കരീനയുമായി ലിവിംഗ് ടുഗദറിന് അനുവാദം വാങ്ങാന്‍ പോയ സെയ്ഫ്; അത്ഭുതപ്പെടുത്തി കരീനയുടെ അമ്മ
ബോളിവുഡിലെ താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. രണ്ട് മക്കളാണ് താരദമ്പതികള്‍ക്കുള്ളത്. രണ്ടു പേരും താരകുടുംബങ്ങളില്‍ നിന്നും സിനിമയിലെത്തിയവരാണ്. ബോളിവുഡിലെ പല സൂപ്പര്‍ താരങ്ങളേയും സമ്മാനിച്ച കപൂര്‍ കുടുംബത്തിലെ അംഗമാണ് കരീന. സെയ്ഫ് ആകട്ടെ പട്ടൗഡി കുടുംബത്തില്‍ നിന്നുമാണ് സിനിമയിലെത്തുന്നത്. ഈയ്യടുത്തായിരുന്നു സെയ്ഫും കരീനയും രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജഹാംഗീര്‍ അലി ഖാന്‍ എന്നാണ് രണ്ടാമത്തെ മകന് സെയ്ഫും കരീനയും പേര് നല്‍കിയിരിക്കുന്നത്.
2012 ലായിരുന്നു സെയ്ഫും കരീനയും വിവാഹിതരാകുന്നത്. വിവാഹത്തിന് മുന്്പ് അഞ്ച് വര്‍ഷത്തോളം ലിവിംഗ് ടുഗദറിലായിരുന്നു സെയ്ഫും കരീനയും. സെയ്ഫായിരുന്നു തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നതായി കരീനയുടെ അമ്മ ബബിതയോട് പറഞ്ഞത്. രസകരമായ ആ കഥ വിശദമായി വായിക്കാം തുടര്‍ന്ന്.

സെയ്ഫും കരീനയും ആദ്യം ഒരുമിച്ച് അഭിനയിക്കുന്നത് എല്‍ഒസി കാര്‍ഗില്‍ എന്ന ചിത്രത്തിലായിരുന്നു. പിന്നീട് ഓംകാരയിലും ഒരുമിച്ച് അഭിനയിച്ചു. എന്നാല്‍ 2008 ല്‍ പുറത്തിറങ്ങിയ ടഷന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് കുര്‍ബാന്‍ ഏജന്റ് വിനോദ് എന്നീ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ''സെയ്ഫ് മറ്റൊരു തലമുറയില്‍ നിന്നുമാണ് വരുന്നത്. എനിക്കദ്ദേഹത്തെ അറിയാം. ലോലോയും സെയ്ഫും ഹം സാത്ത് സാത്ത് ഹേയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ സെറ്റില്‍ പോകുമായിരുന്നു. പിന്നെ ഞങ്ങള്‍ ഓംകാര ചെയ്തു. പക്ഷെ സംസാരിച്ചിരുന്നില്ല. രണ്ടു പേര്‍ക്കും കാമുകനും കാമുകിയുമുണ്ടായിരുന്നു'' എന്നായിരുന്നു കരീന പറഞ്ഞത്.

''ഗുഡ് മോണിംഗ് പറയലൊക്കെ തന്നെയേ ഉണ്ടായിരുന്നുള്ളൂ. സെയ്ഫ് എനിക്ക് ഒരുപാട് ബഹുമാനം നല്‍കിയിരുന്നു. അദ്ദേഹം നല്ലൊരു വ്യക്തിയായത് കൊണ്ടാകുമെന്ന് മാത്രമായിരുന്നു എന്റെ ധാരണ'' എന്നും കരീന പറയുന്നുണ്ട്. പ്രണയ ബന്ധം ആരംഭിച്ച് ഒരു വര്‍ഷം ആയപ്പോഴേക്കും സെയ്ഫ് കരീനയുടെ പേര് തന്റെ കയ്യില്‍ പച്ച കുത്തിയിരുന്നു. പിന്നാലെ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കരീനയുടെ അമ്മയുടെ സമ്മതം വാങ്ങുക എന്നൊരു കടമ്പ അവര്‍ക്ക് മുന്നിലുണ്ടായിരുന്നു. പക്ഷെ വളരെ പക്വതയോടെ സെയ്ഫ് ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഇതേക്കുറിച്ച് കരീന പറഞ്ഞത് ഇങ്ങനെയായിരുന്നു.

''ഞങ്ങള്‍ കുറച്ച് കാലമായി ഡേറ്റിംഗിലായിരുന്നു. പിന്നെ അദ്ദേഹം പറഞ്ഞു, എനിക്കിപ്പോള്‍ 25 വയസല്ല. എല്ലാ രാത്രിയും നിന്നെ വീട്ടില്‍ കൊണ്ടു വിടാന്‍ പറ്റില്ല. അങ്ങനെ അദ്ദേഹം ഞങ്ങളുടെ തീരുമാനം എന്റെ അമ്മയോട് പറഞ്ഞു. എനിക്ക് ഇനിയുള്ള ജീവിതം നിങ്ങളുടെ മകളുടെ കൂടെ വേണം ജീവിക്കാന്‍. ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കണം. എന്റെ അമ്മയ്ക്ക് എതിര്‍പ്പില്ലായിരുന്നു. അവനുള്ളപ്പോള്‍ എല്ലാം എളുപ്പമാണ്. ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍ എനിക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല''. തങ്ങളുടെ പ്രണയത്തിനായി ആദ്യ നീക്കം നടത്തിയതും താനായിരുന്നുവെന്നാണ് കരീന പറയുന്നത്.
Recommended Video

''ഞാനാണ് മുന്‍കൈ എടുത്തത്. ഇത്തരം കാര്യങ്ങളില്‍ സെയ്ഫ് മുന്‍കൈ എടുക്കാറില്ല. അങ്ങനെയാണ് അവന്‍ വളര്‍ന്നു വന്ന രീതി. അതുകൊണ്ട് തന്നെ ഞാന്‍ മുന്‍കൈ എടുത്തത് കണ്ടപ്പോള്‍ അവന് ആദ്യം വിശ്വസിക്കാനായില്ല. കരീന കപൂര്‍ ആണോ ഇങ്ങനെ ചെയ്യുന്നത് എന്നായിരുന്നു ചോദ്യം'' കരീന പറയുന്നു. 2012 ഒക്ടോബര്‍ 16 നായിരുന്നു സെയ്ഫും കരീനയും വിവാഹിതരായത്. 2016 ഡിസംബര്‍ 20 നായിരുന്നു സെയ്ഫിനും കരീനയ്ക്കും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. തൈമുര്‍ അലി ഖാന്‍ എന്നാണ് മൂത്ത മകന്റെ പേര്. 2021 ഫെബ്രുവരി 21 നായിരുന്നു രണ്ടാമത്തെ മകന്‍ ജഹാംഗീര്‍ അലി ഖാന്റെ ജനനം.


Click it and Unblock the Notifications