ജാന്‍വി കപൂര്‍ രണ്‍ബീറിന്റെ പിന്നാലെ എന്ന് റിപ്പോര്‍ട്ടുകള്‍! മകളോട് ശ്രീദേവി പറഞ്ഞ വാക്കുകള്‍

ബോളിവുഡിലെ യുവനടിയാണ് ജാന്‍വി കപൂര്‍. സൂപ്പര്‍ നായിക ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മകളാണ് ജാന്‍വി. ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ഭാവികാല നായികയാണ് താനെന്ന് ബോധ്യപ്പെടുത്താന്‍ ജാന്‍വിയ്ക്ക് സാധിച്ചിട്ടുണ്ട്. ജാന്‍വിയുടെ അരങ്ങേറ്റത്തിന് കാത്തിരിക്കുകയായിരുന്നു ശ്രീദേവി. മകള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ട് തന്നെ ശ്രീദേവി കൂടെയുണ്ടായിരുന്നു. എന്നാല്‍ ജാന്‍വിയുടെ അരങ്ങേറ്റത്തിന് മുമ്പ് തന്നെ അപ്രതീക്ഷിതമായി കടന്നു വന്ന മരണം ശ്രീദേവിയെ സിനിമാ ലോകത്തിന് നഷ്ടമാക്കുകയാണ്.

അരങ്ങേറ്റത്തിന് മുമ്പ് തന്നെ മകള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും ശ്രീദേവി നല്‍കിയിരുന്നു. അതേക്കുറിച്ച് എന്‍ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജാന്‍വി മനസ് തുറന്നിരുന്നു. താരപദവിയോടൊപ്പം വരുന്ന പ്രതിസന്ധികളെക്കുറിച്ചും മകളോട് പറഞ്ഞിരുന്നുവെന്നായിരുന്നു ശ്രീദേവി പറഞ്ഞത്. നമ്മള്‍ എല്ലാത്തിനും തയ്യാറായിരിക്കണമെന്നായിരുന്നു ശ്രീദേവി ജാന്‍വിയോട് പറഞ്ഞത്. അരങ്ങേറുന്നതിന് മുമ്പ് തന്നെ താരമായി മാറിയിരുന്നു ജാന്‍വി. അതുകൊണ്ട് തന്നെ ഗോസിപ്പുകളും ജാന്‍വിയെക്കുറിച്ച് പ്രചരിച്ചിരുന്നു.

Janhvi Kapoor

ബോളിവുഡിലെ യുവതാരമായ രണ്‍ബീര്‍ കപൂറുമായുള്ള ഗോസിപ്പിനെക്കുറിച്ച് ജാന്‍വിയോട് സംസാരിച്ചതിനെക്കുറിച്ച് അഭിമുഖത്തില്‍ ശ്രീദേവി മനസ് തുറന്നിരുന്നു. തന്റെ സെലിബ്രിറ്റി ക്രഷ് ആയ രണ്‍ബീറിനെ ഒരു പാര്‍ട്ടിയ്ക്കിടെ ജാന്‍വി പിന്തുടര്‍ന്നതായിരുന്നു ഗോസിപ്പുകള്‍ പ്രചരിച്ചത്. പിന്നാലെ താനും ജാന്‍വിയും തമ്മില്‍ നടന്ന സംഭാഷണത്തെക്കുറിച്ച് മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീദേവി മസന് തുറന്നത്.

''അല്ല അമ്മേ, ഞാന്‍ ഗൗരി ആന്റിയുടെ കൂടെയായിരുന്നു. ഇംഗ്ലീഷ് വിംഗ്ലീഷിന്റെ സംവിധായക ഗൗരി ഷിന്‍ഡെ. എന്ന് പറഞ്ഞ് ജാന്‍വി എതിര്‍ത്തു. ഞാന്‍ അവളോട് പറഞ്ഞു, എന്റെ ലോകത്തിലേക്ക് സ്വാഗതം. നിനക്ക് ഇതിന്റെ ഭാഗം ആകണമെന്നുണ്ടെങ്കില്‍ ഇതിനെയൊക്കെ നേരിടാനും തയ്യാറാകണം'' എന്നായിരുന്നു ശ്രീദേവി പറഞ്ഞത്. സംഭവം നടക്കുമ്പോള്‍ ജാന്‍വി അരങ്ങേറ്റം നടത്തിയിരുന്നില്ല. 19 വയസ് മാത്രമായിരുന്നു ജാന്‍വിയുടെ പ്രായം. രണ്‍ബീറിന്റെ ആരാധികയായിരുന്നു ജാന്‍വി. ഈ വിവരം വച്ച് കൊണ്ട് ചില ഗോസിപ്പ് കോളങ്ങള്‍ കഥകളെഴുതുകയായിരുന്നു.

''ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ തീരുമാനിച്ചാല്‍ പിന്നെ എല്ലാത്തിനും തയ്യാറായിരിക്കണം. കരുത്തയായിരിക്കുകയും കഠിനാധ്വാനിയായിരിക്കുകയും വേണം. നോ പെയിന്‍ നോ ഗെയിന്‍'' എന്നായിരുന്നു ശ്രീദേവി പറഞ്ഞത്. മകളുടെ അരങ്ങേറ്റത്തെക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു ശ്രീദേവിയ്ക്ക്. തനിക്ക് ബോളിവുഡ് ഒരുപാട് നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നും പക്ഷെ പിടിച്ചു നില്‍ക്കുക എളുപ്പമല്ലെന്നും തന്റെ മകള്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നുമായിരുന്നു ശ്രീദേവി പറഞ്ഞത്. മകളെ വിവാഹിതയായി കാണാനായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ നടിയാവുക എന്ന മകളുടെ തീരുമാനത്തിന്റെ കൂടെ തന്നെ താന്‍ ഉണ്ടാകുമെന്നും ശ്രീദേവി പറഞ്ഞിരുന്നു.

ധഡക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. ജാന്‍വിയുടെ വരവറിയിക്കുകയായിരുന്നു ചിത്രം. പിന്നീട് ഗുഞ്ജന്‍ സക്‌സേന എന്ന ചിത്രത്തിലെ ജാന്‍വിയുടെ പ്രകടനവും കയ്യടി നേടി. രൂഹിയാണ് ജാന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് ജാന്‍വിയുടേതായി പുറത്തിറങ്ങാനുള്ളത്. മലയാള സിനിമ ഹെലന്റെ ഹിന്ദി റീമേക്ക് ആയ മിലിയിലെ നായികയും ജാന്‍വിയാണ്. പിന്നാലെ ദോസ്താന 2, ഗുഡ് ലക്ക് ജെറി എന്നിവയും ജാന്‍വിയുടേതായി പുറത്തിറങ്ങാനുണ്ട്.

Read more about: jhanvi kapoor ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X