അതോടെ ശ്രീദേവി തീരുമാനിച്ചു, സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കില്ല! ആ തീരുമാനത്തിന്റെ കാരണം ഇതാ

ബോളിവുഡിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് ശ്രീദേവി. സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് ശ്രീദേവിയോളം ചേരുന്ന മറ്റൊരു നായികയുണ്ടാകില്ല. തെന്നിന്ത്യന്‍ സിനിമയിലൂടെ താരമായി മാറിയ ശ്രീദേവി പിന്നീട് ബോളിവുഡിലെത്തുകയായിരുന്നു. ബോളിവുഡില്‍ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത്ത് വാല എന്ന ചിത്രത്തിന്റെ വിജയത്തോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തേയും വലിയ താരമായി മാറുകയായിരുന്നു ശ്രീദേവി. എല്ലാ നായകന്മാരും എല്ലാ സംവിധായകരും നിര്‍മ്മാതാക്കളും ശ്രീദേവിയുടെ കൂടെ അഭിനയിക്കാനും താരത്തെ തങ്ങളുടെ ചിത്രത്തിലെ നായികയാക്കാനും ആഗ്രഹിച്ചിരുന്നു. എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും ഏറ്റവും തിരക്കേറിയ നായികയായിരുന്നു ശ്രീദേവി. കമല്‍ഹാസന്‍, അനില്‍ കപൂര്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ നായികയായി എത്തിയിരുന്നു ശ്രീദേവി.

എന്നാല്‍ ശ്രീദേവിയുടെ അതേകാലത്ത് തന്നെ സൂപ്പര്‍താരമായി മാറിയ സഞ്ജയ് ദത്തുമായി ഒരു സിനിമ മാത്രമാണ് ശ്രീദേവി ചെയ്തിട്ടുള്ളത്. ഇരുവരും തമ്മില്‍ വലിയ അഭിപ്രായ ഭിന്നത നിലനിന്നിരുന്നുവെന്നതാണ് വസ്തുത. ഹിമ്മത്ത് വാലയുടെ ചിത്രീകരണത്തിനിടെയാണ് ശ്രീദേവിയും സഞ്ജയ് ദത്തും ആദ്യമായി കണ്ടുമുട്ടുന്നത്. എന്നാല്‍ അത്ര സുഖകരമായിരുന്നില്ല് ഈ കൂട്ടിക്കാഴ്്ച. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. ഇതോടെ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

സഞ്ജയ് ദത്ത്

ഇക്കാലത്തായിരുന്നു ശ്രീദേവി സമീന്‍ എന്ന സിനിമ ചെയ്യാന്‍ തയ്യാറാകുന്നത്. എന്നാല്‍ താന്‍ അഭിനയിക്കണമെങ്കില്‍ സഞ്ജയ് ദത്ത് നായകന്‍ ആകരുതെന്ന നിബന്ധന ശ്രീദേവി തുടക്കത്തില്‍ തന്നെ മുന്നോട്ട് വച്ചിരുന്നു. പക്ഷെ താരത്തിന്റെ നിര്‍ദ്ദേശത്തിന് വിപരീതമായി സഞ്ജയ് ദത്ത് തന്നെ ചിത്രത്തിലെ നായകനായി എത്തുകയായിരുന്നു. എന്നാല്‍ ഈ ചിത്രം പക്ഷെ വെളിച്ചം കണ്ടില്ല. സിനിമയുടെ ചിത്രീകരണം മുടങ്ങുകയായിരുന്നു. പിന്നാലെയാണ് സഞ്ജയ് ദത്ത് പകരം വെക്കാനില്ലാത്ത താരമായി മാറുന്നത്. തൊണ്ണൂറുകളുടെ അവസാനത്തില്‍ ബോളിവുഡിലെ ഏറ്റവും തിരക്കേറിയ സൂപ്പര്‍താരമായിരുന്നു സഞ്ജയ് ദത്ത്. പക്ഷെ ഈ സമയത്ത് ശ്രീദേവിയാകട്ടെ തന്റെ കരിയറിലെ തകര്‍ച്ചകള്‍ നേരിടുകയായിരുന്നു.

ഗുംരാഹ്

വിജയം അനിവാര്യമായിരിക്കെയാണ് ശ്രീദേവി സഞ്ജയ് ദത്തിനൊപ്പം സിനിമ ചെയ്യാന്‍ തയ്യാറാകുന്നത്. ഇങ്ങനെയാണ് ഇരുവരും ഒരുമിച്ച് ഗുംരാഹ് എന്ന സിനിമ ചെയ്യാന്‍ തയ്യാറാകുന്നത്. എന്നാല്‍ ചിത്രീകരണ സമയത്ത് ഇരുവരും പരസ്പരം സംസാരിക്കാന്‍ പോലും തയ്യാറായിരുന്നില്ല. പ്രണയ രംഗങ്ങള്‍ ചിത്രീകരിച്ചതിന് പിന്നാലെ ശ്രീദേവി ലൊക്കേഷനില്‍ നിന്നും തിരിച്ചു പോകുന്നത് പതിവായിരുന്നു. പക്ഷെ സിനിമ വന്‍ വിജയമായി മാറി. ശ്രീദേവിയും സഞ്ജയ് ദത്തും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായും മാറി. ഇതോടെ വിജയ വഴിയില്‍ തിരികെ എത്താന്‍ സാധിച്ചുവെങ്കിലും തന്റെ കഥാപാത്രത്തിന് വേണ്ടത്ര പ്രധാന്യം നല്‍കാതിരുന്നതില്‍ ശ്രീദേവിയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു.

സിനിമ ചെയ്തിട്ടില്ല

സിനിമ സഞ്ജയ് ദത്ത് അവതരിപ്പിച്ച നായകന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതായിരുന്നു. തന്റെ കഥാപാത്രത്തെ ദുര്‍ബലമാക്കിയെന്ന് ശ്രീദേവി എതിര്‍പ്പുയര്‍ത്തുകയായിരുന്നു. തന്റെ എതിര്‍പ്പ് ശ്രീദേവി സഞ്ജയ് ദത്തിനെ മാത്രമല്ല സിനിമയുടെ സംവിധായകന്‍ ആയ മഹേഷ് ഭട്ടിനേയും അറിയിക്കുകയും ചെയ്തു. പിന്നീട് ശ്രീദേവി സഞ്ജയ് ദത്തിനും മഹേഷ് ഭട്ടിനുമൊപ്പം സിനിമ ചെയ്തിട്ടില്ലെന്നതാണ് വസ്തുത. ഇന്ത്യന്‍ സിനിമയെ തന്നെ പിടിച്ചുലച്ചതായിരുന്നു ശ്രീദേവിയുടെ മരണം. ഹോട്ടല്‍ മുറിയിലെ ബാത്ത് റൂമില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Recommended Video

നടി ശ്രീദേവിയുടെ മരണം കൊലപാതകമോ? | filmibeat Malayalam
തിരിച്ചുവരവ്

അതേസമയം ക്യാന്‍സര്‍ ബാധിതനായ സഞ്ജയ് ദത്ത് ശക്തമായ മന് തയ്യാറെടുക്കുകയാണ്. ചികിത്സയ്ക്കായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ദത്ത് കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റര്‍ ടുവിലൂടെയാണ് തിരികെ വരുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സഞ്ജയ് ദത്ത് എത്തുന്നത്. ശ്രീദേവിയുടെ പാതയിലൂടെ മകള്‍ ജാന്‍വി കപൂര്‍ സിനിമയിലെത്തിയിട്ടുണ്ട്.

Read more about: sridevi sanjay dutt mahesh bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X