സല്‍മാനുമായുള്ള പ്രണയതകര്‍ച്ചയെക്കുറിച്ച് വാ തുറക്കാതെ ഐശ്വര്യ; ആ മൗനത്തിന്റെ കാരണം വെളിപ്പെടുത്തി നടി
ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ താരമാണ് ഐശ്വര്യ റായ്. നായികയെന്നാല്‍ ഇന്നും ആരാധകര്‍ക്ക് അത് ഐശ്വര്യ റായ് ആണ്. ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യ കാലമിത്രയായിട്ടും തന്റെ താരപദവിയില്‍ തന്നെ തുടരുകയാണ്. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് ബോളിവുഡിലെത്തിയ താരമാണ് ഐശ്വര്യ. ഇന്നും ഐശ്വര്യയുടെ സിനിമയ്ക്കായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന്റെ ആവേശം കുറഞ്ഞിട്ടില്ല.
സിനിമ പോലെ തന്നെ ഐശ്വര്യയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും തീര്‍ത്തും നാടകീയമാണ്. താരത്തെക്കുറിച്ചുള്ള വാര്‍ത്തകളും ഗോസിപ്പുകളുമൊക്കെ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഐശ്വര്യ റായിയുടെ ഓഫ് സ്‌ക്രീന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കപ്പെട്ട ഒന്നാണ് സല്‍മാന്‍ ഖാനുമായുള്ള പ്രണയം. തൊണ്ണൂറുകളില്‍ തുടങ്ങുകയും അവസാനിക്കുകയും ചെയ്ത ഈ പ്രണയം ഇപ്പോഴും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

രണ്ട് വര്‍ഷക്കാലത്തോളമാണ് ഇരുവരും പ്രണയത്തിലായിരുന്നത്. ആരാധകര്‍ ആഘോഷിച്ച ഈ പ്രണയജോഡിയുടെ വേര്‍പിരിയല്‍ ബോളിവുഡ് ഇന്നും ഓര്‍ത്തിരിക്കുന്ന വിവാദമാണ്. ഇരുവരുടേയും ജീവിതത്തേയും കരിയറിനേയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട് ആ സംഭവം. എന്നാല്‍ പ്രണയ തകര്‍ച്ചയ്ക്ക് ശേഷം സല്‍മാന്‍ ഖാനെക്കുറിച്ച് എവിടേയും ഐശ്വര്യ റായ് പരാമര്‍ശിച്ചിട്ടില്ല എന്നത് രസകരമായൊരു വസ്തുതയാണ്.
ഇപ്പോഴിതാ സിമി ഗേര്‍വാളിന് നല്‍കിയ ഐശ്വര്യയുടെ പഴയ അഭിമുഖം ചര്‍ച്ചയായി മാറുകയാണ്. സല്‍മാന്‍ ഖാനുമായുള്ള പ്രണയതകര്‍ച്ചയെക്കുറിച്ച് സിനിമ ചോദിക്കുമ്പോള്‍ എന്തുകൊണ്ടാണ് താന്‍ അതേക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കാത്തത് എന്ന് വ്യക്തമാക്കുകയാണ് ഐശ്വര്യ ചെയ്തത്. അത് കഴിഞ്ഞ കാര്യമാണെന്നും അങ്ങനെ തന്നെ വിടുന്നതാണ് നല്ലതെന്നുമായിരുന്നു ഐശ്വര്യ റായ് പറഞ്ഞത്.
''അത് കഴിഞ്ഞ കാര്യമാണ്. ഒരര്‍ത്ഥത്തിലും അതിലേക്ക് പോകാനും നോക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍. അത് ഭൂതകാലത്തിലാണ്. അവിടെ തന്നെ നില്‍ക്കട്ടെ. ഞാനതിനെ മറി കടന്നിരിക്കുകയാണ്'' എന്നായിരുന്നു ഐശ്വര്യ റായിയുടെ പ്രതികരണം. താന്‍ സംസാരിക്കാന്‍ പോകുന്ന വ്യക്തിയ്ക്കും കുടുംബവും പ്രിയപ്പെട്ടവരുണ്ടെന്നും തന്റെ കാര്യം മാത്രമല്ലെന്നും ഐശ്വര്യ പറയുന്നുണ്ട്. അതേസമയം താന്‍ എന്തുകൊണ്ടാണ് തന്റെ മൃദുലമായ വശം പുറത്ത് കാണിക്കാത്തത് എന്ന് ആളുകള്‍ അത്ഭുതപ്പെടുന്നുണ്ടെന്നും ഐശ്വര്യ പറയുന്നുണ്ട്.

എന്തുകൊണ്ടാണ് ഐശ്വര്യയും സല്‍മാന്‍ ഖാനും പിരിഞ്ഞത് എന്നത് ഇന്നും ബോളിവുഡിലെ ചര്‍ച്ചാ വിഷയമാണ്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് സല്‍മാന്‍ ഖാന്‍ വിവാഹത്തിന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ഐശ്വര്യ അതിന് തയ്യാറായിരുന്നില്ല എന്നുമാണ്. സല്‍മാന്‍ ഖാന്‍ ഒരിക്കല്‍ അര്‍ധരാത്രി ഐശ്വര്യയുടെ വീട്ടിലെത്തുകയും വാതിലില്‍ മുട്ടി വിളിച്ച് അയല്‍വാസികളെ പോലും ശല്യം ചെയ്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2002ലാണ് ഇരുവരും പിരിയുന്നത്.
സല്‍മാന്‍ ഖാനെതിരെ ഐശ്വര്യ നടത്തിയ തുറന്ന് പറച്ചിലുകള്‍ വലിയ വിവാദമായിരുന്നു. തന്നെ സല്‍മാന്‍ ശാരീരികമായ ആക്രമിച്ചുവെന്നാണ് ഐശ്വര്യ തുറന്ന് പറഞ്ഞത്. തനിക്ക് നേരിടേണ്ടി വന്ന മാനസിക-ശാരീരിക പീഡനങ്ങളെക്കുറിച്ചുള്ള ഐശ്വര്യയുടെ തുറന്ന് പറച്ചില്‍ വലിയ ചര്‍ച്ചയായിരുന്നു. താനിനി ഒരിക്കലും സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കില്ലെന്നും ഐശ്വര്യ പരസ്യമായി തന്നെ പറഞ്ഞിരുന്നു. ഇന്നും ഐശ്വര്യ ആ വാക്കില്‍ നിന്നും പിന്നോട്ട് പോയിട്ടില്ല.


Click it and Unblock the Notifications