കല്യാണ ഒരുക്കങ്ങള്‍ തകൃതിയില്‍! ആലിയയ്ക്കും രണ്‍ബീറും സഞ്ജയ് ദത്തിന്റെ ഉപദേശം ഇതാ

ബോളിവുഡിലിപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള വിവാഹം. ഏറെ നാളുകളായി പ്രണയത്തിലുളള താരങ്ങള്‍ ഈ ആഴ്ച തന്നെ വിവാഹം കഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാഹത്തിന്റെ തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏപ്രില്‍ 15 ന് ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ബോളിവുഡിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്നതിന്റെ സന്തോഷം ആരാധകര്‍ക്കിടയിലുമുണ്ട്.

രണ്‍ബീറും ആലിയയും തമ്മിലുള്ള വിവാഹത്തിന്റെ വിശേഷങ്ങള്‍ അറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ ഇപ്പോഴിതാ താര വിവാഹത്തെക്കുറിച്ചുള്ള നടന്‍ സഞ്ജയ് ദത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്്. പുതിയ സിനിമയായ കെജിഎഫ് ചാപ്റ്റന്‍ ടുവിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു വിവാഹത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്. ഇരുവരുമായും വളരെ അടുത്ത ബന്ധമുണ്ട് സഞ്്ജയ് ദത്തിന്. സഞ്ജയ് ദത്തിന്റെ ജീവിതം പറഞ്ഞ സഞ്ജുവില്‍ രണ്‍ബീര്‍ ആയിരുന്നു നായകന്‍. ആലിയയ്‌ക്കൊപ്പവും സഞ്ജയ് ദത്ത് അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പ്രതികരണം വിശദമായി വായിക്കാം തുടര്‍ന്ന്.

വിവാഹം

എന്താണ് വിവാഹം കഴിക്കാന്‍ പോകുന്ന രണ്‍ബീറിന് നല്‍കാനുള്ള ഉപദേശം എന്നായിരുന്നു ചോദ്യം. ഇതിന് സഞ്ജയ് ദത്ത് നല്‍കിയ മറുപടി രണ്‍ബീര്‍ ശരിക്കും വിവാഹം കഴിക്കുന്നുണ്ടോ എന്്‌നായിരുന്നു. ശരിക്കും വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അതില്‍ താന്‍ ഒരുപാട് സന്തോഷിക്കുന്നതായി സഞ്ജയ് പറഞ്ഞു. തന്റെ മുന്നിലാണ് ആലിയ വളര്‍ന്നതെന്നും സഞ്ജയ് ദത്ത് പറഞ്ഞു. ''പരസ്പരം നല്‍കുന്നൊരു ഉറപ്പാണ് വിവാഹം. അതില്‍ ഉറച്ചു നില്‍ക്കണം. പരസ്പരം കരം പിടിച്ച് സന്തോഷത്തോടെയും സമാധാനത്തോടേയും മുന്നോട്ട് പോകണം. രണ്‍ബീര്‍, വേഗം കുട്ടികളെയുണ്ടാക്കൂ. സന്തോഷത്തോടെയിരിക്കു'' എന്നായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത്.

ഉപദേശം

''എനിക്ക് അവര്‍ക്ക് നല്‍കാന്‍ ഒരു ഉപദേശം മാത്രമേയള്ളൂ, സാഹചര്യം മനസിലാക്കാനും ആരാണോ വിട്ടു കൊടുക്കേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്യണം. ജീവിതത്തിലെ ഓരോ വളവിലും പരസ്പരം നല്‍കിയ വാക്ക് ഓര്‍ക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യണം. അത് വളരെ പ്രധാനപ്പെട്ടതാണ്. അതാണ് മുന്നോട്ട് പോകുന്നതില്‍ പ്രധാനപ്പെട്ട കാര്യം'' എന്നും സഞ്ജയ് പറഞ്ഞു. രണ്‍ബീറും ആലിയയും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വലിയ സുരക്ഷയാണ് വിവാഹത്തിനായി ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത രീതികള്‍ക്കൊപ്പം പുതിയ രീതികളും ചേര്‍ന്നായിരിക്കും വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ വലിയൊരു താരനിര തന്നെ വിവാഹത്തിനെത്തുമെന്നുറപ്പാണ്.

രണ്‍ബീറും ആലിയയും

രണ്‍ബീറും ആലിയയും ഏറെ നാളുകളായി പ്രണയത്തിലാണ്. റിലീസിന് ഒരുങ്ങി നില്‍ക്കുന്ന ബ്രഹ്‌മാസ്ത്ര എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. നടി സോനം കപൂറിന്റെ വിവാഹ വിരുന്നില്‍ ഒരുമിച്ച് എത്തിയാണ് തങ്ങളുടെ പ്രണയം രണ്‍ബീറും ആലിയയും പരസ്യമാക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളൂം വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതേസമയം ഇരുവരും ആദ്യമായി ഒരുമിച്ച ബ്രഹ്‌മാസ്ത്രയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Recommended Video

Ranbir Kapoor and Alia Bhatt to get married in April 2022? Here’s what we know
കെജിഎഫ് ചാപ്റ്റര്‍ ടു

കെജിഎഫ് ചാപ്റ്റര്‍ ടുവാണ് സഞ്ജയ് ദത്തിന്റെ പുതിയ സിനിമ. രാജ്യം കാത്തിരിക്കുന്ന സിനിമയില്‍ വില്ലനായാണ് സഞ്ജയ് ദത്ത് എത്തുന്നത്. പരമ്പരയിലെ ആദ്യ ചിത്രം വന്‍ വിജയമായി മാറുകയായിരുന്നു. കന്നഡ സിനിമ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് കെജിഎഫ് ചാപ്റ്റര്‍. രണ്ടാം ഭാഗം എപ്രില്‍ 14 ന് തീയേറ്ററുകളിലേക്ക് എത്തും. യഷ് റോക്കി ഭായ് ആയി തിരികെ എത്തുന്ന സിനിമയുടെ സംവിധാനം പ്രശാന്ത് നീല്‍ ആണ്. ബോളിവുഡ് താരം രവീണ ടണ്ടനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കേരളത്തില്‍ സിനിമ റിലീസിന്് എത്തിക്കുന്നത് പൃഥ്വിരാജ് ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X