ലോകം ആരാധിക്കുന്ന താരസുന്ദരി; ഐശ്വര്യയെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നത് ഒരാളെ മാത്രം!

ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടി സിനിമയിലേക്ക് എത്തിയ താരം ഇന്നും സിനിമാലോകത്തെ റാണിയായി തുടരുകയാണ്. നിരന്തരം സിനിമകള്‍ ചെയ്യുന്നില്ലെങ്കിലും ഇന്നും ഐശ്വര്യയ്ക്കുള്ള സ്വീകാര്യതയും ആരാധകരുമൊന്നും തെല്ലും കുറഞ്ഞിട്ടില്ലെന്നതാണ് വസ്തുത. സോഷ്യല്‍ മീഡിയയിലും ധാരാളം പേര്‍ ഐശ്വര്യയെ പിന്തുടരുന്നുണ്ട്.

ബിക്കിനിയണിഞ്ഞ് എത്തി മോഡല്‍ അഥിതി മിസ്ത്രി; ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ തന്റെ കുടുംബത്തിന്റെ ചിത്രങ്ങളാണ് ഐശ്വര്യ കൂടുതലും പങ്കുവെക്കുന്നത്. മിക്കപ്പോഴും ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയുമൊക്കെയുള്ള ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവെക്കാറുണ്ട്. മറ്റ് ഇന്‍സ്റ്റഗ്രാം താരങ്ങളെപ്പോലെ പ്രൊമോഷണല്‍ പോസ്റ്റുകള്‍ ഐശ്വര്യയുടെ പതിവല്ല. അതുകൊണ്ട് തന്നെ ഐശ്വര്യയുടെ പോസ്റ്റുകള്‍ ആരാധകരും വളരെ സ്‌നേഹത്തോടെയാണ് സ്വീകരിക്കാറുള്ളത്. നിവല്‍ ഒമ്പത് മില്യണിലധികം ഫോളോവേഴ്‌സാണ് ഐശ്വര്യയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.

 ഫോളോ ചെയ്യുന്നത്

ലോകമെമ്പാടും ആരാധകരുള്ള, ലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുന്ന ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് ആരെയെല്ലാമാണെന്നതൊരു രസകരമായ ചോദ്യമാണ്. ഒരാളെ മാത്രമാണ് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. അത് ആരെന്ന കാര്യത്തില്‍ യാതൊരു സര്‍പ്രൈസുമില്ല. തന്റെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനെയാണ് ഐശ്വര്യ ഫോളോ ചെയ്യുന്നത്. അഭിഷേകിന്റെ പിതാവും ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിയുമായ അമിതാഭ് ബച്ചനെപ്പോലും ഐശ്വര്യ ഫോളോ ചെയ്യുന്നില്ല.

പ്രിയപ്പെട്ട താരജോഡി

2007 ലായിരുന്നു ഐശ്വര്യയും അഭിഷേകും വിവാഹം കഴിക്കുന്നത്. 2011 ല്‍ അവര്‍ക്ക് ആരാധ്യ എന്ന മകള്‍ ജനിക്കുകയും ചെയ്തു. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഐശ്വര്യയും അഭിഷേകും. മു്‌മ്പൊരു അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ ഐശ്വര്യ കൊണ്ടു വന്ന മാറ്റത്തെക്കുറിച്ച് അഭിഷേക് തുറന്നു പറയുന്നുണ്ട്.

 ജീവിതത്തെ വീണ്ടും ട്രാക്കിലേക്ക്

നിങ്ങള്‍ ലോക്ക്ഡൗണിലന്താണ് ചെയ്തത് എന്ന് പലരും ചോദിക്കാറുണ്ട്. ചിലര്‍ കുക്കിംഗ് പഠിച്ചു, ചിലര്‍ പുതിയ ഹോബി കണ്ടെത്തി, ചിലര്‍ പുതിയ ഭാഷ പഠിച്ചു. ഞാന്‍ അതേക്കുറിച്ച് ഐശ്വര്യയോട് സംസാരിക്കുകയായിരുന്നു. എന്റെ ജീവിതത്തെ വീണ്ടും ട്രാക്കിലേക്ക് കൊണ്ടു വന്നത് അവളാണ്. കുടുംബം ആരോഗ്യത്തോടെയും സുരക്ഷിതരായും ഇരിക്കുന്നതില്‍ സന്തോഷിക്കാന്‍ പറഞ്ഞു. എന്നായിരുന്നു അഭിഷേക് പറഞ്ഞത്. കൊവിഡിന്റെ ആദ്യ തരംഗത്തില്‍ ബച്ചന്‍ കുടുംബവും അകപ്പെട്ടിരുന്നു.

Recommended Video

Malik Malayalam Movie Review by R3 | Mahesh Narayanan | Fahadh Faasil |Nimisha Sajayan
പൊന്നിയിന്‍ സെല്‍വന്‍

അതേസമയം ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ അവസാന സിനിമ. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ ആണ് ഐശ്വര്യയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിക്രം, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു, ജയം രവി, തൃഷ, ജയറാം, സോഭിത ധൂലിപാല തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഭിഷേക് ബച്ചന്റെ പുതിയ സിനിമകള്‍ ബോബ് ബിസ്വാസ്, ദസ്വി, എന്നിവയാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലും അഭിഷേക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X