ഐശ്വര്യയുടെ വിവാഹ വാര്‍ത്തയറിഞ്ഞ സല്‍മാന്‍ ഖാന്‍ പറഞ്ഞത്; ആ പ്രണയവും വേര്‍പിരിയലും ഇങ്ങനെ

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളാണ് സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും. ഇരുവരും തമ്മിലുള്ള പ്രണയം ഒരുകാലത്ത് ആരാധകരും മാധ്യമങ്ങളും വലിയ ആഘോഷമാക്കി സംഭവമാണ്. ഹം ദില്‍ ദേ ചുക്കേ സനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യയും അടുക്കുന്നതും പ്രണയത്തിലാകുന്നതും. സ്‌ക്രീനിലെ താരങ്ങള്‍ ജീവിതത്തില്‍ ഒരുമിക്കുന്നത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ആരാധകരെയാകെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇരുവരും പിരിയുന്ന വാര്‍ത്ത എത്തിയത്.

പെര്‍ഫെക്ട് ഫിഗര്‍ എന്നാലിതാണ്; കിടിലന്‍ ചിത്രങ്ങളുമായി സഞ്ജന സിംഗ്

ഇരുവരും പിരിയാനുള്ള യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിരുന്നില്ലെങ്കിലും പല കാരണങ്ങളും അക്കാലത്ത് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. സല്‍മാന്‍ ഖാന്‍ കല്യാണത്തിന് തയ്യാറായിരുന്നുവെന്നും എന്നാല്‍ തന്റെ കരിയറിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിലൂടെ കടന്നു പോവുകയായിരുന്ന ഐശ്വര്യ വിവാഹത്തിന് തയ്യാറായിരുന്നില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നാലെ പല വിവാദ സംഭവങ്ങളും അരങ്ങേറിയിരുന്നു.

വിവാഹം

സല്‍മാന്‍ ഖാനുമായി പിരിഞ്ഞ ശേഷം ഐശ്വര്യ റായ് വിവേക് ഒബ്‌റോയുമായി അടുപ്പത്തിലായിരുന്നു. ഇതും ഒരുപാട് വിവാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായിരുന്നു. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. ഒടുവില്‍ 2007 ല്‍ ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുകയായിരുന്നു. വലിയ ആഘോഷത്തോടെയായിരുന്നു ആരാധകര്‍ ഈ വിവാഹത്തെ സ്വീകരിച്ചത്. ഇന്ന് ബോളിവുഡിലെ പവര്‍ കപ്പിളാണ് ഐശ്വര്യയും അഭിഷേകും. ഇരുവര്‍ക്കും ആരാധ്യ എന്നൊരു മകളുമുണ്ട്.

സല്‍മാന്‍ ഖാന്‍ നല്‍കിയ മറുപടി

ഐശ്വര്യയും അഭിഷേകും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് മാധ്യമങ്ങള്‍ സല്‍മാന്‍ ഖാനോട് ചോദിച്ചിരുന്നു. പലരും സല്‍മാനില്‍ നിന്നും വിവാദകരമായൊരു പ്രതികരണമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ മറുപടി അവള്‍ക്ക് സന്തോഷം നിറഞ്ഞൊരു ജീവിതമുണ്ടാവുക എന്നതാണ് എനിക്ക് വലിയ സന്തോഷം എന്നായിരുന്നു.

വിവാഹ വാര്‍ത്തകള്‍

ഐശ്വര്യ വിവാഹം കഴിച്ചുവെങ്കിലും സല്‍മാന്‍ ഖാന്‍ ഇപ്പോഴും അവിവിവാഹിതനാണ്. ഇതിനിടെ താരത്തിന്റെ വിവാഹ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സല്‍മാന്‍ ഖാന്‍ വിവാഹത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങിയെന്നും തന്റെ കാമുകിയുമായി വിവാഹം കഴിക്കാന്‍ ആലോചിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാധെയാണ് സല്‍മാന്‍ ഖാന്‍ നായകനായി അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന് സാധിച്ചിരുന്നില്ല. കടുത്ത വിമര്‍ശനങ്ങളാണ് ചിത്രത്തിന് നേരിടേണ്ടി വന്നത്. അന്തിം ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.

Recommended Video

Salman Khan Reveals The Story | FIlmiBeat Malayalam
പൊന്നിയന്‍ സെല്‍വന്‍

അതേസമയം 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്‍ എന്ന ബ്രഹ്‌മാണ്ഡ സിനിമയാണ് ഐശ്വര്യയുടെ പുതിയ സിനിമ. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിക്രം, കാര്‍ത്തി, തൃഷ, ജയറാം, ജയം രവി, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ് തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X