന്‍ കാമുകിയായ ദീപിക പദുക്കോണ്‍ പരസ്യമായി വിളിക്കുക വരെ ചെയ്തിട്ടുണ്ട്. ഒരേസമയം നിരവധി പെണ്‍കുട്ടികളുമായി രണ്‍ബീര്‍ ബന്ധം പുലര്‍ത്തിയിരുന്നതായി ദീപിക ആരോപിച്ചിരുന്നു.

ഇതിനിടെ ഇപ്പോഴിതാ രണ്‍ബീറിന്റെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയില്‍ വൈറലായി മാറുകയാണ്. വീഡിയോയില്‍ താന്‍ എങ്ങനെയാണ് ഒരേസമയം ഒന്നിലധികം പെണ്‍കുട്ടികളുമായി ബന്ധം നിലനിര്‍ത്തി പോന്നിരുന്നത് എന്നാണ് രണ്‍ബീര്‍ പറയുന്നത്. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ പങ്കെടുത്തപ്പോഴായിരുന്നു രണ്‍ബീര്‍ ഇക്കാര്യം പറഞ്ഞത്. അന്ന് രണ്‍ബീറിനൊപ്പം ഇമ്രാന്‍ ഖാനും അതിഥിയായി കോഫി വിത്ത് കരണിലെത്തിയിരുന്നു.

തന്റെ ആണ്‍ സുഹൃത്തുക്കളുടെ പേരിലാണ് പെണ്‍കുട്ടികളുടെ നമ്പറുകള്‍ ഫോണില്‍ സേവ് ചെയ്യുക എന്നാണ് രണ്‍ബീര്‍ പറയുന്നത്. അതേസമയം ചില പെണ്‍കുട്ടികളുടെ പേര് താന്‍ ബാറ്ററി ലോ എന്ന പേരിലും സേവ് ചെയ്യാറുണ്ടെന്ന് രണ്‍ബീര്‍ പറയുന്നു. തന്റെ കാമുകി അരികിലുള്ളപ്പോള്‍ ആ പെണ്‍കുട്ടി വിളിക്കുകയാണെങ്കില്‍ ഫോണില്‍ കാണിക്കുക ബാറ്ററി ലോ എന്നായിരിക്കും. അങ്ങനെ താന്‍ തന്റെ കാമുകിമാരില്‍ ചിലരെ പറ്റിച്ചിട്ടുണ്ടെന്നും രണ്‍ബീര്‍ പറയുന്നുണ്ട്.

Ranbir Kapoor

ഒരുകാലത്ത് ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ജനപ്രീയ ജോഡിയായിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും. പരസ്യമായി തന്നെ തങ്ങളുടെ പ്രണയം ഇരുവരും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞതോടെ ഈ പ്രണയ ബന്ധം അവസാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദീപിക രണ്‍ബീറിന് ഒരേസമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്നത്. രണ്‍ബീറിനെ താന്‍ പലവട്ടം കയ്യോടെ പിടിച്ചിട്ടുണ്ടെന്നും എന്നാല്‍ വീണ്ടും അത് ആവര്‍ത്തിച്ചതോടെയാണ് താന്‍ പ്രണയം ഉപേക്ഷിച്ചതെന്നാണ് ദീപിക പറഞ്ഞത്.

''എനിക്ക് അവനെ വിശ്വസിക്കണം എന്നുണ്ടായിരുന്നു. പക്ഷെ പിന്നെ ഞാന്‍ അവനെ കയ്യോടെ പിടികൂടി. അതില്‍ നിന്നും പുറത്തു കടക്കാന്‍ എനിക്ക് അല്‍പ്പം സമയം വേണ്ടി വന്നു. അങ്ങനൊന്ന് സംഭവിച്ചാല്‍ പിന്നെ തിരിച്ചു പോക്ക് അസാധ്യമാണ്. അത് കഴിഞ്ഞുപോയി'' എന്നാണ് ദീപിക ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

പിന്നീടാണ് ദീപിക രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇപ്പോഴിതാ രണ്‍വീറും ദീപികയും അച്ഛനും അമ്മയുമാകാനുള്ള തയ്യാറെടുപ്പിലാണ്. 2022 ലായിരുന്നു ദീപികയും രണ്‍ബീറും വിവാഹിതരാകുന്നത്. വളരെ സ്വകാര്യമായ ചടങ്ങിലായിരുന്നു താരവിവാഹം നടന്നത്. അതേസമയം രണ്‍ബീറിന്റെ മുന്‍ കാമുകിമാരായ ദീപികയും കത്രീന കൈഫും ഇന്ന് രണ്‍ബീറിന്റേയും ആലിയയുടേയും വളരെ അടുത്ത സുഹൃത്തുക്കളാണ്.

Read more about: ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X