അവളും അവളുടെ കുടുംബവും അപകടകാരികളാണ്! സെയ്ഫിന് അക്ഷയ് കുമാര്‍ നല്‍കിയ ഉപദേശം വെളിപ്പെടുത്തി കരീന
ആരാധകരുടെ പ്രിയങ്കരിയാണ് ട്വിങ്കിള്‍ ഖന്ന. സൂപ്പര്‍ താരങ്ങളായ അച്ഛന്റേയും അമ്മയുടേയും മകളാണെങ്കിലും സിനിമ ട്വിങ്കിളിന് ചേരുന്ന മേഖലയായിരുന്നു. തുടര്‍ പരാജയങ്ങളും മോശ പ്രതികരണങ്ങളും കാരണം തന്റെ അഭിനയ ജീവിത്തതിന് വളരെ പെട്ടെന്ന് തന്നെ വിരാമമിടുകയായിരുന്നു ട്വിങ്കിള്‍ ഖന്ന. അതേസമയം മാധ്യമ പ്രവര്‍ത്തക എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും സാന്നിധ്യം അറിയിക്കാന്‍ ട്വിങ്കിന് സാധിച്ചു. ട്വിങ്കിള്‍ എഴുതിയ പുസ്തകങ്ങളില്‍ പലതും ബെസ്റ്റ് സെല്ലറായി മാറിയിരുന്നു. ബോളിവുഡിലെ സൂപ്പര്‍ താരം അക്ഷയ് കുമാറാണ് ട്വിങ്കിളിന്റെ ഭര്‍ത്താവ്. ഈയ്യടുത്താണ് ട്വിങ്കിള്‍ ട്വീക്ക് ഇന്ത്യ എന്ന സംരംഭം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി തന്റെ യൂട്യൂബ് ചാനലില്‍ ദ ഐക്കണ്‍സ് എന്ന പേരിലൊരു ടോക് ഷോ നടത്തുന്നുണ്ട് ട്വിങ്കിള്‍.
സ്ത്രീകളാണ് ട്വിങ്കിളിന്റെ ഷോയില്‍ അതിഥികളായി എത്താറുള്ളത്. ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥിയായി എത്തിയത് നടി കരീന കപൂര്‍ ആയിരുന്നു. ബോളിവുഡിലെ സൂപ്പര്‍ നായികയായ കരീന തന്ഞറെ കരിയറിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സെയ്ഫ് അലി ഖാനെക്കുറിച്ചുമെല്ലാം ട്വിങ്കിളിനോട് മനസ് തുറക്കുന്നുണ്ട് ഷോയില്‍. ട്വിങ്കിളും കരീനയും തമ്മില്‍ നല്ല അടുത്ത ബന്ധമാണുള്ളത്. ഇരുവരും താരപുത്രികളാണെന്നത് കാരണം ചെറുപ്പം മുതലേ പരിചയമുണ്ട്.

പരിപാടിയില്‍ രസകരമായ ഒരുപാട് കാര്യങ്ങള്‍ ഇരുവരും സംസാരിക്കുന്നുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ തങ്ങളുടെ ഭര്‍ത്താക്കന്മാരെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. കുട്ടികളെക്കുറിച്ചും കരീനയും ട്വിങ്കിളും സംസാരിക്കുന്നുണ്ട്. സംസാരത്തിനിടെ താനും സെയ്ഫും തമ്മിലുള്ള പ്രണയത്തിലും ജീവിതത്തിലും അക്ഷയ് കുമാറിനുള്ള സ്ഥാനത്തെക്കുറിച്ചും കരീന മനസ് തുറന്നു. സെയ്ഫും കരീനയും അടുക്കുന്നത് ടഷന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു. ചിത്രത്തില്‍ അക്ഷയ് കുമാറായിരുന്നു നായകന്‍. സെയ്ഫും കരീനയും അടുക്കുന്നത് കണ്ട് അക്ഷ് കുമാര്‍ സെയ്ഫിന് ഉപദേശവും നല്‍കിയിരുന്നു. അതേക്കുറിച്ചായിരുന്നു കരീന മനസ് തുറന്നത്.

''സെയ്ഫും അക്ഷയും സംസാരിക്കുകയായിരുന്നു. ഞാനും സെയ്ഫും അടുക്കുന്നതായി അക്ഷയ്ക്ക് മനസിലായി വരികയായിരുന്നു. ഒരു ദിവസം സെയ്ഫിനെ ഒരു മൂലയില്‍ മാറ്റി നിര്‍ത്തി അക്ഷയ് സംസാരിച്ചു. നോക്കൂ, സൂക്ഷിക്കണം. ഈ പെണ്‍കുട്ടികള്‍ അപകടകാരികളാണ്. അവരുടെ കുടുംബവും അപകടകാരികളാണ്. എനിക്കവരെ നന്നായി അറിയാം. അതുകൊണ്ട് സൂക്ഷിക്കണം എന്ന് പറഞ്ഞു. അവളോട് കളിക്കാന്‍ നിക്കരുതെന്ന തരത്തിലായിരുന്നു അക്ഷയ് സംസാരിച്ചത്. ഏയ് ഇല്ല ഇല്ല, ഞാന്‍ അവളെ മനസിലാക്കുന്നുണ്ടെന്നായിരുന്നു സെയ്ഫിന്റെ മറുപടി'' എന്നായിരുന്നു കരീന പറഞ്ഞത്. അക്ഷയ് ചെയ്തത് നല്ല കാര്യമാണെന്നായിരുന്നു കരീന പറഞ്ഞത്. ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബമാണ് കരീനയുടേത്. മുത്തച്ഛന്‍ രാജ് കപൂര്‍ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയാണ്. അതിനാല്‍ അവര്‍ക്ക് മോശം പേരുണ്ടാക്കരുതെന്നുമായിരുന്നു അക്ഷയ് സെയ്ഫിന് നല്‍കിയ ഉപദേശം.

പിന്നാലെ തന്നെ തന്റേയും സെയ്ഫിന്റേയും പ്രണയത്തെക്കുറിച്ചും കരീന ട്വിങ്കിളിനോട് പറയുന്നുണ്ട്. ''എന്തോ കര്‍മ പോലെയാണത് സംഭവിച്ചത്. കാരണം ഞാനും സെയ്ഫും പലപ്പോഴും സിനിമകള്‍ ചെയ്യാന്‍ വരുമ്പോള്‍ നടക്കാതെ വരികയായിരുന്നു. ഞാനും നോ പറഞ്ഞിട്ടുണ്ട്. പക്ഷെ എങ്ങനെയെന്നറിയില്ല ഈ സിനിമ സംഭവിച്ചു. പിന്നെ എന്ത് സംഭവിച്ചുവെന്ന് പറയേണ്ടതില്ലല്ല'' എന്നായിരുന്നു കരീനയുടെ പ്രതികരണം. ടഷനില്‍ അഭിനയിക്കുമ്പോള്‍ ഷാഹിദ് കപൂറുമായുള്ള പ്രണയ തകര്‍ച്ചയുടെ വേദനയിലായിരുന്നു കരീന. ഈ ഘട്ടത്തില്‍ സെയ്ഫുമായി അടുപ്പത്തിലാവുകയായിരുന്നു കരീന. ഇരുവരും പ്രണയത്തിലാവുകയും പിന്നീട് സെയ്ഫ് കരീനയുടെ അമ്മയോട് തങ്ങളുടെ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
Recommended Video

അതേസമയം ഈയ്യടുത്താണ് കരീനയ്ക്കും സെയ്ഫിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. കുട്ടിയുടെ ജനനത്തിനായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത കരീന അധികം വൈകാതെ തന്നെ സെറ്റിലേക്ക് തിരികെ എത്തുകയായിരുന്നു. ആമിര്‍ ഖാന്‍ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ ഏറ്റവും പുതിയ സിനിമ. വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ലാല്‍ സിംഗ് ഛദ്ദ. ചിത്രത്തില്‍ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ട്. തെലുങ്ക് താരം നാഗ ചൈതന്യയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ.


Click it and Unblock the Notifications