അതിന് ശേഷം പിന്നെ ശ്രീദേവി ബച്ചനൊപ്പം അഭിനയിച്ചിട്ടില്ല! നിലപാടിന് പിന്നിലെ കാരണമിതാണ്
ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് ശ്രീദേവി. തന്റെ മകളുടെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ശ്രീദേവി. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ മരണം താരത്തിന് ആ സന്തോഷം നിഷേധിക്കുകയായിരുന്നു. എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും ഏറ്റവും തിരക്കേറിയ നടിയായിരുന്നു ശ്രീദേവി. ഹിന്ദിയ്ക്ക് പുറമെ തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട് ശ്രീദേവി. തെന്നിന്ത്യന്‍ സിനിമയിലെ വിജയം ബോളിവുഡിലും ആവര്‍ത്തിക്കുകയായിരുന്നു ശ്രീദേവി. അതേസമയം തന്നെ ബോളിവുഡിലെ സൂപ്പര്‍നായകനായിരുന്നു അമിതാഭ് ബച്ചനും.
ഒരേ സമയം ബോളിവുഡിലെ സൂപ്പര്‍നായകനും സൂപ്പര്‍നായികയും ആയിരുന്നുവെങ്കിലും മൂന്ന് സിനിമകളില്‍ മാത്രമായിരുന്നു ശ്രീദേവിയും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂവെന്നതാണ് വസ്തുത. ഇന്‍ക്വിലാബ്, ആക്കിരി രാസ്ത്, ഖുദ ഗവ എന്നീ സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് ശ്രീദേവിയുടെ തിരിച്ചുവരവ് ചിത്രമായ ഇംഗ്ലീഷ് വിംഗ്ലീഷില്‍ അതിഥി വേഷത്തിലും ബച്ചന്‍ എത്തിയിരുന്നു. എന്നാലും എന്തുകൊണ്ടാനും ഇരുവരും തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച സമയത്ത് ഒരുമിച്ച് അഭിനയിക്കാതിരുന്നത് എന്നത് ആരാധകര്‍ സ്ഥിരം ചോദിക്കുന്ന ചോദ്യമാണ്.
Also Read: 'ഇതെല്ലാം ഊഹിച്ചിരുന്നു, നിങ്ങൾ കാടുകയറി ചിന്തിച്ചതിന് ഞാൻ എന്തുവേണം?'; ഡിവോഴ്സ് ചർച്ചകളോട് പ്രിയങ്ക

ബച്ചനൊപ്പം പല സിനിമകളുടേയും ഓഫര്‍ ലഭിച്ചിരുന്നുവെങ്കിലും മിക്കതും ശ്രീദേവി നിരസിക്കുകയായിരുന്നു. തന്റെ കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കാന്‍ ശ്രീദേവി ആഗ്രഹിച്ചിരുന്നില്ലെന്നതാണ് ആ നിരസിക്കലുകളുടെ കാരണം. നായകന് പ്രേമിക്കാന്‍ മാത്രമായുള്ള നായിക വേഷം ചെയ്യാന്‍ ശ്രീദേവി താല്‍പര്യപ്പെട്ടിരുന്നില്ല. നായകനോളം തന്നെ പ്രാധാന്യമുള്ള നായിക വേഷങ്ങളായിരുന്നു ശ്രീദേവി ആഗ്രഹിച്ചിരുന്നത്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പല സിനിമകളും ശ്രീദേവി നിരസിച്ചിരുന്നു. താരം ഒരുപാട് സിനിമകള്‍ ഇങ്ങനെ വേണ്ടെന്ന് വച്ചത് കാരണം ചിലരൊക്കെ ശ്രീദേവിയെ സമീപിക്കാന്‍ ഭയപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശശി കപൂറിന്റെ അജൂബയില്‍ അമിതാഭ് ബച്ചന്റെ നായിക വേഷം ചെയ്യാന്‍ ശ്രീദേവിയെയായിരുന്നു ആദ്യം സമീപിച്ചത്. എന്നാല്‍ തന്റെ കഥാപാത്രം ഇഷ്ടമാകാതെ വന്ന ശ്രീദേവി ഈ വേഷം നിരസിച്ചു. ഇതോടെ ഡിംപിള്‍ കപാഡിയ ആണ് ഈ വേഷം അവതരിപ്പിച്ചത്.

ഹിറ്റ് നായകനായിരുന്ന അനില്‍ കപൂറിന്റെ സിനിമയും അക്കാലത്ത് തന്നെ ശ്രീദേവി നിരസിച്ചിരുന്നു. ഹേട്ട എന്ന ചിത്രമായിരുന്നു ശ്രീദേവി നിരസിച്ചത്. പിന്നീട് മാധുരി ദീക്ഷിത് ആണ് ചിത്രത്തിലെ നായികയായത്. അനില്‍ കപൂറുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്തിരുന്നു ശ്രീദേവി. അതുകൊണ്ടായിരുന്നു ബേട്ട ശ്രീദേവി നിരസിച്ചത്. ഒരേ കഥാപാത്രം തന്നെ ആവര്‍ത്തിക്കാന്‍ ശ്രീദേവി ഇഷ്ടപ്പെട്ടിരു്‌നനില്. എന്നിരുന്നാലും അനില്‍ കപൂറുമായും അമിതാഭ് ബച്ചനുമായും നല്ല സൗഹൃദം തന്നെയായിരുന്നു ശ്രീദേവി കാത്തു സൂക്ഷിച്ചിരുന്നത്. ്ശ്രീദേവിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൡ ഒരാളായിരുന്നു അനില്‍ കപൂര്‍. ബച്ചനുമായുള്ള സൗഹൃദമാണ് ഇംഗ്ലീഷ് വിംഗ്ലീഷിലെ അതിഥി വേഷം ചെയ്യാന്‍ അദ്ദേഹം എത്താനുള്ള കാരണമായത്.
Recommended Video

ദുബായിയില്‍ വച്ചായിരുന്നു ശ്രീദേവിയുടെ മരണം. ഇളയമകള്‍ ഖുഷി കപൂറിനും ഭര്‍ത്താവ് ബോണി കപൂറിനുമൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവി. ഡിന്നറഇന് പോകുന്നതിന് മുമ്പ് തയ്യാറാകാനായി ബാത്ത് റൂമില്‍ കയറിയ ശ്രീദേവി തിരികെ വരാതെ ആയതോടെ ബോണി കപൂര്‍ അകത്ത് ചെന്ന് നോക്കിയപ്പോള്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബോളിവുഡിനെ ഞെട്ടിച്ച മരണവാര്‍ത്തയായിരുന്നു ശ്രീദേവിയുടേത്. പിന്നീട് അമ്മയുടെ പാതയിലൂടെ മകള്‍ ജാന്‍വി കപൂറും സിനിമയിലെത്തി. ധഡക്ക് ആയിരുന്നു ജാന്‍വിയുടെ അരങ്ങേറ്റ സിനിമ. മകളെ അരങ്ങേറ്റ ചിത്രത്തിനായി ഒരുക്കുകയായിരുന്നു ശ്രീദേവി. ഇന്ന് ബോളിവുഡിലെ ഭാവികാല സൂപ്പര്‍നായികയായാണ് ജാന്‍വിയെ കണക്കാക്കുന്നത്.


Click it and Unblock the Notifications