സല്‍മാന്‍ ഖാനെ വില്ലനാക്കണമെന്ന് ഐശ്വര്യ, പ്രണയിക്കണമെന്ന് സല്‍മാനും; സ്വപ്‌ന സിനിമ മുടങ്ങി

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത് ദീപിക പദുക്കോണ്‍ ടൈറ്റില്‍ റോളിലെത്തിയ, ഷാഹിദ് കപൂര്‍ നായകനും രണ്‍വീര്‍ സിംഗ് വില്ലനുമായി എത്തിയ ചിത്രമാണ് പത്മാവത്. ചിത്രത്തിന്റെ റിലീസിന് മുമ്പ് വലിയ പ്രതിഷേധം തന്നെ അരങ്ങേറിയിരുന്നു. എന്നാല്‍ എല്ലാ പ്രതിഷേധങ്ങളെയും എഴുതി തള്ളി സിനിമ റിലീസാവുകയും വലിയ വിജയമായി മാറുകയും ചെയ്തു. രണ്‍വീര്‍ സിംഗിന്റെ പ്രകടനവും ഷാഹിദും ദീപികയും തമ്മിലുള്ള കെമിസ്ട്രിയുമെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇവര്‍ക്ക് പകരം മറ്റൊരു താരത്തേയും മനസില്‍ കാണാന്‍ പോലും ഇനി ആരാധകര്‍ക്ക് സാധിക്കില്ല.

എന്നാല്‍ രസകരമായ വസ്തുത ചിത്രത്തിലെ പ്രധാന താരങ്ങളായ സഞ്ജയ് ലീലാ ബന്‍സാലിയുടെ മനസില്‍ ആദ്യമുണ്ടായിരുന്നത് ഇവര്‍ മൂന്ന് പേരുമല്ല എന്നതാണ്. സത്യത്തില്‍ പത്മാവത് ആദ്യം സഞ്ജല് ലീലാ ബന്‍സാലി ഓഫര്‍ ചെയ്തത് ഐശ്വര്യ റായിക്കും സല്‍മാന്‍ ഖാനുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ബന്‍സാലിയുടെ മനസിലുണ്ടായിരുന്ന സിനിമയായിരുന്നു പത്മാവത്. തന്റെ സ്വപ്‌ന സിനിമയെന്നാണ് അദ്ദേഹം ചിത്രത്തെക്കുറിച്ച് വിശേഷിപ്പിച്ചിട്ടുള്ളത് തന്നെ.

ഖില്‍ജിയായി സല്‍മാന്‍

സല്‍മാന്‍ ഖാനേയും ഐശ്വര്യയേയും ബന്‍സാലി മനസില്‍ കാണുമ്പോള്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം അവസാനിക്കുന്നതോടെ ഈ സിനിമയും നടക്കാതെ പോവുകയായിരുന്നു. പക്ഷെ അത്ര എളുപ്പത്തില്‍ പിന്മാറാന്‍ ബന്‍സാലി തയ്യാറായിരുന്നില്ല. ഐശ്വര്യ ചിത്രത്തോട് യെസ് പറയുമെന്ന് തന്നെയായിരുന്നു അദ്ദേഹം കരുതിയിരുന്നത്. അതിന് ചിത്രത്തിലെ വില്ലനായ ഖില്‍ജിയായി സല്‍മാന്‍ അഭിനയിക്കണം. ഇരുവരും തമ്മില്‍ കോമ്പിനേഷന്‍ രംഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഐശ്വര്യ ഓക്കെ പറയുമെന്നായിരുന്നു ബാന്‍സാലിയുടെ പ്രതീക്ഷ.

സല്‍മാന്‍ ഖാന്‍ ചിത്രം നിരസിച്ചു

പക്ഷെ സ്വാഭാവികമായും സല്‍മാന്‍ ഖാന്‍ ചിത്രം നിരസിച്ചു. വില്ലന്‍ വേഷം ചെയ്യാന്‍ സല്‍മാന്‍ ഖാന് താല്‍പര്യമുണ്ടായിരുന്നില്ല. അതേസമയം പ്രണയകഥയാക്കി മാറ്റുകയാണെങ്കില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ളതായി സല്‍മാന്‍ ഖാന്‍ അറിയിക്കുകയും ചെയ്തു. നേരത്തെ താനും ഐശ്വര്യയും ഒരുമിച്ച് അഭിനയിച്ച ഹം ദില്‍ ദേ ചുക്കേ സനം പോലൊരു പ്രണയകഥയാണെങ്കില്‍ ഓക്കെ പറയാന്‍ അദ്ദേഹം തയ്യാറായിരുന്നുവെന്നാണ് താരത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. പ്രണയ രംഗങ്ങള്‍ ഇല്ലാതെ വന്നതോടെ സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

ആഗ്രഹം  നാലാക്കി മടക്കി

ഇതോടെ ഐശ്വര്യയേയും സല്‍മാനേയും വച്ച് സിനിമ ചെയ്യാനുള്ള തന്റെ ആഗ്രഹം ബന്‍സാലി നാലാക്കി മടക്കി പെട്ടിയില്‍ വച്ചു. പക്ഷെ കാലം കാത്തു വച്ചത് പോലെ വര്‍ഷങ്ങള്‍ക്ക് ശേഷം ദീപികയേയും ഷാഹിദിനേയും രണ്‍വീറിനേയും പ്രധാന കഥാപാത്രങ്ങളാക്കി ബന്‍സാലി തന്റെ സ്വപ്‌ന സിനിമ ചെയ്തു. രാം ലീലയിലായിരുന്നു അദ്ദേഹം ആദ്യമായി രണ്‍വീറിനേയും ദീപികയേയും ഒരുമിച്ച് കൊണ്ടു വന്നത്.

ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരങ്ങള്‍ പ്രണയത്തിലാകുന്നത്. പിന്നീട് ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു. തന്റെ പ്രിയ ജോഡിയെ പക്ഷെ നായികയും വില്ലനുമാക്കി മാറ്റുകയായിരുന്നു പത്മാവതിലൂടെ ബന്‍സാലി. ഷാഹിദ് കപൂറിനെയായിരുന്നു ബന്‍സാലി നായകനാക്കിയത്. മൂന്നു പേരുടേയും പ്രകടനം കൈയ്യടി നേടി.

Recommended Video

SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam
ഒരുമിച്ച് അഭിനയിച്ചിട്ടില്ല

എന്തായാലും അന്നത്തെ വേര്‍പിരിയലിന് ശേഷം സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. സല്‍മാന്‍ ഖാനെതിരെ പരസ്യമായി തന്നെ ഐശ്വര്യ രംഗത്ത് എത്തിയിരുന്നു. ഇനിയൊരിക്കലും സല്‍മാനൊപ്പം അഭിനയിക്കില്ലെന്ന പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു ഐശ്വര്യ. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരികെ വരികയാണ് ഐശ്വര്യ. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. തമിഴിലേക്കും ഐശ്വര്യ ഈ ചിത്രത്തിലൂടെ തിരികെയെത്തും. ഫന്നെ ഖാന്‍ ആയിരുന്നു ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.

Read more about: salman khan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X