പ്രിയങ്ക രണ്‍ബീറിനെ തന്നില്‍ നിന്നും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു; പറന്നെത്തി കത്രീനയുടെ പ്രതികാരം!

ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ ആണ് രണ്‍ബീര്‍ കപൂര്‍. ബോളിവുഡിന് നിരവധി താരങ്ങളെ സമ്മാനിച്ച താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് രണ്‍ബീര്‍ സിനിമയിലെത്തുന്നത്. സിനിമാ കുടുംബത്തില്‍ നിന്നും വന്ന് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ബോളിവുഡില്‍ തന്റേതായൊരു ഇടം നേടിയെടുക്കാന്‍ രണ്‍ബീറിന് സാധിച്ചിട്ടുണ്ട്. അഭിനേതാവെന്ന നിലയിലും താരമെന്ന നിലയിലും വളരെയധികം വളര്‍ന്നിട്ടുണ്ട് രണ്‍ബീര്‍ ഇന്ന്.

അതേസമയം ഓണ്‍ സ്‌ക്രീനിലെ പ്രണയ നായകന് ഓഫ് സ്‌ക്രീനിലുള്ളത് കാസനോവ ഇമേജായിരുന്നു. രണ്‍ബീറിന്റെ പ്രണയങ്ങള്‍ എല്ലാം വലിയ വാര്‍ത്തയായി മാറിയിരുന്നതാണ്. ആദ്യ സിനിമയിലെ നായികയായിരുന്നു സോനം കപൂര്‍ മുതല്‍ ദീപിക പദുക്കോണ്‍, കത്രീന കൈഫ് തുടങ്ങിയ നായികമാരുമായി രണ്‍ബീര്‍ പ്രണയത്തിലായിരുന്നു. ഇന്ന് അതെല്ലാം പഴങ്കഥകളായി മാറിയിരിക്കുകയാണ്. ആലിയ ഭട്ടുമായി പ്രണയത്തിലായ രണ്‍ബീര്‍ ആലിയയെ വിവാഹം കഴിക്കുകയായിരുന്നു.

വിവാഹത്തിലേക്ക്

രണ്‍ബീറിന്റെ പ്രണയങ്ങളില്‍ വലിയ വാര്‍ത്തയായി മാറിയതായിരുന്നു കത്രീന കൈഫുമായുണ്ടായിരുന്നത്. ദീപിക പദുക്കോണുമായുള്ള പ്രണയം വിവാഹത്തിലേക്ക് എത്തുന്നുവെന്ന വാര്‍ത്തകള്‍ പിന്നാലെ ഇരുവരും പിരിഞ്ഞിരുന്നു. ഇതിന് ശേഷമാണ് രണ്‍ബീര്‍ കത്രീനയുമായി പ്രണയത്തിലാകുന്നത്. എന്നാല്‍ ദീപികയുമായി പ്രണയത്തിലായിരിക്കുന്ന സമയത്ത് തന്നെയായിരുന്നു രണ്‍ബീര്‍ കത്രീനയുമായി അടുക്കുന്നതെന്നും അതാണ് അവര്‍ പിരിയാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വഞ്ചന

രണ്‍ബീര്‍ തന്നെ വഞ്ചിച്ചതായി പിന്നീട് ദീപിക തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ താന്‍ തന്റെ കാമുകിയെ വഞ്ചിച്ചതിനെക്കുറിച്ച് രണ്‍ബീര്‍ തന്നെ മനസ് തുറന്നിരുന്നു. സമാനമായൊരു സാഹചര്യത്തിലൂടെ കത്രീന കൈഫും കടന്നു പോയിരുന്നു. ഈ ത്രികോണ പ്രണയകഥയിലെ മറ്റൊരു താരം പ്രിയങ്ക ചോപ്രയായിരുന്നു. പ്രിയങ്കയും രണ്‍ബീറും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു അഞ്ജാന അഞ്ജാനി.

ഈ സമയം ഷാഹിദുമായി പിരിഞ്ഞതേയുണ്ടായിരുന്നുള്ളു പ്രിയങ്ക. രണ്‍ബീറും പ്രിയങ്കയും അടുക്കുന്നതായി ഗോസിപ്പ് കോളങ്ങള്‍ എഴുതിയിരുന്നു. ഇതോടെ കത്രീന തന്നില്‍ നിന്നും രണ്‍ബീറിനെ തട്ടിയെടുക്കുമോ എന്ന ആശങ്കയിലാവുകയായിരുന്നു കത്രീന. വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നതോടെ താരം ഇന്ത്യയില്‍ നിന്നും അഞ്ജാന അഞ്ജാനിയുടെ ചിത്രീകരണം നടക്കുന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു. രണ്‍ബീറിന് സര്‍പ്രൈസ് നല്‍കാനാണ് താരം വന്നതെങ്കിലും ഉദ്ദേശം പ്രിയങ്കയെ ചിലത് ഓര്‍മപ്പെടുത്താനായിരുന്നുവെന്നാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്.

പറന്നെത്തി കത്രീന


എന്തായാലും ആ പ്രണയ വാര്‍ത്തകള്‍ വൈകാതെ തന്നെ കെട്ടടങ്ങി. കുറച്ചുനാളുകള്‍ കഴിഞ്ഞതും രണ്‍ബീറും കത്രീനയും പിരിയുകയായിരുന്നു. വിവാഹത്തിന്റെ വക്കോളമെത്തിയാണ് ഇരുവരും പിരിയുന്നത്. രണ്‍ബീറിന്റെ അമ്മയ്ക്ക് കത്രീനയുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നുവെന്നാണ് പിരിയാനുള്ള കാരണമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഇന്ന് അതെല്ലാം പഴയ കഥകള്‍ മാത്രമാണ്. രണ്‍ബീര്‍ കപൂര്‍ പിന്നീട് സൂപ്പര്‍ താരം ആലിയ ഭട്ടുമായി പ്രണയത്തിലാവുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ഏപ്രിലിലില്‍ രണ്‍ബീറും ആലിയയും വിവാഹിതരാവുകയും ചെയ്തു. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ് രണ്‍ബീറും ആലിയയും. ബ്രഹ്‌മാസ്ത്ര എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Recommended Video

ഒടുവില്‍ അമ്മയാകാന്‍ മഷൂറയും, സന്തോഷം കൊണ്ട് തുള്ളിച്ചാടി സുഹാന
പുതിയ സിനിമ

അതേസമയം കത്രീന കൈഫ് പിന്നീട് നടന്‍ വിക്കി കൗശലുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും ഈയ്യടുത്താണ് വിവാഹിതരായത്. പ്രിയങ്ക ചോപ്ര പോപ് ഗായകന്‍ നിക്ക് ജൊനാസുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഈയ്യടുത്തായിരുന്നു പ്രിയങ്ക അമ്മയായി മാറിയത്. പ്രിയങ്കയും കത്രീനയും ആലിയയും ഓണ്‍ സ്‌ക്രീനില്‍ ഒരുമിക്കാനിരിക്കുകയാണ്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ജീലേ സര എന്ന സിനിമയിലൂടെയാണ് മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്നത്.

ഷംഷേരയാണ് രണ്‍ബീറിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. വാണി കപൂറാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് സഞ്ജയ് ദത്താണ്. ചിത്രത്തിന്റെ ട്രെയിലറും ഗാനവുമൊക്കെ ജനശ്രദ്ധ നേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X