മുന്‍ഭാര്യയുമായി ലിവിംഗ് ടുഗദര്‍, ചോദ്യം ചെയ്തപ്പോള്‍ തല്ല്; ജീവനാംശമായി കരിഷ്മയ്ക്ക് കിട്ടിയത് കോടികള്‍

ബോളിവുഡ് കണ്ട എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ആദ്യത്തെ പെണ്‍കുട്ടിയാണ് കരിഷ്മ. അധികം വൈകാതെ തന്നെ കരിഷ്മ ബോളിവുഡില്‍ തന്റേതായൊരു സ്ഥാനം നേടിയെടുത്തു. ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള കരിഷ്മ മികച്ച നര്‍ത്തകി കൂടിയാണ്. കോമഡി കൈകാര്യം ചെയ്യുന്ന നായിക നടിമാരില്‍ അന്നും ഇന്നും കരിഷ്മയ്‌ക്കൊരു പകരക്കാരിയില്ല.

സിനിമയില്‍ നേട്ടങ്ങള്‍ ഒരുപാടുള്ള സൂപ്പര്‍ താരമായിരിക്കുമ്പോഴും കരിഷ്മയുടെ വ്യക്തിജീവിതം സിനിമക്കഥയേക്കാള്‍ നാടകീയത നിറഞ്ഞിരുന്നു. അജയ് ദേവ്ഗണ്‍ മുതല്‍ അഭിഷേക് ബച്ചന്‍ വരെയുള്ള താരങ്ങളുമായി കരിഷ്മയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. കരിഷ്മയും അഭിഷേകും തമ്മിലുള്ള വിവാഹ നിശ്ചയം കഴിയുകയും ചെയ്തിരുന്നു. ബച്ചന്‍ കുടുംബം പരസ്യമായി തന്നെ കരിഷ്മ തങ്ങളുടെ മരുമകളായി വിശേഷിപ്പിക്കുക വരെ ചെയ്തിരുന്നു.

വേദനകള്‍

എന്നാല്‍ വിവാഹത്തിന് തൊട്ട് മുമ്പ് താരം ഈ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. അമ്മ ബബിത കപൂറിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു കരിഷ്മ വിവാഹം ഉപേക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നീടാണ് കരിഷ്മ ബിസിനസുകാരന്‍ ആയ ഡല്‍ഹി സ്വദേശി സഞ്ജയ് കപൂറിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഈ ദാമ്പത്യ ജീവിതം കരിഷ്മയ്ക്ക് നല്‍കിയ വേദനകള്‍ മാത്രമായിരുന്നു.

പത്ത് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ച ശേഷം, രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം കരിഷ്മ സഞ്ജയ് കപൂറില്‍ നിന്നും വിവാഹ മോചനം തേടുകയായിരുന്നു. ബോളിവുഡ് കണ്ട എക്കാലത്തേയും വലിയ വിവാദങ്ങളിലൊന്നായിരുന്നു കരിഷ്മയുടെ വിവാഹ മോചനം. കോടതിമുറിയില്‍ കരിഷ്മ തന്റെ മുന്‍ ഭര്‍ത്താവിനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ രാജ്യത്തെ ഞെട്ടിക്കുന്നതായിരുന്നു. ഒടുവില്‍ 2016 ലാണ് കോടതി വിവാഹമോചനം നല്‍കുന്നത്.

Recommended Video

ബിലാൽ ഒന്ന് തുടങ്ങുവ്വോ മമ്മൂക്ക,ജെറിയെ വടികൊണ്ടടിച്ച് ബാല | Actor Bala Interview | *Interview
കോടതി ഉത്തരവ്

മക്കളെ കരിഷ്മയുടെ കൂടെ വിടാനായിരുന്നു കോടതി ഉത്തരവ്. ഇതു പ്രകാരം ഡല്‍ഹിയില്‍ സഞ്ജയുടെ വീട്ടില്‍ നിന്നും മക്കളെ മുംബൈയിലെത്തിക്കുകയായിരുന്നു. സമൈറയും കിയാനുമാണ് കരിഷ്മയുടെ മക്കള്‍. കരിഷ്മ തന്നെ വിവാഹം കഴിച്ചത് പണത്തിന് വേണ്ടി മാത്രമാണെന്നായിരുന്നു കോടതിയില്‍ സഞ്ജയ് കപൂര്‍ ആരോപിച്ചത്. കോടതി വിധി പ്രകാരം സഞ്ജയുടെ അച്ഛന്റെ പേരിലുള്ള ഖറിലെ വീട് കരിഷ്മയുടെ പേരിലേക്ക് മാറ്റുകയായിരുന്നു.

മക്കളുടെ പഠനമടക്കമുള്ള കാര്യങ്ങളുടെ ചെലവ് വഹിക്കേണ്ടതും സഞ്ജയ് ആണെന്നായിരുന്നു വിധി. ഇത് പ്രകാരം മാസ് പത്ത് ലക്ഷമെന്ന കണക്കില്‍ പതിനാല് കോടി സഞ്ജയ് കപൂര്‍ കുട്ടികള്‍ക്കായി നല്‍കണം. മക്കളെ ഇടയ്ക്ക് കാണാന്‍ കോടതി സഞ്ജയ് കപൂറിനെ അനുവദിക്കുകയും ചെയ്തു. വര്‍ഷത്തില്‍ രണ്ട് മാസമാണ് മക്കളോടൊപ്പം ആകെ ചെലവിടാന്‍ സഞജയ്ക്കുള്ള സമയം. സഞ്ജയ് പിന്നീട് പ്രിയ സച്‌ദേവിനെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് മക്കളെത്തിയിരുന്നു.

തുറന്നു പറച്ചിലുകള്‍


അതേസമയം കോടതിയില്‍ കരിഷ്മ സഞ്ജയ്‌ക്കെതിരെ നടത്തിയ തുറന്നു പറച്ചിലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. ഹണിമൂണ്‍ കാലം മുതല്‍ സഞ്ജയ് തന്നെ മര്‍ദ്ദിക്കുമായിരുന്നുവെന്നാണ് കരിഷ്മ പറഞ്ഞത്. ഹണിമൂണിനിടെ തന്നോട് സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടുവെന്നും താന്‍ എതിര്‍ത്തപ്പോള്‍ തനിക്ക് ഇട്ട വില എത്രയാണെന്ന് പറഞ്ഞുവെന്നും കരിഷ്മ വെളിപ്പെടുത്തി.

സഞ്ജയ് തന്നെ നിരന്തരമായി മര്‍ദ്ദിക്കുമായിരുന്നുവെന്നും സഞ്ജയുടെ അമ്മയും മര്‍ദ്ദിക്കുമായിരുന്നുവെന്നും കരിഷ്മ പറഞ്ഞു. ഒരിക്കല്‍ തന്നെ തല്ലാന്‍ സഞ്ജയ് അമ്മയോട് പറഞ്ഞുവെന്നും താന്‍ ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു ഈ സംഭവമെന്നും കരിഷ്മ പറയുന്നു. തന്നെ വിവാഹം കഴിച്ചുവെങ്കിലും ആദ്യ ഭാര്യയുമായുള്ള ബന്ധം സഞ്ജയ് തുടര്‍ന്നു പോന്നിരുന്നുവെന്നും ആദ്യ ഭാര്യയ്‌ക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്നും കരിഷ്മ ആരോപിച്ചു.

മര്‍ദ്ദിച്ചുവെന്നും കരിഷ്മ

ഇതേക്കുറിച്ച് ചോദിച്ചതിന് തന്നെ സഞ്ജയ് മര്‍ദ്ദിച്ചുവെന്നും കരിഷ്മ ആരോപിക്കുന്നുണ്ട്. വിവാഹ മോചനത്തിന് ശേഷം ഇനി താന്‍ വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു കരിഷ്മ കപൂര്‍. താരം ഇപ്പോള്‍ ബിസിനസുകാരന്‍ ആയ സന്ദീപ് ടോഷ്‌നിവാല്‍ എന്നയാളുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Read more about: karishma kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X