തനുശ്രീ ലെസ്ബിയന്‍, എന്നെ മൂന്ന് വട്ടം പീഡിപ്പിച്ചു; ആരോപണവുമായി രാഖി; ആളി കത്തി വിവാദം
ബോളിവുഡിലെ വിവാദ താരമാണ് രാഖി സാവന്ത്. തന്റെ വിവാദ പ്രസ്താവനകളുടെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട് രാഖി സാവന്ത്. ഗ്ലാമര്‍ വേഷങ്ങളിലൂടേയും ഡാന്‍സ് നമ്പറുകളിലൂടേയും ബോളിവുഡില്‍ ഇടം നേടിയ രാഖി സാവന്ത് ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തും അതീവ നാടകീയത നിറഞ്ഞതാണ് രാഖിയുടെ ജീവിതം.
ബോളിവുഡിലെ മുന്‍നിര താരങ്ങളെ പോലും പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട് രാഖി. ഒരിക്കല്‍ നടി തനുശ്രീ ദത്തയ്‌ക്കെതിരെ രാഖി നടത്തിയ ആരോപണങ്ങള്‍ തിരികൊളുത്തിയത് വലിയ വിവാദമാണ്. തന്നെ തനുശ്രീ മൂന്ന് തവണ പീഡിപ്പിച്ചുവെന്നാണ് രാഖി ആരോപിച്ചത്. 2018 ല്‍ പത്രസമ്മേളനത്തിലൂടെയാണ് രാഖി ഈ ആരോപണം ഉന്നയിച്ചത്. തനുശ്രീ ഉള്ളില്‍ പുരുഷനാണെന്നും ലെസ്ബിയന്‍ ആണെന്നുമൊക്കെ അന്ന് രാഖി പറഞ്ഞു.

തനുശ്രീ തന്റെ അടുത്ത സുഹൃത്തായിരുന്നു. അവള്‍ തന്നെ പാര്‍ട്ടികള്‍ക്കും മറ്റും കൊണ്ടു പോകാറുണ്ട്. അവിടെ വച്ച് മയക്കുമരുന്ന് ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും രാഖി ആരോപിച്ചു. രാഖിയുടെ ആരോപണങ്ങള്‍ക്ക് തനുശ്രീ മറുപടി നല്‍കിയത് പത്രക്കുറിപ്പിലൂടെയാണ്.
''സുഹൃത്തുക്കളെ സൂക്ഷിച്ച് വേണം തിരഞ്ഞെടുക്കാന്‍ എന്ന് എന്റെ മാതാപിതാക്കള്‍ ഓര്‍മ്മിപ്പിക്കാറുണ്ട്. ഞാന്‍ അവരുടെ ഉപദേശം എപ്പോഴും കേള്‍ക്കാറുണ്ട്. എനിക്ക് പറ്റുന്നവരല്ലെന്ന് തോന്നുന്നവരെ ഞാന്‍ അവഗണിക്കും. അതുകൊണ്ട് രാഖിയെ പോലെ വിദ്യാഭ്യാസമില്ലാത്ത, മര്യാദയില്ലാത്ത, വ്യക്തിത്വമില്ലാത്ത, നിലവാരമില്ലാത്ത, വൃത്തികെട്ട, അറപ്പുളവാക്കുന്നവര്‍ എന്റെ സുഹൃത്താണെന്ന് പറയുന്നത് തന്നെ അപമാനമാണ്'' എന്നാണ് തനുശ്രീ നല്‍കിയ മറുപടി.
താനും രാഖിയും തമ്മില്‍ ഒരിക്കല്‍ മാത്രമാണ് കണ്ടിട്ടുള്ളത്. 2009 ല്‍ ഒരു വിമാനത്താവളത്തില്‍ വച്ച്. താന്‍ അവഗണിക്കാന്‍ ശ്രമിച്ചിട്ടും രാഖി തന്നെ പിടിച്ചു നിര്‍ത്തിയെന്നാണ് തനുശ്രീ പറഞ്ഞത്. രാഖി തന്നോട് ക്രിസ്തുമതത്തിലേക്ക് മാറാന്‍ പറഞ്ഞുവെന്നും തനുശ്രീ ആരോപിച്ചു. താന്‍ തിരിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ രാഖിയ്ക്ക് മറുപടിയില്ലാതായി. രാഖിയോട് വെറുപ്പ് തോന്നിയാണ് താന്‍ അവരില്‍ നിന്നും മാറി നടന്നതെന്നും തനുശ്രീ പറയുന്നു.
തനുശ്രീ അകത്ത് പുരുഷനാണെന്നും ലെസ്ബിയന്‍ ആണെന്നും അതിനാലാണ് മൊട്ടയടിച്ചതെന്നുമുള്ള രാഖിയുടെ ആരോപണത്തിനും തനുശ്രീ മറുപടി നല്‍കി. ''തലമൊട്ടയടിച്ചതിന് എന്നെ സ്വവര്‍ഗ്ഗാനുരാഗിയാക്കി. ഹിന്ദുമതത്തിലും ബുദ്ധ മതത്തിലും ദീക്ഷ കിട്ടുമ്പോഴാണ് അവര്‍ തങ്ങളുടെ സ്വത്വം ദൈവത്തിന് സമര്‍പ്പിച്ച് മുടി എടുക്കുന്നത്. രാഖി ഹിന്ദുത്വത്തെ അപമാനിക്കുകയാണ്'' എന്നാണ് തനുശ്രീ നല്‍കിയ മറുപടി.

സെക്‌സും പണവും മാത്രം ലക്ഷ്യമായുള്ള മന്ദബുദ്ധിയാണ് രാഖിയെന്നും തനുശ്രീ പറഞ്ഞു. നീ നിന്റെ തലച്ചോറിലും പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോ? എന്നും തനുശ്രീ രാഖിയോടായി ചോദിച്ചു. തനുശ്രീയും രാഖിയും തമ്മിലുള്ള വാക് പോര് ബോളിവുഡില്‍ അന്ന് വലിയ വിവാദത്തിനാണ് വഴിയൊരുക്കിയത്. ഇന്നതെല്ലാം പഴയകഥകളാണ്.
ഒരുകാലത്ത് തിരക്കുള്ള നായികയായിരുന്നു തനുശ്രീ ദത്ത. ആഷിഖ് ബനായ ആപ്‌നെ, ഭാഗം ഭാഗ്, ഡോല്‍, ഗുഡ് ബോയ് ബാഡ് ബോയ്, തീരാത വിളയാട്ടു പിള്ളൈ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചാണ് ശ്രദ്ധ നേടുന്നത്. 2010 ല്‍ പുറത്തിറങ്ങിയ അപ്പാര്‍ട്ടുമെന്റാണ് അവസാനം പുറത്തിറങ്ങിയ സിനിമ. പിന്നീട് താരം അഭിനയം ഉപേക്ഷിച്ചു. നടന്‍ നാന പഡേക്കറിനെതിരെ നടത്തിയ മീടു തുറന്നു പറച്ചിലിലൂടേയും തനുശ്രീ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.


Click it and Unblock the Notifications











