11 സൂപ്പര്‍ ഹിറ്റുകള്‍, ഒരു ദിവസം ഗോവിന്ദയോടൊപ്പം ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ച് കരിഷ്മ; കാരണം ഇതാ

ഒരു സിനിമയുടെ വിജയത്തില്‍ വളരെ നിര്‍ണായകമാണ് ആ സിനിമയിലെ താരജോഡിയ്ക്കിടയിലെ കെമിസ്ട്രി. തൊണ്ണൂറുകളില്‍ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് ജോഡിയായിരുന്നു ഗോവിന്ദയും കരിഷ്മ കപൂറും. മികച്ച നര്‍ത്തകരും അസാധ്യ കോമിക്് ടൈമിംഗുമുള്ളവരായിരുന്നു ഗോവിന്ദയും കരിഷ്മയും. അതുകൊണ്ട് തന്നെ ഇരുവരുടേയും കെമിസ്ട്രി വേഗത്തില്‍ ആരാധകകരുടെ കയ്യടി നേടുകയായിരുന്നു. ബോളിവുഡിലെ എക്കാലത്തേയും വലിയ വിജയങ്ങളായ രാജാ ബാബു, കൂലി നമ്പര്‍ 2, ഹീറോ നമ്പര്‍ 1, ഹസീന മാന്‍ ജായേംഗി, സാജന്‍ ചലേ സസുരാല്‍ തുടങ്ങി ഒരുപാട് ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ പെട്ടെന്നാരിക്കല്‍ കരിഷ്മ ഗോവിന്ദയോടൊപ്പമുള്ള സിനിമകളോട് നോ പറയാന്‍ ആരംഭിക്കുകയായിരുന്നു. ഇരുവരുടേയും വലിയൊരു ആരാധകക്കൂട്ടത്തിന് നിരാശ നല്‍കുന്നതായിരുന്നു കരിഷ്മയുടെ ആ തീരുമാനം. എന്തുകൊണ്ടാണ് കരിഷ്മ ഗോവിന്ദയോടൊപ്പം അഭിനയിക്കുന്നത് അവസാനിപ്പിച്ചതെന്ന ചോദ്യം അക്കാലത്ത് ആരാധകരെയാകെ കുഴപ്പിക്കുന്നതായിരുന്നു. ആ കാരണം എന്തെന്നറിയാനായി വിശദമായി വായിക്കാം തുടര്‍ന്ന്.

Karishma Kapoor

ബോളിവുഡിലെ താരകുടുംബവമായ കപൂര്‍ കുടുംബത്തില്‍ നിന്നും ആദ്യമായി സിനിമയിലേക്ക് കടന്നുവന്ന പെണ്‍കുട്ടിയായിരുന്നു കരിഷ്മ. എങ്കിലും തുടക്കത്തില്‍ കരിഷ്മയ്ക്ക് ഒത്തിരി കഷ്ടപ്പെടേണ്ടി വന്നിരുന്നു. അതിനാല്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാനായി കരിഷ്മയ്ക്ക് തുടക്കത്തില്‍ ലഭിച്ചിരുന്ന മിക്ക സിനിമകളുടെ കഥാപാത്രത്തിന്റെ പ്രാധാന്യം നോക്കാതെ തിരഞ്ഞെടുക്കേണ്ടി വന്നിരുന്നു. ഈ സമയത്താണ് കരിഷ്മയും ഗോവിന്ദയും ഒരുമിക്കുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ചത് 11 സിനിമകളിലാണ്. ഇതില്‍ മിക്ക ചിത്രങ്ങളും വലിയ വിജയങ്ങളായി മാറുകയും ചെയ്തു. ഇതോടെയാണ് കരിഷ്മ കപൂര്‍ ബോളിവുഡിലെ മുന്‍നിര നായികയായി മാറുന്നത്.

വിജയങ്ങളിലൂടെ താരമായി മാറിയെങ്കിലും മാധുരി ദീക്ഷിത്, ജൂഹി ചൗള തുടങ്ങിയവരോളം വലിയ നായികയാകാന്‍ കരിഷ്മയെ ആ വിജയങ്ങള്‍ സഹായിച്ചിരുന്നില്ല. നടിയെന്ന നിലയിലും സിനിമാ ലോകം കരിഷ്മയെ ഗൗരവ്വത്തോടെ കണ്ടിരുന്നില്ല. ഇതോടെ അന്ന് വളര്‍ന്നു വരുന്ന താരങ്ങളായ ഖാന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു കരിഷ്മ കപൂര്‍. ഇതോടെയാണ് താരം ഗോവിന്ദയോടൊപ്പമുള്ള സിനിമകളോട് നോ പറയാന്‍ ആരംഭിക്കുന്നത്. 1996ല്‍ പുറത്തിറങ്ങിയ രാജ ഹിന്ദുസ്ഥാനിയില്‍ ആമിര്‍ ഖാനൊപ്പം അഭിനയിച്ചു കൊണ്ടാണ് കരിഷ്മ ചുവടുമാറ്റം ആരംഭിച്ചത്. ചിത്രം വന്‍ വിജയമായി മാറുക മാത്രമല്ല, കരിഷ്മയുടെ താരമൂല്യവും വര്‍ധിക്കാന്‍ ഈ ചിത്രം കാരണമായി.

പിന്നീടിങ്ങോട്ട് കരിഷ്മയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആമിറിന് ശേഷം കരിഷ്മ അഭിനയിച്ചത് സല്‍മാന്‍ ഖാനൊപ്പം ജുഡുവ എന്ന ചിത്രത്തിലായിരുന്നു. ചിത്രം വന്‍ വിജയമായി. പിന്നാലെ ഷാരൂഖ് ഖാനും മാധുരി ദീക്ഷിത്തിനുമൊപ്പം ദില്‍ തോ പാഗല്‍ ഹേയിലായിരുന്നു കരിഷ്മ അഭിനയിച്ചത്. ചിത്രം ബോളിവുഡിലെ ഐക്കോണിക് വിജയങ്ങൡലൊന്നായി മാറുക മാത്രമല്ല കരിഷ്മയെ തേടി മിച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

തന്റെ കരിയറിന്റെ പീക്കില്‍ എത്തി നില്‍ക്കെയായിരുന്നു കരിഷ്മയുടെ വിവാഹം. 2003 ലാണ് കരിഷ്മയും സഞ്ജയ് കപൂറും വിവാഹം കഴിക്കുന്നത്. സമൈറ, കിയാന്‍ എന്നിങ്ങനെ രണ്ട് മക്കളും ഇവര്‍ക്ക് ജനിച്ചു. എന്നാല്‍ 2010 ല്‍ കരിഷ്മയും ഭര്‍ത്താവും പിരിയുകയായിരുന്നു. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്ന കരിഷ്മ കപൂര്‍ ഈയ്യടുത്ത് തിരികെ വന്നിരുന്നു. ഒടിടിയിലൂടെയാണ് കരിഷ്മയുടെ തിരിച്ചുവരവ്. വെബ് സീരീസായ മെന്റല്‍ഹുഡിലൂടെയായിരുന്നു കരിഷ്മയുടെ തിരിച്ചുവരവ്. അതേസമയം ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായും മറ്റും ആരാധകര്‍ക്കൊപ്പം തന്നെയുണ്ട് കരിഷ്മ. ബിഗ് സ്‌ക്രീനിലേക്കുള്ള കരിഷ്മയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: karishma kapoor govinda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X