For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇഷ്ടമാണെങ്കില്‍ കല്യാണം നടത്തി തരാം; കാമുകന്മാരെക്കുറിച്ച് അമ്മ പറഞ്ഞത് ഓര്‍ത്ത് ജാന്‍വി

  |

  ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് ജാന്‍വി കപൂര്‍. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായ ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകളാണ് ജാന്‍വി കപൂര്‍. അമ്മയുടെ പാതയിലൂടെ സിനിമയിലെത്തുകയായിരുന്നു ജാന്‍വി. അരങ്ങേറ്റത്തിനായി ജാന്‍വിയെ തയ്യാറാക്കിയതും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതുമൊക്കെ അമ്മ ശ്രീദേവിയായിരുന്നു. എന്നാല്‍ മകളുടെ അരങ്ങേറ്റം കാണാന്‍ ശ്രീദേവിയുണ്ടായിരുന്നില്ല.

  Also Read: 'സെക്സിയാണ് പക്ഷെ എന്റെ ടൈപ്പ് അല്ല'; സൂര്യയെക്കുറിച്ച് തൃഷ പറഞ്ഞത്

  ജാന്‍വിയുടെ ആദ്യ സിനിമയായ ദഡക്കിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് ശ്രീദേവിയുടെ മരണം. ദുബായിലെ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ വീണ് മരിക്കുകയായിരുന്നു ശ്രീദേവി. അമ്മയുടെ മരണം ജാന്‍വിയ്ക്ക് വലിയ ആഘാതമായിരുന്നു നല്‍കിയത്. എന്തായാലും അമ്മയുടെ പാതയിലൂടെ സിനിമയിലെത്തിയ ജാന്‍വി അധികം വൈകാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു.

  തന്റെ ജീവിതത്തിലും കരിയറിലും അമ്മയ്ക്കുള്ള സ്വാധീനം എത്രത്തോളമാണെന്ന് നേരത്തെ ജാന്‍വി തുറന്ന് പറഞ്ഞിരുന്നു. അമ്മയും താനും സുഹൃത്തുക്കളെ പോലെയാണെന്നാണ് ജാന്‍വി പറഞ്ഞിട്ടുള്ളത്. എന്നാല്‍ തന്റെ പ്രണയങ്ങളെക്കുറിച്ചും ബോയ് ഫ്രണ്ടിസിനെക്കുറിച്ചുമൊക്കെ സംസാരിക്കുമ്പോള്‍ അമ്മയുടെ ചില്‍ സ്വഭാവം നഷ്ടമാകുമെന്നാണ് ജാന്‍വി ഒരിക്കല്‍ പറഞ്ഞിട്ടുള്ളത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഒരിക്കല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍വി മനസ് തുറന്നത്. ''ഡേറ്റിംഗിന്റെ കാര്യത്തില്‍ അമ്മയും അച്ഛനും വല്ലാതെ നാടകീയമായിട്ടാണ് പെരുമാറുക. നിനക്ക് ഒരാളെ ഇഷ്ടമാണെങ്കില്‍ ഞങ്ങളോട് വന്ന് പറയണം, ഞങ്ങള്‍ കല്യാണം നടത്തി താരം എന്നാണ് പറയുക. എന്താണ് ഈ പറയുന്നത്. എനിക്ക് ഇഷ്ടമുള്ള എല്ലാ ചെക്കന്മാരേയും കല്യാണം കഴിക്കണ്ട. ചില്ലാകാനും പറ്റും എന്ന് ഞാന്‍ പറയും. ചില്ലോ? എന്താണ് ഈ ചില്‍? എന്നാകും അമ്മയുടെ പ്രതികരണം'' എന്നാണ് ജാന്‍വി പറഞ്ഞത്.

  അമ്മയുടെ മരണത്തെക്കുറിച്ചും ജാന്‍വി മനസ് തുറക്കുന്നുണ്ട്. ''ഞാന്‍ ഇപ്പോഴും ആ ഞെട്ടലിലാണെന്ന് തോന്നുന്നു. ഒന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. മൂന്ന് നാല് മാസത്തെ ഒരു ഓര്‍മ്മയും എനിക്കില്ല'' എന്നായിരുന്നു താരം പറഞ്ഞത്. ശ്രീദേവിയുടെ മരണത്തിന്റെ വേദനയില്‍ നിന്നും തന്നേയും സഹോദരി ഖുഷിയേയും രക്ഷിക്കുന്നത് ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മക്കളായ അര്‍ജുന്‍ കപൂറും അന്‍ഷുല കപൂറുമാണെന്നാണ് നേരത്തെ ജാന്‍വി പറഞ്ഞിരുന്നത്.

  ''ഞങ്ങള്‍ ഒരേ ചോരയാണ്. മൂന്ന് നാല് മാസം എനിക്ക് ഒന്നും ഓര്‍മ്മയില്ലായിരുന്നു. പക്ഷെ ഒന്നോര്‍ക്കുന്നുണ്ട്. ഹര്‍ഷ് ഭയ്യയുടെ മുറിയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അര്‍ജുന്‍ ഭയ്യയും അന്‍ഷുല ദീദിയും വന്നു. ഞങ്ങള്‍ ശരിയാകുമെന്ന് എനിക്ക് തോന്നിയ ദിവസമായിരുന്നു അത്'' എന്നായിരുന്നു ജാന്‍വി പറഞ്ഞത്.

  അതേസമയം അമ്മ ശ്രീദേവിക്ക് താന്‍ ബോളിവുഡിലേക്ക് വരുന്നതില്‍ ആശങ്കയുണ്ടായിരുന്നു എന്നാണ് ജാന്‍വി പറയുന്നത്. താന്‍ വളരെ നിഷ്‌കളങ്കയും മൃദുലഹൃദയയും ആണെന്നും, തന്നെ പോലെ ഒരാള്‍ക്ക് ഈ സിനിമ വ്യവസായത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നുമാണ് ശ്രീദേവി കരുതിയിരുന്നതെന്നും ജാന്‍വി പറഞ്ഞിരുന്നുു. ഇടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍വി ഇക്കാര്യം പറഞ്ഞത്.

  Recommended Video

  Nithya Menen On Santhosh Varkey: ഒരുപാട് നാളായി ആ നൂയിസൻസ് പുറകെ കൂടിയിട്ട് | *Interview

  അതേസമയം ഗുഡ് ലക്ക് ജെറിയാണ് ജാന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയായിരുന്നു സിനിമയുടെ റിലീസ്. ചിത്രത്തിനും ജാന്‍വിയുടെ പ്രകടനത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിരവധി സിനിമകളാണ് ജാന്‍വിയുടേതായി പുറത്തിറങ്ങാനുള്ളത്. മലയാളം സിനിമ ഹെലന്റെ ഹിന്ദി റീമേക്കായ മിലി ആണ് ജാന്‍വിയുടെ അണിയറയിലുള്ള സിനിമകൡലൊന്ന്. പിന്നാലെ ബവാല്‍ എന്ന ചിത്രത്തിലാണ് ജാന്‍വി ഇപ്പോള്‍ അഭിനയിക്കുന്നത്.

  English summary
  This Is What Once Sridevi Reacted To Her Daughter Janhvi Kapoor's Boyfriends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X