For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സമയം ഞാന്‍ സല്‍മാന്‍ ഖാനൊപ്പം ഇരിക്കില്ലെന്ന് അമ്മ; മമ്മ പേടിച്ച് രാമ രാമ ചൊല്ലുമെന്ന് താരം

  |

  ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. വര്‍ഷങ്ങളായി തന്റെ താര പരിവേഷം നിലനിര്‍ത്തുന്ന സല്‍മാന്‍ ഹിറ്റുകള്‍ക്ക് പിന്നാലെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച് മുന്നേറുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട സല്ലു ഭായ് ആണ് ആരാധകര്‍ക്ക് സല്‍മാന്‍ ഖാന്‍. താരത്തിന്റെ ഓരോ സിനിമയും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. സൂപ്പര്‍ താരമായത് കൊണ്ട് തന്നെ ഓഫ് സ്‌ക്രീനിലെ സല്‍മാന്‍ ഖാന്റെ ജീവിതവും എന്നും ആരാധകരുടെ ശ്രദ്ധ നേടിയതാണ്.

  നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍

  മാധ്യമങ്ങളും ആരാധകരും സല്‍മാന്റെ സിനിമയ്ക്കും ജീവിതത്തിനും പിന്നാലെ കൂടുമ്പോള്‍ സല്‍മാന്‍ ഖാന്റെ ജീവിതം തന്റെ അമ്മയ്ക്ക് ചുറ്റുമാണ്. ഇരുവരും തമ്മില്‍ ശക്തമായ ആത്മബന്ധമാണുള്ളത്. പലപ്പോഴും തന്റെ അമ്മയെക്കുറിച്ച് സല്‍മാന്‍ ഖാന്‍ വാചാലനായിട്ടുണ്ട്. ഒരിക്കല്‍ ഇരുവരും ഒരുമിച്ചൊരു വേദിയിലെത്തിയിരുന്നു. സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍ അവതരിപ്പിക്കുന്ന ചാറ്റ് ഷോയിലാണ് സല്‍മാന്‍ ഖാന്‍ അമ്മയോടൊപ്പം എത്തിയത്.

  Salman Khan

  തന്റെ മകനെക്കുറിച്ച് നല്ലത് മാത്രം പറയാനുള്ള അമ്മ പക്ഷെ ഒരു കാര്യത്തില്‍ മാത്രം സല്‍മാനെതിരെയാണ്. സല്‍മാന്‍ ഖാന്റെ ഡ്രൈവിംഗ് ആണ് അമ്മയ്ക്ക് അംഗീകരിക്കാന്‍ പറ്റാത്തത്. ''്അവന്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഞാന്‍ കൂടെ ഇരിക്കാറില്ല'' എന്നായിരുന്നു അമ്മ പറഞ്ഞത്. ഇതേ കേട്ടതും സല്‍മാന്‍ അമ്മയോട് '' അതെന്താ മമ്മ ഞാന്‍ ഡ്രൈവ് ചെയ്യുമ്പോള്‍ കൂടെയിരിക്കാത്തത്?'' എന്ന് ചോദിക്കുകയായിരുന്നു. ''വേറൊന്നും കൊണ്ടല്ല, സല്‍മാന്‍ ട്രാഫിക് സിഗ്നലുകലില്‍ വണ്ടി നിര്‍ത്താറില്ല. അവന്‍ ഇവിടുന്ന് അവിടക്കൊക്കെ സിഗ് സാഗ് ചെയ്താണ് വണ്ടിയോടിക്കുന്നത്, എനിക്ക് തല കറങ്ങും'' എന്നായിരുന്നു അമ്മയുടെ വിശദീകരണം.

  ''എന്റേ പേരിലൊരു ആക്‌സിഡന്റ് കേസുണ്ടെന്ന് നിങ്ങള്‍ക്കറിയില്ലേ, അതുകൊണ്ട് ഇതൊക്കെ ഒരു ഷോയില്‍ പറയാന്‍ പാടുണ്ടോ?'' എന്നായിരുന്നു ഇതിന് സല്‍മാന്‍ ഖാന്റെ പ്രതികരണം. എന്റെ കൂടെ എപ്പോള്‍ ഇരുന്നാലും മമ്മ രാമ രാമ ചൊല്ലുകയായിരിക്കും. എന്തിന് സൊഹൈലിനും അര്‍ബാസിനും അരികിലിരിക്കുമ്പോഴും ഇത് തന്നെയാണ് അവസ്ഥയെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. താരത്തിന്റേയും അമ്മയുടേയും ഈ രസകരമായ സംസാരം സോഷ്യല്‍ മീഡിയയിലും വൈറലായി മാറിയിരുന്നു. അതേസമയം മറ്റൊരു വസ്തുത എന്തെന്നാല്‍ കുപ്രസിദ്ധമായ കേസില്‍ സല്‍മാന്‍ ഖാന് തെളിവുകളുടെ അഭാവത്തില്‍ ബോംബെ ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു എന്നതാണ്.

  പരിപാടിയില്‍ സല്‍മാന്‍ ഖാന്‍ തന്റെ കുട്ടിക്കാല ഓര്‍മ്മകളും പങ്കുവച്ചിരുന്നു. ഒരു കുട്ടിയാരിക്കെ, ഞാന്‍ ഓര്‍ക്കുന്നുണ്ട്, മമ്മ എപ്പോഴും പുറത്ത് പോകുമ്പോള്‍ ഞാന്‍ അവരുടെ പല്ലുവില്‍ പിടിച്ച് പിന്നാലെ കരഞ്ഞു കൊണ്ട് ഓടുമായിരുന്നു. എനിക്ക് മറ്റൊരു ശീലവുമുണ്ടായിരുന്നു. മമ്മ എനിക്ക് മഞ്ഞ ദാലും ചാവലും വാരി തരുമായിരുന്നു. എന്നാല്‍ അമ്മ അത് സ്വന്തം കൈ കൊണ്ട് വാരി തരുന്നത് നിര്‍ത്തിയതോടെ ഞാനും ആ ശീലം അവസാനിപ്പിച്ചുവെന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. രസകരമായ ഈ അനുഭവങ്ങളുടെ പങ്കുവെക്കല്‍ സല്‍മാന്‍ ഖാനും അമ്മയും തമ്മിലുള്ള ആത്മബന്ധം വിളിച്ചോതുന്നതായിരുന്നു.

  ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിക്കുന്ന സല്‍മാന്‍ ഖാന്റെ അവസാനം പുറത്തിറങ്ങിയ സിനിമ പക്ഷെ പരാജയമായിരുന്നു. രാധെയായിരുന്നു അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന്റെ നിര്‍മ്മാതാവും സല്‍മാന്‍ ആയിരുന്നു. പ്രഭു ദേവ സംവിധാനം ചെയ്ത ചിത്രത്തില്‍ തന്റെ ഹിറ്റ് കഥാപാത്രമായ രാധെയായി സല്‍മാന്‍ മടങ്ങിയെത്തുകയായിരുന്നു. എന്നാല്‍ ചിത്രത്തിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ താരത്തിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Also Read: മാധുരിയ്ക്ക് വേണ്ടി സഞ്ജയ് ദത്തിനോട് അപേക്ഷിച്ച് സല്‍മാന്‍; ചങ്ക് ബ്രോസ് വഴക്കിടാന്‍ കാരണം താരറാണി

  SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam

  അന്തിം ആണ് സല്‍മാന്‍ ഖാന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള സിനിമ. ചിത്രത്തിന്റേയും നിര്‍മ്മാതാവ് സല്‍മാന്‍ ഖാന്‍ ആണ്. അതേസമയം തന്റെ ഹിറ്റ് സീരീസ് ആയ ടൈഗറിന്റെ മൂന്നാം ഭാഗത്തിലാണ് സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മൂന്നാം ഭാഗത്തിലും കത്രീന കൈഫ് തന്നെയാണ് നായിക. ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇതിനിടെ ആമിര്‍ ഖാന്‍ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയില്‍ അതിഥി വേഷത്തിലും സല്‍മാന്‍ ഖാന്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ പൃഥ്വിരാജിന്റെ വേഷത്തില്‍ സല്‍മാന്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

  Read more about: salman khan
  English summary
  This Is Why Salman Khan's Mother Is Afraid To Sit With While He Is Driving
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X