'അവനെ ഉപേക്ഷിക്കുക'; രണ്‍ബീറിനെ പ്രണയിക്കുന്ന കാലത്ത് കത്രീനയ്ക്ക് ഇമ്രാന്‍ നല്‍കിയ ഉപദേശം

ബോളിവുഡിലെ ചോക്ലേറ്റ് ഹീറോയായിരുന്നു ഒരു കാലത്ത് ഇമ്രാന്‍ ഹാഷ്മി. ലിപ് ലോക്ക് രംഗങ്ങളായിരുന്നു ഇമ്രാനെ താരമാക്കി മാറ്റിയത്. എന്നാല്‍ നല്ലൊരു നടനാണെന്ന് പിന്നീട് ഇമ്രാന്‍ തെളിയിച്ചു കഴിഞ്ഞ ദിവസമായിരുന്നു ഇമ്രാന്റ ജന്മദിനം. ജീവിതത്തില്‍ തുറന്ന് സംസാരിക്കുന്ന ശീലമുള്ള വ്യക്തിയാണ് ഇമ്രാന്‍. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ഇമ്രാന്റ ചില തുറന്നു പറച്ചിലുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഫി വിത്ത് കരണില്‍ വന്നപ്പോള്‍ ഇമ്രാന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. അന്നത്തെ ഹോട്ട് കപ്പിളായിരുന്ന രണ്‍ബീര്‍ കപൂറിനേയും കത്രീന കൈഫിനേയും കുറിച്ചും ശ്രദ്ധ കപൂറിനേയും ദീപിക പദുക്കോണിനേയും കുറിച്ച് ഇമ്രാന്‍ പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. കോഫി വിത്ത് കരണിലെ ഹിറ്റ് സെഗ്മെന്റായ റാപ്പിഡ് ഫയറിലായിരുന്നു സംഭവം.

Katrina Kaif

കരണ്‍ പറയുന്ന താരങ്ങള്‍ക്ക് എന്ത് ഉപദേശമാണ് നല്‍കാനുള്ളത് എന്നതായിരുന്നു ഇമ്രാന്‍ നേരിട്ട ചോദ്യം. രണ്‍ബീര്‍ കപൂറിന്റെ പേര് പറഞ്ഞപ്പോള്‍ ഇമ്രാന്‍ നല്‍കിയ ഉപദേശം ലേഡീസ് മാന്‍ സ്റ്റീരിയോടെപ്പുകള്‍ ഉപേക്ഷിക്കുക എന്നായിരുന്നു. നിങ്ങളേക്കാള്‍ മാധ്യമങ്ങള്‍ക്കാണത് വേണ്ടത് എന്നും ഇമ്രാന്‍ പറഞ്ഞു. അടുത്ത പേര് കത്രീന കൈഫിന്റേതായിരുന്നു. കത്രീനയും രണ്‍ബീറും പ്രണയിക്കുന്ന കാലമായിരുന്നു അത്.

ഫിറ്റ്നസിന്റെ ക്യാരത്തിലൊരു കോമ്പർമെയ്സുമില്ല; മലെെകയുടെ ജിം ചിത്രങ്ങള്‍

അവനെ ഉപേക്ഷിക്കുക എന്നായിരുന്നു ഇമ്രാന്‍ കത്രീനയ്ക്ക് നല്‍കിയ ഉപദേശം. ഇതേ ഉപദേശം തന്നെയാണ് ദീപികയ്ക്കും ഇമ്രാന്‍ നല്‍കിയത്. അടുത്ത ചോദ്യം ശ്രദ്ധ കപൂറിന് നല്‍കുന്ന ഉപദേശത്തെ കുറിച്ചായിരുന്നു. എന്നാല്‍ ശ്രദ്ധയ്ക്ക് റിലേഷന്‍ഷിപ്പുമായി ബന്ധപ്പെട്ട ഉപദേശമല്ല ഇമ്രാന്‍ നല്‍കിയത്. പകരം കൂടുതല്‍ ഭക്ഷണം കഴിക്കാനായിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

അതേസമയം ഇമ്രാന്റേതായി ധാരാളം സിനിമകളാണ് റിലീസിന് തയ്യാറെടുക്കുന്നത്. മുംബൈ സാഗയാണ് അവസാനം തീയേറ്ററിലെത്തിയ ചിത്രം. ചെഹ്‌രെ, ഗംഗുബായ് കത്തിയാവാഡി എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. പിന്നാലെ പൃഥ്വിരാജ് ചിത്രം എസ്രയുടെ ഹിന്ദി റീമേക്കും പുറത്തിറങ്ങും.

Read more about: katrina kaif ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X