കാത്തിരുന്ന കല്യാണം; ആലിയയ്ക്ക് ദീപികയും കത്രീനയും നല്‍കിയ വിവാഹ സമ്മാനങ്ങള്‍!

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് കാത്തിരുന്ന വിവാഹം നടന്നത്. ഏറെനാളുകളായി ആരാധകരും സിനിമാ ലോകവും കാത്തിരിക്കുകയായിരുന്നു രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുളള വിവാഹത്തിനായി. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ആലിയയും രണ്‍ബീറും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ ഈയ്യൊരു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് ഇരുവരും.

ബോളിവുഡിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്നതിന് സാക്ഷ്യം വഹിക്കാനായി കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം എത്തിയിരുന്നു. വിവാഹ സല്‍ക്കാരത്തില്‍ ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം തന്നെ എത്തിയിരുന്നു. വിവാഹത്തില്‍ നിന്നുമുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. പ്രിയപ്പെട്ടവരുടെ വിവാഹത്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് വിലപിടിപ്പുള്ള സമ്മാനങ്ങളാണ് താരങ്ങള്‍ നല്‍കിയത്.

താരങ്ങള്‍ നല്‍കിയ സമ്മാനം

കരീന കപൂര്‍, കരണ്‍ ജോഹര്‍, അയാന്‍ മുഖര്‍ജി, കരിഷ്മ കപൂര്‍ തുടങ്ങിയവരെല്ലാം വിവാഹത്തിനെത്തിയിരുന്നു. പിന്നാലെ നടന്ന വിവാഹ റിസപ്ഷനില്‍ ഷാരൂഖ് ഖാനടക്കം പങ്കെടുത്തിരുന്നു. അതേസമയം ബോളിവുഡിലെ മുന്‍നിര താരങ്ങളായ കത്രീന കൈഫ്, ദീപിക പദുക്കോണ്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, പ്രിയങ്ക ചോപ്ര, വരുണ്‍ ധവാന്‍ തുടങ്ങിയ താരങ്ങള്‍ നല്‍കിയ സമ്മാനങ്ങളും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

Recommended Video

എനിക്ക് ശത്രുതയുള്ളത് ദിൽഷയോട്..പണി തന്നത് ഇവരൊക്കെ | Shalini Bigg Boss 1st Exclusive Interview
കത്രീന കൈഫും ദീപിക പദുക്കോണും

നേരത്തെ രണ്‍ബീറുമായി പ്രണയത്തിലായിരുന്ന താരങ്ങളാണ് കത്രീന കൈഫും ദീപിക പദുക്കോണും. ഇരു പ്രണയങ്ങളും വിവാഹത്തോളം എത്തിയ ശേഷമാണ് പിരിയുന്നത്. കത്രീനയും ദീപികയും പിന്നീട് മറ്റൊരാളുമായി പ്രണയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയമായിരുന്നു. ഈയ്യടുത്തായിരുന്നു കത്രീനയുടെ വിവാഹം. ആലിയയുടെ അടുത്ത സുഹൃത്ത് കൂടിയായ കത്രീന സമ്മാനമായി നല്‍കിയത് 14.5 ലക്ഷം രൂപ വിലവരുന്ന പ്ലാറ്റിനം ബ്രേസ്ലെറ്റായിരുന്നു. നവ വരനും വധുവിനും ദീപിക സമ്മാനമായി നല്‍കിയതാകട്ടെ ഒരു ജോഡി വാച്ചാണ്. പതിനഞ്ച് ലക്ഷമാണ് ഇതിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്രണയം

നേരത്തെ ആലിയയുമായി പ്രണയത്തിലായിരുന്ന താരമാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. ഇരുവരും ഒരുമിച്ചായിരുന്നു അരങ്ങേറിയത്. മൂന്ന് ലക്ഷം രൂപ വിലവരുന്ന ഹാന്‍ഡ് ബാഗാണ് ആലിയയ്ക്ക് സിദ്ധാര്‍ത്ഥ് സമ്മാനമായി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ആലിയയുടെ അടുത്ത സുഹൃത്തും ആലിയയ്ക്കും സിദ്ധാര്‍ത്ഥിനുമൊപ്പം അരങ്ങേറിയ താരവുമായ വരുണ്‍ ധവാന്‍ സമ്മാനിച്ചതാകട്ടെ നാല് ലക്ഷം രൂപയുടെ ബ്രാന്റഡ് ചെരുപ്പാണ്. പ്രിയങ്കയുടെ അടുത്ത സുഹൃത്തും സൂപ്പര്‍ താരവുമായ പ്രിയങ്ക നല്‍കിയതാകട്ടെ ഒമ്പത് ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലെസ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വിവാഹം

സോഷ്യല്‍ മീഡിയയും ബോളിവുഡുമെല്ലാം ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം ആഘോഷിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ ഇരുവരും വിവാഹിതരാകുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് വിവാഹം ഏപ്രിലിലേക്ക് മാറ്റിവെക്കുകയായിരുന്നു. ബ്രഹ്‌മാസ്ത്ര എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ സിനിമാ ലോകം. മൂന്ന് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന സിനിമയില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അതേസമയം ഗംഗുഭായ് കട്ടിയവാഡിയാണ് ആലിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത സിനിമ വന്‍ വിജയമായി മാറിയിരുന്നു. ആലിയയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് സിനിമയിലെ വിലയിരുത്തുന്നത്. ചിത്രത്തിലെ ആലിയയുടെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് രണ്‍ബീറും എത്തിയിരുന്നു. 2019 ല്‍ പുറത്തിറങ്ങിയ സഞ്ജുവാണ് രണ്‍ബീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷംഷേരയാണ് രണ്‍ബീറിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X